മ്മ്മ്.. ഹ്ഹ.. ഹ്.. ഹ്.. അച്ചുന്റെ ശ്രെദ്ധ കിട്ടാൻ ദേവി ചുമച്ചു.. അച്ചു അതൊന്നും കേട്ടതായി പോലും ഭവിച്ചില്ല.. അത് കണ്ടപ്പോ ദേവിക്ക് ദേഷ്യവും പരിഭവവും തോന്നി.. ന്താ ഇത്ര വല്യ കാര്യം അതിൽ ഇങ്ങനെ നോക്കിയിരിക്കാൻ..? എപ്പോളും നോക്കിയിരുന്നാൽ കണ്ണടിച്ചു പോകും.. അച്ചുനെ നോക്കി ചുണ്ട് കൂർപ്പിച്ചിച്ചു കൊണ്ട് ദേവി അത് പറഞ്ഞപ്പോ അച്ചു അവളുടെ മുഖത്തേക്ക് നോക്കി..
ങ്ഹാ… എന്താ നോക്കണേ…? നീ ആരാ എന്നെ ഭരിക്കാൻ.. വേലക്കാരി വേലക്കാരീടെ കാര്യം.. തൂക്കാനോ.. തുടയ്ക്കാനോ വല്ലോം ഉണ്ടേൽ അത്.. അത് മാത്രം നോക്കിയ മതി കേട്ടല്ലോ.. എടുത്തടിച്ച പോലെ അച്ചു അത് പറഞ്ഞപ്പോ ദേവിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ തല കുമ്പിട്ടു നിന്നു..
എന്റെ റൂം ഒന്ന് വൃത്തിയാക്കണം.. അച്ചുവിന്റെ വാക്കുകൾ കാതിൽ വീണപ്പോ അടി കിട്ടിയ പോലെ തോന്നി അവൾക്ക്.. മ്മ്മ്.. ദേവി തലയാട്ടി മൂളി.. മൂളാൻ അല്ല പറഞ്ഞേ.. വന്നു മുറി തൂക്കാൻ.. എന്ന് പറഞ്ഞു കൊണ്ട് അച്ചു ദേവിയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
മ്മ്മ്.. ഈ സാരീയിൽ കാണാൻ നല്ല ചേൽ ആയിട്ടുണ്ട്.. കടിച്ചു തിന്നാൻ തോന്നുന്ന അത്രയും ചേൽ അച്ചു ദേവിയുടെ കാതോരം പറഞ്ഞപ്പോ അവൾ കണ്ണുകൾ അടച്ചു മുഖം വെട്ടിച്ചു.. ദേവി വളരെ ആവേശത്തോടെ അച്ചുന്റെ അടുക്കലേൽക്കു വന്നു പറയണം എന്ന് കരുതിയ ഒരു പ്രധാനപെട്ട കാര്യം അവൾ മനഃപൂർവം മറച്ചു വെച്ചു..
അച്ചുവും ദേവിയും റൂമിൽ വന്നപ്പോ ആണ് അച്ചു ദേവിയുടെ കൈ വിട്ടത്.. ദേവി ഒന്നും മിണ്ടാതെ അതെ നിൽപ്പ് തല കുമ്പിട്ടു നിന്നു.. അതെ.. റൂമിൽ വന്നു ഇനി വൃത്തിയാക്കാൻ നിലവിളക്കും നിറപറയും വേണോ..? അച്ചു ചോദിച്ചതും സാരീ തുമ്പ് എളിയിൽ കുത്തി.. ഞാൻ പോയി ചൂൽ എടുത്തു വരാം എന്ന് പറഞ്ഞു പോകാൻ തുടങ്ങിയ ദേവിയുടെ കയ്യിൽ പിടിച്ചു നിർത്തി അവളുടെ മുഖം ഉയർത്തി അച്ചു.. അപ്പോളേക്കും പിണങ്ങിയോ..? ദാ നോക്കിക്കേ എന്ന് പറഞ്ഞു അച്ചു വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയ ദേവി ഷോക്ക് അടിച്ച പോലെ നിന്നു..
Happy birthday devika ramesh.. എന്ന് ചുമരിൽ എഴുതിയാ വാക്കുകൾ കണ്ട്.. റൂമിൽ കാർത്തികയും ലക്ഷ്മിയും ദേവിയുടെ മകനും ഒരു ടേബിളിന് പിന്നിൽ നിക്കുന്നു.. ടേബിളിൽ കത്തിച്ചു വെച്ച കാൻഡിലും ബർത്ത് ഡേ കേക്ക്ഉം..
പിറന്നാള് കാരി പോയി കേക്ക് മുറിക്കാൻ നോക്കു.. എന്ന് പറഞ്ഞു അച്ചു ദേവിയെ ടേബിളിന് അടുത്തേക്ക് തള്ളി.. ശോ.. അച്ചു ദേവിയെ കരയിപ്പിച്ചു ല്ലേ.. എന്ന് പറഞ്ഞു ലക്ഷ്മി ദേവിയുടെ അടുത്തേക്ക് ചെന്നപ്പോ കരഞ്ഞു കൊണ്ട് ദേവി ലക്ഷ്മിയെ കെട്ടിപിടിച്ചു.. അയ്യേ പിറന്നാൾ ആയിട്ട് കരയുവാ.. വന്നേ കേക്ക് മുറിക്കാൻ.. എന്ന് പറഞ്ഞു ലക്ഷ്മി ദേവിയെ കേക്ക്നു അടുത്ത് കൊണ്ട് പോയി..
ഹാപ്പി ബർത്ത് ഡേ പാടി എല്ലാവരും കൂടി ദേവി കേക്ക് മുറിച്ചു.. ആദ്യത്തെ കേക്ക് പിസ് കൊടുത്തത് അച്ചൂന് ആണ്.. ഹ.. കൊതിയന്തന്നെ ആദ്യം കൊടുത്തു ല്ലേ ലക്ഷ്മി പറഞ്ഞു ചിരിച്ചു.. അച്ചു ഒരു പിസ് ദേവിക്കും കൊടുത്തു.. കാർത്തികയ്ക്കും ലക്ഷ്മിക്കും ദേവിയുടെ മോനും മധുരം ദേവി നൽകി അത് പോലെ അവരും.. അതെ.. ഇത് മാത്രം പോരാ കേട്ടോ ട്രീറ്റ്..
ഒരുപാട് കഷ്ടപ്പോട്ടാ ഇതൊക്കെ ഞാൻ പ്ലാൻ ചെയ്ത് ഒരുക്കിയതു.. അച്ചു പറഞ്ഞു തീർന്നതും ദേവി അച്ചുന്റെ അടുത്തേക്ക് ചെന്ന് അവന്റെ തല അടുപ്പിച്ചു കവിളിൽ ഒരു കടി കൊടുത്തു.. അയ്യോഹ്ഹ.. ആാാാ അച്ചു വേദനയിൽ കാറി.. ഇത് പോരെ.. ന്നെ കരയിപ്പിച്ചിട്ട് ഹും… ദേവി അച്ചുനെ നോക്കി.. ഹാ ദേവി… കാർത്തി ഒക്കെ കാണുന്നുണ്ടേ… ലക്ഷ്മി അമ്മ പറഞ്ഞപ്പോ ആണ് ദേവി പെട്ടന്ന് ഞെട്ടിയത്.. അത് പിന്നെ ഞാൻ.. അറിയാതെ… ദേവി വിളറി വെളുത്ത മുഖത്തോടെ പറഞ്ഞു..
കാർത്തിക അച്ചുന്റെ അടുത്തേക്ക് വന്നു.. ദേവിയുടെ അടുത്ത് നിക്കുന്ന അച്ചുനെ നോക്കി.. കിട്ടാൻ ഉള്ളതൊക്കെ കിട്ടിയല്ലോ…? മ്മ്മ്.. അച്ചു കവിൾ തടവി പറഞ്ഞു.. ന്നാ അങ്ങട്ട് മാറുക.. എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ഒരു ചെറിയ ബോക്സ് ദേവിക്ക് നൽകി.. ഹാപ്പി ബർത്ത് ഡേ.. ദേവി.. എന്ന് പറഞ്ഞു.. ദേവി ബോക്സ് വാങ്ങി തുറന്ന് നോക്കി.. അതൊരു നെക്‌ളേസ് ആയിരുന്നു.. അയ്യോ.. ഇത്.. ദേവി കാർത്തികയെ നോക്കി..
