അമ്മയുടെ പുതിയ ജീവിതം 21

പിന്നീട് ഗീതയെ കുറിച്ച് അറിഞ്ഞ ശ്യാം അവൾ സ്ഥിരം പോവറുള്ള റോഡിലൂടെ അയാളുടെ കാറിൽ പോയി . മുന്നിൽ പോവുന്ന ഗീതയെ കണ്ട അയാൾ കാർ നിർത്തി കയറാൻ പറഞ്ഞു . ഒന്ന് മടിച്ചെങ്കിലും അമ്മ അതിൽ കയറി . വളരെ മാന്യനായ അയാൾ ചെറിയ കുശലങ്ങൾ മാത്രം ചോദിച്ചു .

പിന്നെ സ്‌കൂളിൽ ഇറക്കി . ഇടയ്ക്ക് ഒക്കെ കാണും എങ്കിലും അയാൾ പുഞ്ചിരിച്ചു കൊണ്ട് മാത്രം അപ്രോച്ച് ചെയ്തു . പിന്നെ ഉള്ള അപ്രോച്ച് കൂടെ ഉണ്ടായിരുന്ന ടീച്ചർമാരുടെ സംസാരത്തിലൂടെയും പ്രിൻസിപ്പൽ ന്റെ സംസാരത്തിലൂടെയും ആയിരുന്നു. അപ്പോഴൊക്കെ ഗീതയുടെ മറുപടി നോ ആയിരുന്നു.

ഒരു ദിവസം ശ്യാം റോഡിൽ വച്ച് വണ്ടി നിർത്തി ഗീതയോട് ഇതിനെ പറ്റി സംസാരിച്ചു .
” സോറി സർ എനിക്ക് ഇതിന് പറ്റില്ല …” മകനെ കുറിചും ജീവിതത്തെ കുറിചും ഒക്കെ പറഞ്ഞിട്ടും ശ്യാമിന് അതൊന്നും ഒരു തടസം ആയിരുന്നില്ല …

ഗീതയുടെ വീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് അമ്മാവന്മാർ വരാൻ തുടങ്ങി. അവർ ഈ കല്യാണത്തെ കുറിച്ചും ഒക്കെ ഗീതയോട് പറഞ്ഞു നോക്കി . അമ്മയിമാരും വീട്ടുകാരും പിന്നെയും നിർബന്ധിച്ചു . നിന്നുകൊടുക്കില്ല എന്നു തീരുമാനിച്ച അമ്മ എന്റെ മുറിയിലേക്ക് ഇടിച്ചു കയറി വന്നു എന്തൊക്കെയോ വലിച്ചിട്ട് ദേഷ്യം കാണിച്ചു …

” എന്താ മ്മാ !? പ്രാന്തായാ ? ”
” അഹ് ഡാ ആയി ! ഇനി നീയും കൂടി എന്നെ ചികിൽസിക്ക് ! ”
” അമ്മ കാര്യം പറ . ”

“നീ കേട്ടില്ലേ ? എനിക്ക് പുതിയ കല്യാണം . നിനക്ക് പുതിയ അച്ഛനെ കിട്ടാൻ പോവുന്നു ” അമ്മയുടെ ഷാദ്യം കുട്ടികളെ പോലെ ആയിരുന്നു മുഖം ഒക്കെ തുടുത്തു .

ഞാൻ ഒന്ന് ചിന്തിച്ചു അമ്മയുടെ കൈ പിടിച്ചു .
” അതിനെന്താ ? നിങ്ങൾ പോയി കെട്ടിക്കൊ … ”
‘ എന്താടാ നിനക്ക് എന്നോട് ഒരു ദെഷ്യം ഇല്ലേ ? ”

” എന്തിന് ? എനിക്ക് നിങ്ങൾ സന്തോഷത്തോടെ വേണം എന്നെ ഉള്ളു … ” പിന്നെയും ഞങ്ങൾ സംസാരിച്ചു അവസാനം അമ്മ എന്നെ കെട്ടി പിടിച്ചു .

എന്തൊക്കെയോ തീരുമാനിച്ച അമ്മ അയാളെ ഫോണ് വിളിച്ചു . അവർ അങ്ങനെ ഒരു സ്ഥലത്ത് മീറ്റ് ചെയ്തു . പല നിബന്ധനകളും അമ്മയ്ക്ക് പ്രധാനം ഞാൻ ആണെന്നും ഒക്കെ ഉള്ള കാര്യം അമ്മ അയാളോട് പറഞ്ഞു .

സൂരജ് എന്റെ മകൻ തന്നെയാണ് എന്ന് അയാൾ പറഞ്ഞത് അമ്മയുടെ ഉള്ളിൽ ആശ്വാസം നൽകി . കൂടാതെ ഉള്ളിൽ ഉണ്ടായിരുന്നു പല ആഗ്രഹങ്ങളും പുറത്തേക്ക് വരാൻ തുടങ്ങി .

ആധികം വൈകാതെ തന്നെ അമ്മയുടെ കല്യാണം ഉറപ്പിച്ചു . വീട്ടുകാരും ഒക്കെ ആയി നല്ല രീതിയിൽ തന്നെ അത് തുടങ്ങി . നല്ല സ്വർണവും പണവും കൊടുത്തു തന്നെ ആ കല്യാണം നടത്തി…

കല്യാണം കഴിഞ്ഞു അമ്മ അവരുടെ വീട്ടിലേക്ക് പോകാൻ വൈകുന്നേരം നോക്കി . ഞാൻ വീട്ടിൽ തന്നെ നിന്നോളം എന്ന് മാമന്മാരോട് പറഞ്ഞു . അമ്മ പോകാൻ നേരം എന്നോട് കാറിൽ കയറാൻ പറഞ്ഞു . ഞാൻ പറഞ്ഞു ഞാൻ പിന്നെ വരാം നിങ്ങൾ പൊക്കോ . പക്ഷെ അമ്മ നോക്കും മുന്നേ ശ്യാം എന്നെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി .

കാർ ഞാനും അമ്മയും ശ്യമുമായി അയാളുടെ വല്യ വീട്ടിലേക്ക് പോയി . ആ വല്യ ഗേറ്റ്‌ തുറന്നു കാർ ഉള്ളിലേക്ക് പോയി . അവിടെ തന്നെ വേറെയും കുറെ കാറുകൾ . അമ്മയെ അയാളുടെ അമ്മ വിളക്ക് കൊടുത് അകത്തു കയറ്റി . ശ്യാം എന്നെ അകത്തു കയറ്റി ഇരുത്തി .

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെ അങ്ങനെ ഇരുന്നു . ഓരോ സ്ത്രീകളും കുട്ടികളും എന്നെ നോക്കി . അങ്ങനെ അവസാനം ആയപ്പോൾ ഒരു ചേച്ചി വന്നു എന്നെ മുകളിൽ കൊണ്ടുപോയി എന്റെ റൂം കാണിച്ചു . റൂം കണ്ടതും എന്റെ കിളി പോയി .

ഉള്ളിൽ ഒടുക്കത്തെ സ്‌പേസും കിടിലൻ ബെഡും ബാത്റൂമും ബാത് ടബ്ബും ഒക്കെയായി റിച് റൂം . ഞാൻ അവിടുന്ന് പുറത്തേക്ക് വന്നില്ല . കുറെ കഴിഞ്ഞു അമ്മ വന്നു വാതിൽ മുട്ടി . ഞാൻ വന്നപ്പോ തന്നെ എന്നെ കൂട്ടി ശ്യാമിന്റെ അടുത്തു ചെന്നു .

” എന്തൊക്കെ ഉണ്ടെടോ ? വീടൊക്കെ ഇഷ്ടയോ ? ”
” അഹ് മ് ‘
ഞാൻ നോക്കി .

ശ്യാം എഴുനേറ്റു എന്റെ തോളിൽ കൈ വചു .

” ഇനി മുതൽ സൂരജ് ഇവിടെ ആണ് . എന്തുണ്ടെങ്കിലും എന്നോടൊ അമ്മയോടൊ പറഞ്ഞ മതി . ഇത് അമ്മയുടെ തീരുമാനം അല്ല എന്റെയ ”
അയാൾ ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *