എന്ത്..
അവൾക്ക് നിങ്ങളെ കല്യാണം കാണണം.. അത്ര തന്നെ..ഇതിപ്പോ നാട്ടുകാരെ ഒന്നും.വിളിച്ചു കൂട്ടാൻ ആവില്ലല്ലോ..അവർക്ക് ഇത് അറിയില്ലാലോ..തൽക്കാലം നമ്മൾ.മാത്രം അറിഞ്ഞാൽ മതി..ബാക്കി ഒക്കെ വരുന്നത് വെച്ച് കാണാം..
അമ്മക്ക് എന്താ പറ്റിയത്..അവളെ പോലെ ഒന്നും ചിന്തിക്കാതെ..
അനിലെ..അവള് ഇന്നോ നാളെയോ നമ്മളെ കൂടെ കാണുകയുള്ളൂ..വയ്യ..നീ കണ്ടതല്ലേ..ഉച്ചയ്ക്ക് ഒക്കെ ആകെ വയ്യാതെ ആയിരുന്നു..ഡോക്ടർ വിളിച്ചപ്പോൾ ഇനി അധികം ….
മീരയുടെ അവസാന ആഗ്രഹം ആണ് മോനെ.നിനക്ക് പറ്റും എങ്കിൽ.ചെയ്യ്.അമ്മക്കും സന്തോഷം ഉള്ളൂ..എനിക്കും ഇനി എത്ര നാൾ ആണ് ഉള്ളത്..
അമ്മ കരഞ്ഞു അടുക്കയിൽ പോയി….പിന്നാലെ മീര വീൽ ചെയറിൽ വന്നു.
വന്നോ..വേഗം ഇത് ഉടുത്ത് വാ..
മീര..എന്താ നീ കാണിക്കുന്നത്..
പെട്ടെന്ന് ഉടുത്ത് വാ..എന്നോട് സമ്മതിച്ചത് ആണ്..ചേച്ചി ഇപ്പൊ റെഡി ആയി വരും..
അനിൽ മീരയുടെ മുറിയിൽ കയറി ..വെള്ള ഷർട്ടും മുണ്ടും..ഒരു നിമിഷം വിവാഹ ദിവസത്തെ കുറിച്ച് അനിൽ ഓർത്തു പോയി.മീരയുടെ ആഗ്രഹം പോലെ നടക്കട്ടെ..വേറെ വഴി ഒന്നും ഇല്ലല്ലോ..
അനിൽ റെഡി ആയി വന്നപ്പോൾ വിളക്കിനു.അടുത്ത് അശ്വതി ഒരു പച്ച നിറത്തിൽ ഉള്ള ബ്ലൗസും സെറ്റ് സാരിയും ഉടുത്ത് കല്യാണ പെണ്ണിനെ പോലെ ഇരിക്കുന്നു..അവളെ മുഖം അത്ര സന്തോഷത്തിൽ അല്ല…
ഇവിടെ ഇരിക്ക് ഏട്ടാ…
അനിൽ ഇരുന്നതും മീര തൻ്റെ താലി മാല ഊരി കൊടുത്തു..അമ്മ അത് വാങ്ങിച്ചു അനിലിൻ്റെ കയ്യിൽ കൊടുത്തു..അനിൽ ആകെ സ്‌റ്റക്ക് ആയി പോയി..എന്ത് ചെയ്യും..അശ്വതി തല താഴ്ത്തി നിൽക്കുന്നു..
മോനെ 6 മണി ആകാൻ ആയി..വേഗം..അത് കഴിഞ്ഞാൽ നല്ലത് അല്ല..
അനിൽ മീരയെ നോക്കി..മീര സന്തോഷത്തോടെ കെട്ടാൻ പറഞ്ഞു..അനിൽ അത് പോലെ അങ്ങോട്ട് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തി..അശ്വതി അത് വരെ പിടിച്ചു നിന്നത് ആയിരുന്നു..അവള് കരഞ്ഞു..അമ്മയും കരഞ്ഞു..താലി കൊളുത്ത് ഇട്ട് അനിൽ മിണ്ടാതെ ഇരുന്നു.
രണ്ട് പേരും എഴുന്നേറ്റ് പൂജ റൂമിൽ പോയി ഒന്നു തൊഴുതു വാ..
അത് പോലെ അവർ ചെയ്തു..അമ്മ അനിലിൻ്റെ കയ്യിൽ സിന്ദൂരം കൊടുത്തു..
അവളെ സിന്ദൂരം അണിയിക്ക്
അനിൽ നിറകണ്ണുകളോടെ നിന്ന അശ്വതിയുടെ നെറ്റിയിൽ സിന്ദൂരം അണിഞ്ഞു…..മീര നല്ല പോലെ സന്തോഷത്തിൽ ആയിരുന്നു..അനിലും അശ്വതിയും അത് ശ്രദ്ധിച്ചു…
ആകെ ഒരു നിശബ്ദത ആയിരുന്നു…അടുക്കളയിൽ അശ്വതിയും അമ്മയും ഒരുപാട് നേരം സംസാരിച്ചു..മീര ഉള്ളടത്തോളം ഇത് രഹസ്യം ആയിരിക്കണം എന്ന് അവർ ഉറപ്പിച്ചു..എല്ലാം ഇത്ര പെട്ടെന്ന് ആകും എന്ന് അശ്വതി ഓർത്തില്ല….എന്നായാലും അനിൽ ഏട്ടൻ തനിക്ക് സ്വന്തം ആകുമെങ്കിലും മീര ഉള്ളടതോളം അവളെ മുന്നിൽ..അത് ആലോചിക്കുമ്പോൾ ആണ് അവൾക്ക് വിഷമം..
മീര എന്തൊക്കെയോ അനിലിൻ്റെ അടുത്ത് ഇരുന്നു പറഞ്ഞു..അവള് ഇന്ന് പോസിറ്റീവ് ആയിരുന്നു..ഇങ്ങനെ കുറെ കാലം ആയി സംസരിച്ചിട്ട് എന്നൊക്കെ അനിൽ ഓർത്തു പോയി..
അനിൽ ഏട്ടാ…ഇങ്ങനെ മൂഡ് ഔട്ട് ആയിട്ട് ഇരിക്കല്ലേ…എല്ലാം നല്ലതിന് ആണ്..ഞാൻ നല്ല ഹാപ്പി ആണ്..ഇനി ചേച്ചിയെ നല്ല പോലെ ഒന്ന് നോക്കിയാൽ മതി.. പാവമാണ്..
നീ കുറച്ച് നേരം ഒന്ന് മിണ്ടാതെ ഇരിക്കുമോ…തല പുകയുകയാണ്….
എന്തിന്…അനിൽ ഏട്ടാ..എന്നെ മറന്നേക്കൂ..ഇനി ചേച്ചിയെ സ്നേഹിക്കണം… അത്രേ എനിക്ക് പറയാൻ ഉള്ളൂ..വേറെ ആർക്കും മുന്നിൽ ചേച്ചി സമ്മതിക്കില്ല…അനിൽ ഏട്ടൻ ആയത് കൊണ്ട് ആണ്…
അതും പറഞ്ഞ് മീര വീൽ ചെയർ തള്ളി മുന്നോട്ട് പോയി..
രാത്രി എല്ലാവരും ഒരുമിച്ച് കഴിച്ചു..അശ്വതി പേരിനു മാത്രം എന്തോ കഴിച്ചു ഒപ്പിച്ചു..
പാത്രം കഴുകുമ്പോൾ അമ്മ എന്തൊക്കെയോ വീണ്ടൂം ആശ്വതിയോട് പറഞ്ഞു..
മോളെ..നീ അവൻ്റെ കാര്യങ്ങൽ എല്ലാം നോക്കണം..പാവം ആണ്..നമ്മളെ ഉള്ളൂ..എല്ലാം അറിഞ്ഞു ചെയ്യണം..നല്ല ഒരു ഭാര്യ ആകണം..
അമ്മ..മതി..എൻ്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിൽ ആകില്ല..
ഒന്നുമില്ല മോളെ…എന്നെയോ മീരയെ ആലോചിച്ചു വിഷമിക്കണ്ട..ഞങൾ സന്തോഷത്തോടെ ആണ് ഇതിനു നിന്നത്..ഇപ്പൊ മനസിലെ ഭാരം എല്ലാം പോയത് പോലെ..ഇനിപ്പോ കണ്ണ് അടച്ചാലും ഒരു കുഴപ്പവും ഇല്ല..അവൻ നിന്നെ പൊന്നു പോലെ നോക്കും..അത് അമ്മക്ക് ഉറപ്പാണ്.. മീരക്കും..ഞാൻ കിടക്കാൻ പോകാണ്..നീ ലൈറ്റ് ഓഫ് ആക്കി കിടന്നോ..മീരയുടെ കൂടെ ഇനി കിടക്കണ്ട..മുകളിൽ..ഈ പാൽ കൂടി കൊണ്ട് പോയിക്കോ
