അന്ന ജോൺ – 2 12

 

ജിബിൻ കപ്പലണ്ടി വായിലിട്ടുകൊണ്ട് പറഞ്ഞു.

 

ഞാനത് കേട്ടൊന്ന് ചിരിച്ചതേയുള്ളു.

 

“അവൾക്കിപ്പോ എന്തോരും പ്രായമുണ്ട്?”

 

അലീസ് ആണ്.

 

“ഇപ്പോ 25. 🤷‍♂️”

 

“ഉയ്യോ, 12 വയസ്സിന്റെ വ്യത്യാസം… എങ്ങനെ ഒപ്പിച്ചെഡേയ് ?

 

 

“ഇവന്റെ കയ്യിലിരിപ്പ് വെച്ച് ഗർഭിണിയാക്കി കെട്ടിയതാകും😂…”

 

പത്രോസാണ്. കുശുമ്പൻ.

 

“അത് നിന്റെ തന്ത വക്കച്ചൻ. ഗർഭിണി ആക്കി കെട്ടിയതാണേൽ ആ കൊച്ചെവടെ മൈരേ? അതോ എന്റെ ഭാര്യയെന്നാ നിത്യഗർഭിണിയോ?”

 

ഞാനും വിട്ടു കൊടുത്തില്ല.

 

“ഹാ… വഴക്ക് നിർത്തെടാ. നീ കഥ പറഞ്ഞേ.. ഞങ്ങൾക്ക് പല സംശയങ്ങളൊണ്ട്. ഒന്നാമത്, അവളൊരു ഹിന്ദു പെണ്ണ്. രണ്ടാമത്, കെട്ടുമ്പോ അവൾടെ പ്രായം 19, നിന്റെ പ്രായം 31. എന്റെ ചോദ്യം എന്നാന്നു വെച്ചാൽ, അവൾടെ അപ്പനും അമ്മക്കും എന്നാ തോന്നി നിന്നെപ്പോലെ ഒരു അന്യജാതിക്കാരൻ കിളവന് പെണ്ണിനെ കെട്ടിച്ചു തരാൻ? We need full details.”

 

ആലീസ് points അങ്ങോട്ട് നിരത്തി.

 

ജിബിനും നിർബന്ധിക്കുന്നുണ്ട്. ഒടുവിൽ സിഗരറ്റ് കത്തിച്ചു കൊണ്ട് ഞാൻ പറയാൻ തുടങ്ങി.

 

“ഒരു 7 കൊല്ലം മുന്നേയാണ് ഞങ്ങൾ ആദ്യമായി കാണുന്നെ. ഞാൻ ഒരു സൂപ്പർ മാർക്കറ്റിന്റെ പണി കോൺട്രാക്ട് എടുത്ത് കണ്ണൂർ പോയപ്പോ. അവിടെ അടുത്താണ് ഇവർ. ഇവൾക്കടെ വീടിന്റെ അടുത്ത് തന്നെയാ ഞാൻ താമസിക്കണ വീട്. ഫുഡ്‌ ഒക്കെ ഇവരാണ് കൊണ്ട് തരുന്നെ. ഇടക്ക് ഇവളും ഫുഡ്‌ കൊണ്ട് വരും.

 

 

“അന്ന് അവള് പ്ലസ് ടു പഠിക്കുവായിരിക്കും ല്ലേ?

 

പത്രോസ് ആദ്യമായിട്ടാണ് കാര്യമായ ഒരു കാര്യം ചോദിക്കുന്നത്.

 

“ആ, പ്ലസ് ടു കഴിഞ്ഞു നിക്കുവാ. ഒരു അപ്പാവി കൊച്ച്. നമ്മടെ പെണ്ണുങ്ങടെ ചൊടിയും ചുണയും ഒന്നുല്ല. കണ്ണുരുട്ടി നോക്കിയാൽ പേടിക്കും. ഫുഡ്‌ ഒക്കെ തിണ്ണയിൽ വെച്ചിട്ടങ്ങു ഓടും. അങ്ങനെ ആദ്യം കണ്ടു. ഇഷ്ടപ്പെട്ടു. ഞാനവടെ ഒരു കൊല്ലത്തിനടുത്തുണ്ടായിരുന്നു. അതിനിടക്കാണ് അവൾടെ അച്ഛന് കാൻസർ വരുന്നത്. എന്നും ചോറും കറിയും തരുന്ന ഫാമിലി അല്ലെ, പോയി കാണാം എന്നോർത്തു ചെന്നതാ. ”

 

“തലയിലായോ?”

 

“തലയിലാക്കി. ഞാൻ തന്നെ. വീട്ടിൽ ചെന്നപ്പോ അവളുടപ്പൻ അവൾടെ കാര്യങ്ങളൊക്കെ പറഞ്ഞങ്ങു കരയാൻ തുടങ്ങി. ഞാനൊന്നും ചെയ്യുമെന്ന് പ്രതീക്ഷിച്ചു കരഞ്ഞതല്ല കേട്ടോ. നല്ല ആസ്തി ഒക്കെയൊള്ള കുടുംബം തന്നെയാ. പക്ഷേ, ആൾബലം കുറവാണ്. ഒറ്റ മോൾ. ബന്ധുക്കൾ അധികം ആരുമില്ല. അങ്ങേരു പോയാൽ അവൾ അനാഥയാകും. ആ ഒരു സങ്കടം ഒക്കെ കേട്ടപ്പോ എടുത്ത വഴിക്ക് ഞാൻ പറഞ്ഞു, കൊച്ചിനെ എനിക്ക് തന്നേര് ഞാൻ പൊന്നു പോലെ നോക്കിക്കോളാം എന്ന്. അങ്ങനെ ഞാനങ്ങു തലയിലാക്കി. ”

 

“ജാതിയും മതവും ഒന്നും പറഞ്ഞില്ലേ ആരും?”

 

“അവൾടെ അപ്പൻ ആദ്യം സമ്മതിച്ചില്ല… പിന്നെ ഞാൻ അങ്ങ് പറഞ്ഞു സമ്മതിപ്പിച്ചു. റിലേറ്റീവ്സ് ആരാണ്ടൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു. ഞാൻ വെല്ല്യ കാര്യാക്കിയില്ല. ആരെന്തു പറഞ്ഞാലെന്നാ? പൂവമ്പഴം പോലൊരു പെണ്ണിനെ കിട്ടിയല്ലോ… വേറെന്ത് വേണം?”

 

“അല്ല, ഈ പറഞ്ഞ പൂവമ്പഴം എങ്ങനെ സമ്മതിച്ചു നിന്നെ കെട്ടാം എന്ന് 😂? ”

 

പത്രോസ് again…

 

“ആ അതൊക്കെ ഒരു കഥ…

ആദ്യം അവൾക്ക് സമ്മതം ഒന്നും അല്ലാരുന്നു… പിന്നെ അച്ഛന്റെ ഒരു അവസ്ഥ ഒക്കെ കണ്ട് ഒന്നും പറയാതെ നിന്നു.

ഡിഗ്രിക്ക്‌ ജോയിൻ ചെയ്ത് ആറു മാസം ആയപ്പഴേക്ക് ഇവള്ടെ അപ്പ മരിച്ചു.

 

പിന്നെ അടുത്ത കൊല്ലം തന്നെ ഞാനങ്ങു കെട്ടി. പഠിത്തം ഒക്കെ കഴിഞ്ഞു മതി എന്നാ ഓർത്തത്.. പക്ഷേ, അപ്പനും കൂടെ പോയതോടെ അവൾ ഒറ്റക്കായില്ലേ.. അങ്ങനാണ് അന്നപൂർണ എന്റെ അന്ന ആയത്.”

 

 

“ശേ…. നിന്റെ സ്വഭാവമഹിമ വെച്ച് ഇച്ചിരി കൂടിയ കഥ ഞാൻ പ്രതീക്ഷിച്ചു. ഇത് വല്ലാണ്ട് ഡീസന്റ് ആയിപ്പോയി.”

 

പത്രോസിനു നിരാശ ആയി.

 

Updated: June 6, 2026 — 11:54 am

Leave a Reply

Your email address will not be published. Required fields are marked *