അപൂർവ ഭാഗ്യം – 4 7

 

അവളുടെ കണ്ണ് നിറഞ്ഞതും ഞാൻ കൈ എടുത്തു

 

ആ സവിത അമ്മായി ഏട്ടനെ നോക്കി വെള്ളമിറക്കുന്നത് കണ്ടിട്ട് ദേഷ്യം വന്നു അതാണ്

 

ഓ അതിപ്പോ എവിടെപ്പോയാലും ഉണ്ടല്ലോ നമ്മൾ അത് മൈന്റ് ചെയ്യാതിരുന്നാൽ പോരെ

 

പോരല്ലോ ഇത് അമ്മേടെ പ്രായമുള്ള സ്ത്രീ ആണ്

മോശം

 

വോ നമ്മൾ നമ്മളെ ശ്രദ്ധിച്ചാൽ പോരെ

മ്മ് മ്മ്

 

ആവൂ ചെവി വേദനിക്കുന്നു എന്ത് പിടുത്തം ആണിത്

 

ഞാൻ നോക്കുമ്പോ ചെവി ചുവന്നു തുടുത്തിട്ടുണ്ട്

 

സോറി

 

സോറി പറഞ്ഞ പോരാ

 

പിന്നെ…?

ചെവി പിടിച്ചു പൊന്നാക്കിയത് ഏട്ടൻ അല്ലേ അപ്പോ അവിടെ ഒരു ഉമ്മാ താ അപ്പോ മാറിക്കോളും

 

അവളുടെ കുഞ്ഞുങ്ങളെ പോലെ ആക്ഷൻ ഇട്ടുള്ള വർത്താനം കണ്ടതും എനിക്ക് ചിരിവന്നു

പൊട്ടി വന്ന ചിരിയടക്കി അവളെ തിരിച്ചു ഞാൻ പിടിച്ചു ചുവപ്പിച്ച ആ ചെവിയിൽ പതിയെ ഊതി

പിന്നെ അവിടെ അമർത്തി ചുംബിച്ചു

 

ദേവു ഒന്ന് വിറച്ചത് ഞാനറിഞ്ഞു

 

വേഗം അവളിൽ നിന്ന് അകന്നു

നീ ചോദിച്ചത് തന്നു പോരെ

 

താങ്ക്സ് ഏട്ടാ എന്നും പറഞ്ഞു അവൾ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു ഓടി

 

 

ഇങ്ങനെ ഒരു വട്ട് എന്നും കരുതി നേറ്റത്തടിച്ചു ഞാൻ കുറച്ചു നേരം അവിടെ കറങ്ങി ഒരു സിഗരറ്റ് എടുത്ത് ഒഴിഞ്ഞു നിന്ന് വലിച്ചു

 

പിന്നെ ഒരു വിക്സ് മിട്ടായി വായിലിട്ട് അകത്തേക്ക് കയറി

അവന്മാരെ ഐഡിയ ആണ് വലിച്ച മണം കിട്ടില്ല

 

 

രാത്രി ഭക്ഷണം കഴിച്ചു ഞാൻ റൂമിലേക്ക് കയറി സമയം 11 ആവാൻ കാത്തിരുന്നു

 

ചന്ദ്രൻ നിലാവ് പൊഴിച്ചു നെറുകിൽ വന്നു

എങ്ങും ഭൂമി ശാന്തമായി തുടങ്ങി

ഗ്രാമത്തിലെ പാടവും ഇടവഴികളിലും മിന്നാമിനുങ്ങുകൾ വെട്ടിത്തിളങ്ങുന്നുണ്ട്

 

എത്രമനോഹാരാമായ കാഴ്ചകൾ രാത്രിയിലെ ഗ്രാമഭംഗി ആസ്വദിച്ചു ഞാൻ നടന്നു

 

ഇരുട്ടിൽ നടക്കാൻ അൽപ്പം ഭയമുണ്ട് ആരെങ്കിലും കണ്ടാൽ കള്ളനാണെന്ന് വിചാരിക്കുമോ..

 

എന്തിനാടാ ആദി ഈ സാഹസം ഞാൻ എന്നോട് തന്നെ ചോദിച്ചതും എനിക്ക് ഉടനെ ഒരു ഉത്തരം കിട്ടി കഴപ്പ് അല്ലെങ്കിൽ ഇന്നലെ കണ്ട പെണ്ണിന് വേണ്ടി ഇത്ര കഷ്ട്ടപെടുവോ

ആ പാർവതി ഇവിടെയാണ്‌ താമസം എന്നറിഞ്ഞപ്പോ അവളെ ഒളിച്ചു കാണുവാൻ അല്ലെ നീ ഈ ചാടിത്തുള്ളി വരുന്നത് നാണമില്ലാത്തവനെ ഞാൻ എന്നോട് തന്നെ പറഞ്ഞു

 

 

നിനക്ക് അതുപറയാം പക്ഷെ പാർവതിയെ കണ്ടപ്പോൾ തന്നെ എന്തോ എവിടെയോ കണ്ട് മറന്ന മുഖം നന്നായി വര്ഷങ്ങളോളം പരിചയമുള്ള ഒരു ഫീൽ അതാണെനെ ഈ പാതിരാത്രി ഇവിടെ എത്തിച്ചത്

 

ഒരു വിധം അമ്പലത്തിൽ എത്തിയതും.

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി പതിയെ പതുങ്ങി അകത്തേക്ക് കയറി ..

 

ഇവിടെ രാത്രി ആരുമില്ലേ… ആരുമില്ലാത്ത ആ വിജനതയിൽ നോക്കി സ്വയം പറഞ്ഞു അവിടെയുള്ള മണ്ഡമ്പത്തിലേക്ക് നോക്കിയതും

അവിടെ ഇരുട്ടിൽ പെട്ടന്ന് ഒരു രൂപം വിളക്ക് കത്തിച്ചു

 

വെളിച്ചം പരന്നതും ആദ്യം കണ്ടത് കുഞ്ഞു ചുണ്ടാണ് പിന്നെ പതിയെ വെളുത്തു ചുവന്ന മുഖം

 

പാർവതി

ഇവളെങ്ങനെയാണ് ഞാൻ വരുന്നത് കണ്ടത് പെട്ടു അല്ലെങ്കിലേ എന്നെ കാണുന്നത് കലിയാ ഇപ്പോ ഇതും കൂടെ ഒള്ളു തൃപ്തിയായി തിരിഞ്ഞു ഓടാൻ നിന്നതും

 

Mr ആദിത്യൻ ഇങ്ങു പോര് ഓടാൻ നിൽക്കേണ്ട

 

 

ഞാൻ ആണെന്ന് എങ്ങനെ മനസിലായി മിഴിഞ്ഞ്‌ വന്ന കണ്ണുകളോടെ അവളെ നോക്കിയതും പെട്ടന്ന് അവളുടെ പൊട്ടിച്ചിരി ഉയർന്നു കേട്ടു

 

കാൽപാതം മുതൽ തല വരെ ഒരു തരിപ്പ് കയറി ഇവൾ വല്ല യക്ഷിയുമാണോ ദൈവമേ അറിയാത്ത നാട്ടിൽ ഇറങ്ങി നടന്നതാ തെറ്റ്

 

അതെ.. ഞാൻ അതുപിന്നെ അല്ല ഞാൻ ആണെന്ന് എങ്ങനെ മനസിലായി ഒരു വളിച്ച ചിരിയോടെ ചോദിച്ചതും നിങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത് ഇന്ന് ഇവിടെ ഈ നിമിഷം കാലങ്ങൾക്കു മുന്നേ കുറിക്കപ്പെട്ടതാണ്

 

മനസിലായില്ല രണ്ട് കണ്ണും മേല്പോട്ടാക്കി ഞാൻ അവളോട് ചോദിച്ചു

 

അതിനവൾ ഒന്നും മിണ്ടിയില്ല കുറച്ചനേരത്തെ നിശബ്ദതക്ക് ശേഷം അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *