അത്ഭുത ബാലന്‍ വിഷ്ണു – 10 24

വാസു സ്ഥലത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ ?.

ഇല്ല മമ്മദ്ക്ക

ഇവരുടെ സമയപ്രശ്നം ഉണ്ട് അതുകൊണ്ട് തിടുക്കത്തില്‍ തുടങ്ങണ്ട.

അതും പറഞ്ഞ് മമ്മദ് മുന്‍പിലും ഞാനും സീനത്തും പിന്നിലും ആയി നടക്കുമ്പോള്‍ സീനത്തിന് എന്തോ പേടിപോലെ അവളുടെ മുഖത്തുനിന്ന് കാണാന്‍ പറ്റി .

സീനത്തെന്തിനാ പേടിക്കുന്നേ ഇതൊക്കെ എല്ലാ സ്ഥലത്തും നടക്കുന്നതാണ്.

അവള്‍ വാസുവിനെ നോക്കി ചിരിച്ചു .

അപ്പോഴും ആ ചിരിക്കു നേരത്തെയുള്ള സൌന്ദര്യം ഇല്ലായിരുന്നു.

ടെന്‍ഷന്‍ അടിക്കാതെ സീനത്തെ നിന്‍റെ വലതുകൈ ഒന്ന് നീട്ടിക്കെ.

അവള്‍ അത് നീട്ടി കാണിച്ചപ്പോള്‍ ആ കയ്യില്‍ പിടിച്ചു ഒന്ന് നോക്കിയതെ ഒള്ളു.

പുഞ്ചിരിച്ചുകൊണ്ട് ഈ സ്ഥലം വാങ്ങിയതിനു ശേഷം രണ്ടു പ്രാവശ്യം അബോര്‍ഷന്‍ ആയി അല്ലെ?

അവളെന്റെ മുഖത്തെക്ക് അത്ഭുതത്തോടെ മുഖത്തേക്ക് നോക്കി കണ്ണീരോലിപ്പിച്ചു കൊണ്ട്‌ തലയാട്ടി.

പേടിക്കണ്ട എല്ലാം ശെരിയാകും ഇല്ലെങ്കില്‍ നമുക്ക് ശെരിയാക്കാം.

അങ്ങനെ ഞങ്ങള്‍ ഓരോന്ന് പറഞ്ഞു വീട്ടിലെത്തി കസേരയിലിരുന്നു.

മോളെ കുടിക്കാന്‍ എന്തെങ്കിലും എടുത്തോ മമ്മദ് പറഞ്ഞു.

അകത്തേക്ക് പോയ സീനത്ത് വാസു പറഞ്ഞത് ഓരോന്ന് കാര്യങ്ങളും ആലോചിച്ചുകൊണ്ട്‌ നെടുവീര്‍പ്പിട്ടു.ചായ ഉണ്ടാക്കി.

ചേട്ടന്‍ നല്ല അറിവുള്ള ആളാണ്.

ഇവിടെ നടന്ന കാര്യങ്ങളെല്ലാം എത്ര കൃത്യമായാണ് പറയുന്നത്. ആരും അറിയാത്ത അബോര്‍ഷന്‍ ആയതു വരെ കൃത്യമായി പറഞ്ഞു.

ഒരു അത്ഭുത മനുഷ്യന്‍ തന്നെയാണ് വാസുവേട്ടന്‍.

ഉപ്പ പറഞ്ഞത് നല്ല പണിക്കാരന്‍ ആണെന്ന്.അവളങ്ങനെ ആലോചിച്ചു കൊണ്ട്‌ ചായ തയ്യാറാക്കി.

ഈ സമയം പുറത്തിരുന്ന മമ്മദ്

വാസു എന്തെങ്കിലും പ്രശ്നമുണ്ടോ? തെളിച്ചു പറ.

നീ പറയുന്ന ഓരോ കാര്യങ്ങൾ കേട്ടിട്ട് എന്തോ ഒരു വല്ലായ്ക.

പ്രശ്നമൊന്നുമില്ല നമുക്ക് വീട് പണി കുറച്ച് താമസിച്ച് തുടങ്ങിയാൽ മതി. അപ്പോഴേക്കും എല്ലാം ശരിയാവും.

അപ്പോഴേക്കും സീനത്ത് ചായ മേശപ്പുറത്ത് വച്ചുകൊണ്ട് ഉപ്പ ചായ

രണ്ടുപേരും അകത്തേക്ക് കയറി ഇരുന്ന്.

സീനത്തിനോടും അവിടെ ഇരിക്കാൻ പറഞ്ഞു.

അവൾ ഒരു ഭയഭക്തിയോടെ എന്നെ നോക്കി അവിടെ ഇരുന്നു.

എന്താ സീനത്തെ പേടിയാകുന്നുണ്ടോ?

അല്ല ചേട്ടന്‍ പറഞ്ഞതൊക്കെ ആലോചിക്കുമ്പോള്‍ —–

പേടിക്കണ്ട ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി.

ഇനി ഞാൻ പറയുന്നത് രണ്ടുപേരും ശ്രദ്ധിച്ചു കേൾക്കണം.

ആ സ്ഥലം കാലങ്ങള്‍ക്ക് മുന്‍പ് ഏതോ കാവിനോടോ ക്ഷേത്രത്തിനോടോ അനുബന്ധിച്ച സ്ഥലമായിരുന്നു.അത് കയ്മാറി വന്നതാണ്‌ അതിന്‍റെ ദോഷം മാറാന്‍ ഒന്നര വ്യാഴവട്ടം വേണം .ഞാന്‍ നോക്കിയിട്ട് നാലോ അഞ്ചോ മാസം കൂടിയേ ഉണ്ടാകു.

വാസുവേട്ടന് എങ്ങനെ മനസിലായി ആകാംഷയോടെ സീനത്ത് ചോതിച്ചു.

മമ്മദ്ക്കയും വാസുവിനെ നോക്കി .

പറമ്പിന്റെ വടക്ക് പടിഞ്ഞാറന്‍ മൂലയില്‍ ഒരു മരത്തില്‍ മുഴുവനും പഴുത്ത ഇലകള്‍ കണ്ടിരുന്നോ നിങ്ങള്‍

മ് കണ്ടു

അതാണ് അതിന്‍റെ ലക്ഷണം.

ഞാന്‍ പറഞ്ഞ സമയം ആകുമ്പോഴേക്കും ആ മരം ഉണങ്ങും.

അതിനിടയ്ക്ക് അവിടെനിന്ന് ഒരു മരവും മുറിക്കരുത്.

ഇവിടെ അടുത്ത് ആർക്കെങ്കിലും പശുക്കള്‍ ഉണ്ടോ?ഉണ്ടെങ്കിൽ അവരോട് പശുവിനെ ആ പറമ്പിൽ കൊണ്ട് കെട്ടി പുല്ല് തിറ്റിക്കാൻ പറയണം.

ഇല്ലെങ്കിൽ കുറച്ചു ചാണകം കൊണ്ടുവന്ന് ആ പറമ്പിൽ മൊത്തം വിതറിയിടണം.

ഇത് കേട്ട് രണ്ടുപേരും എന്റെ മുഖത്തേക്ക് പരിഭ്രമത്തോടുകൂടി നോക്കി.

പേടിക്കാൻ ഒന്നുമില്ല. സീനത്തിനെ പോലെ നല്ല ലക്ഷണമൊത്ത ഭൂമിയാണ്‌.

ഞാന്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു,

അവള്‍ നാണം കൊണ്ട് തലതാഴ്ത്തി.

ആ ഭൂമിയുടെ ശുദ്ധിക്ക് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്.

അത് ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രമേ നമുക്ക് പണി തുടങ്ങിയാല്‍ മതി.

ഇപ്പോള്‍ പണി തുടങ്ങിയാൽ പണിയെടുക്കുന്നവർക്കും ബുദ്ധിമുട്ടാണ് എടുപ്പിക്കുന്ന നിങ്ങൾക്കും ബുദ്ധിമുട്ടായി മാറും.

അതായത് എന്തെങ്കിലും അപകടങ്ങൾ ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിന്റെ ലക്ഷണമാണ് ഞാൻ നേരത്തെ ചോദിച്ച കാര്യങ്ങളെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *