തട്ടാതെയും താഴെവീഴാതെയും പാടമോടിക്കയറിയ ഭാസു പുഴക്കരയിലെത്തി. അവിടെയതാ ഒരു കെട്ടുവഞ്ചി. അവനതിലേക്കു ചാടിക്കയറി കെട്ടഴിച്ച് ആഞ്ഞുതുഴഞ്ഞു. കര ദൂരെ അപ്രത്യക്ഷമാകുന്ന വരെ കഴുത്തിൽ അവൻ ഇടയ്ക്കിടെ തപ്പി നോക്കി…തലയവിടെത്തന്നെയുണ്ടോ?
കുറേക്കഴിഞ്ഞപ്പോൾ ഭാസുവിന് നന്നേ ഉറക്കം വന്നു. പങ്കായം മാറ്റിവച്ച് അവൻ വഞ്ചിയിൽ കിടന്നുറങ്ങി. അവനെയും കൊണ്ട് വഞ്ചി പുഴയിലൂടെ തോന്നിയപടിക്കു സഞ്ചരിച്ചു.
(തുടരും)
