.
.
.
“നന്ദുവിന് ഇപ്പൊ എങ്ങനെ ഉണ്ട്…”ദേവദത്തൻ ചോദിച്ചതും പ്രിയദർശിനി നെടുവീർപ്പിട്ടു….
“കോളേജിൽ പോകുന്നുണ്ട്… ഇന്ന് ആരോ എന്തോ പറഞ്ഞൂത്രെ…. പഴയ കാര്യങ്ങളൊക്കെ പ്രിയയോട് പറഞ്ഞ് കരയുന്നത് കേട്ടു….”
“എല്ലാം ശരിയാകും….ഇപ്പൊ തന്നെ അവൻ എന്തോരം മാറി…..ഇനിയും മാറ്റം വരും”
“ഹ്മ്മ്…..”ദർശിനി കണ്ണുകൾ തുടച്ചുകൊണ്ട് വെറുതെ മൂളി…. ശരീരം മുഴുവൻ മുറിവുകളുമായി മുന്നിൽ നിൽക്കുന്ന ഒരു ബാലകന്റെ രൂപം അവരുടെ മനസ്സിൽ ദുസ്വപ്നംപോലെ തെളിഞ്ഞു
.
.
.
രാത്രിയിൽ പ്രിയ നന്ദുവിന്റെ ഷർട്ട് അഴിച്ചുമാറ്റി അവന്റെ വിടർന്ന നെഞ്ചിലേക്ക് തലവച്ചു കിടന്നു…..പ്രിയ ശരീരത്തിൽ പുരട്ടിയിരുന്ന സ്ട്രോബെറി ബോഡി ലോഷന്റെ കൊതിപ്പിക്കുന്ന ഗന്ധം ഇരുവർക്കും ഇടയിൽ തങ്ങി തിന്നു
“എനിക്ക് അതാരാണെന്ന് കണ്ടുപിടിക്കണം പ്രിയ….”
നന്ദു പറഞ്ഞതും പ്രിയ മുഖം ഉയർത്തി അവനെ നോക്കി
“ആരെ?…”
“ആ ചിത്രങ്ങൾ വരച്ച പെൺകുട്ടിയെ…”…. സീലിംഗിൽ നിശ്ചലമായി നിൽക്കുന്ന ഫാനിലേക്ക് നോക്കി നന്ദൻ പറഞ്ഞു….
“ഏഹ്ഹ്… എങ്ങനെ….”
“അറിയില്ല…. പക്ഷെ കണ്ടുപിടിക്കണം…. ആരും ശ്രദ്ധിക്കാതെ അവളിപ്പോഴും നമ്മുടെ അരികിൽ എവിടെയെങ്കിലും ഉണ്ടെങ്കിലോ…. അവളെ അവരിപ്പോഴും ഉപദ്രവിക്കുന്നുണ്ടെങ്കിലോ….”… നന്ദുവിന്റെ വാക്കുകൾ ഇടറി….പ്രിയക്ക് അവന്റെ വാക്കുകളെയോ ചിന്തകളെയോ എതിർക്കാൻ തോന്നിയില്ല….
“കണ്ടുപിടിക്കാം… പക്ഷെ എങ്ങനെ…..കഴിഞ്ഞ വർഷമോ അതിന് മുമ്പത്തെ വർഷമോ ഇവിടെ പഠിച്ച കുട്ടി ആണെങ്കിൽ നമുക്ക് കണ്ടുപിടിക്കാം… പക്ഷെ അവൾ കുറെ വർഷം മുന്നേ അവിടെ പഠിച്ചതാണെങ്കിലോ….അല്ലെങ്കിൽ ഈ വർഷം ഗ്രാജുവേറ്റ് ആയി പോയതാണെങ്കിലോ…”
ഒന്നിനുപുറകെ ഒന്നൊന്നായി പ്രിയ ചോദിച്ചതും നന്ദുവിന്റെ മുഖം വാടി… കണ്ടുപിടിക്കാൻ പറ്റില്ല…. എവിടെ തിരയും… എങ്ങനെ തിരയും… ആരോട് ചോദിക്കും….
“നീ വിഷമിക്കണ്ട…. നമുക്ക് ശ്രമിച്ചു നോക്കാം… അന്വേഷിച്ചാൽ കണ്ടെത്തും എന്നാണല്ലോ…. ഒന്നുമില്ലേലും നമ്മുടെ തന്ത ഒരു ipsകാരനല്ലേ ”
നന്ദുവിന്റെ മുഖം മങ്ങുന്നത് കണ്ട പ്രിയ അവനെ ആശ്വസിപ്പിച്ചു
.
.
രാത്രി ആകാശത്ത് ശോഭയോടെ ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി അയാൾ ബാൽക്കണിയിൽ വന്നു നിന്നു….ഒരു ചുരുട്ട് എടുത്ത് ചുണ്ടോട് ചേർത്തതും കാശി ഓടിവന്നു, കൈയിലിരുന്ന സിഗരറ്റ് ലാമ്പ് ഉപയോഗിച്ച് ചുരുട്ടിൽ തീപടർത്തി….
അയാൾ എരിയുന്ന ചുരുട്ടിൽ നിന്നും പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു ….ശരീരത്തിനെയും മനസ്സിനെയും കീഴടക്കുന്ന ലഹരിയും നീലാന്ധര വൻകാടുകളെ തഴുകി വരുന്ന കാറ്റിനെയും ആസ്വദിച്ചുകൊണ്ട് അവൻ ഉള്ളിലേക്ക് എടുത്ത പുക പുറത്തേക്ക് തുപ്പി
“അവളുടെ പേരെന്താടാ……”വായിൽ എരിവ് വലിച്ചുകൊണ്ട് അയാൾ ചോദിച്ചു….
“ദേവപ്രിയ….”കാശിനാഥൻ പകയോടെ പറഞ്ഞു….
“അവളെ എനിക്ക് വേണോല്ലോ….”…. ഗൗരവത്തോടെ അയാൾ പറയുന്നത് കേട്ട് കാശി ഞെട്ടി
“എനിക്കും കല്യാണ പ്രായം ഒക്കെ ആയില്ലേ….അവളെപ്പോലെ ഒരു ഐറ്റം കാൽക്കീഴിൽ ഉണ്ടെങ്കിൽ ജീവിതം കളർ ആവും….”…
കാശിനാഥൻ ഫോണിൽ കാണിച്ചുകൊടുത്ത പ്രിയയുടെ ചിത്രം ഓർത്തെടുത്തുകൊണ്ട് അവൻ വീണ്ടും ചുരുട്ടിലെ പുക ആഞ്ഞു വലിച്ചു
“പക്ഷെ ഏട്ടാ അവൾ…..”
കോളേജിലെ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് തനിക്ക് ഉണ്ടായ അനുഭവം ഓർത്തതും കാശിക്ക് അമർഷം തോന്നി….
“അവൾക്കൊരു ബ്രദർ ഉണ്ടെന്നല്ലേ പറഞ്ഞത്….. അവനെ നാളെ നേരാവണ്ണം ഒന്ന് ചാമ്പി വിട്ടേക്ക്…. നിന്റെയാ കലിപ്പങ്ങ് മാറട്ടെ….”… കാശിയുടെ മുഖത്തെ അമർഷം കണ്ട് അയാൾ അവന്റെ പുറത്ത് തട്ടി ചിരിയോടെ പറഞ്ഞു
തുടരും…..
