സിന്ധു: അതെ…വാ.. പോവാം..
അങ്ങനെ അവർ കാറിലേക്ക് വരുമ്പോൾ എല്ലാവരും ഇറങ്ങി നിൽക്കുന്നത് കണ്ടു.
ഞാൻ: ആ… വന്നോ… നമുക്ക് എന്തേലും ഡ്രിങ്ക്സ് കഴിച്ചാലോ?
അമ്മൂസ്: അത് നല്ല കാര്യം.
അങ്ങനെ അവർ ജൂസ് ഓഡർ ചെയ്തു. സിന്ധുവിനു പൈനാപ്പിൾ ജൂസ് കൊടുത്തപ്പോൾ അവൾ എന്നെ നോക്കി കണ്ണുരുട്ടി. അമ്മൂസും അനഘയും അത് കണ്ടു വാ പൊത്തി ചിരിക്കുന്നുണ്ട്.
നീരു: ചേട്ടാ… ഇനി ചേട്ടൻ വണ്ടി ഓടിച്ചാൽ മതി.
ഞാൻ: ശരി മോളെ…
നിവ്യ: മ്മ്…. അല്ലേൽ പലർക്കും പൈനാപ്പിൾ ജൂസ് വാങ്ങി കൊടുക്കേണ്ടി വരും.
അവളെൻ്റെ ചെവിയിൽ പതിയെയാണ് അത് പറഞ്ഞത്.
ഞാൻ: എന്താടി…നിനക്ക് പൈനാപ്പിൾ ജൂസ് കുടിക്കണാ?
ഞാനും പതിയെ ചോദിച്ചു.
നിവ്യ: പോടാ….
അവളെൻ്റെ വയറിൽ ഒരു കുത്ത് തന്നു പറഞ്ഞു.
ചിന്നു: എന്താ അവിടെ സ്വകാര്യം. വേഗം വണ്ടി എടുക്ക് ചേട്ടാ.
അങ്ങനെ ഞാൻ വണ്ടിയിൽ കയറി. എല്ലാവരും മുന്നേ കയറി ഇരിപ്പുണ്ട്. പിന്നെ കാക്ക കൂട്ടത്തിൽ കല്ലിട്ടപോലെ പെണ്ണുങ്ങളുടെ സംസാരമായിരുന്നു. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഗായത്രിടെ വീട്ടിൽ എത്തി. കാർ കോമ്പോണ്ടിലേക്ക് കയറ്റാതെ പുറത്തിട്ടു ഞങ്ങൾ ചെന്ന് കോളിങ്ങ് ബെൽ അടിച്ചു.
കുറച്ചു കഴിഞ്ഞതും വാതിൽ തുറന്നു. നോക്കുമ്പോൾ ഗായത്രിടെ ഏട്ടത്തി രേഷ്മ. മറ്റുള്ളവരെ നോക്കി ചിരിച്ച ഏട്ടത്തി എന്നെ കണ്ടതും ഒന്ന് കണ്ണുരുട്ടി നോക്കി…
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
