ഇതേ സമയം ഹോസ്പിറ്റലിൽ
ഫാസിലനെ കാണാൻ സാജൻ വന്നു. അപ്പോഴാണ് ഫാസില അത് പറയുന്നെ.
ഫാസില : ഡോക്ടർ പറയുന്നത് പ്രതീക്ഷ വെക്കേണ്ട എന്ന് ആണ്. എനിക്ക് എൻ്റെ ചേട്ടൻ ഇങ്ങനെ കിടക്കുന്നത് കണ്ണൻ വയ്യ.
അത് പറഞ്ഞതും സാജൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.
ആ രാത്രി എല്ലാവരും ഉറങ്ങുന്ന നേരത്ത്, സാജനും ഫാസിലയും കൂടി ശേഖറിനെ കാണാൻ വന്നു. ആക്സിഡൻ്റിനു ശേഷം ഓക്സിജൻ മാസ്ക് മൂലം ആണ് ശേഖറിൻ്റെ ജീവൻ നിലനിർത്തിക്കുന്നത്.
പക്ഷേ ശേഖരിന് എല്ലാം കേൾക്കാം.
ഫാസില : ചേട്ടാ… ചേട്ടൻ ഒരുപാട് വേദന സഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ചേട്ടൻ വിഷമിക്കേണ്ട, സാജൻ ഇക്ക ഒരു വഴി കണ്ട് വെച്ചിട്ടുണ്ട്, ചേട്ടൻ അനങ്ങാതെ കിടക്കണേ.
അതും പറഞ്ഞ് ഫാസില ശേഖറിൻ്റെ ഓക്സിജൻ മാസ്ക് മാറ്റി, സാജൻ ഉടനെ വന്ന് അവനിലേക്ക് സയനൈഡ് ഇൻജക്ഷൻ വെച്ച് കൊടുത്തു.
ഫാസില : എന്നോട് ക്ഷമിക്കണം ചേട്ടാ… ഞാനും നമ്മുടെ മക്കളും നന്നായി ജീവിക്കാൻ വേണ്ടി അല്ലേ.
അധികം
വൈകാതെ ശേഖർ മരണത്തിന് കീഴടങ്ങി.
ഈ അധ്യായം ഇവിടെ അവസാനിക്കുന്നു. എന്നാൽ ഇനി ഉള്ളൂ അധ്യായം വളരെ വലുത് ആയിരിക്കും അതിന് വേണ്ടത് നിങ്ങടെ സ്നേഹം ആണ്, കമൻ്റും ലൈക്കും ചെയ്യാൻ മറക്കരുതേ.
