ഭാർഗവൻ ദേഷ്യത്തോടെ ചോദിച്ചു.
“അതിന് ഞാൻ വണ്ടിയുടെ ഡോറിൽ അല്ലേ പിടിച്ചു വലിച്ചുള്ളൂ. അല്ലാതെ നിന്റെ കിണ്ടിയിൽ ഒന്നും അല്ലല്ലോ.? ചെലക്കാതെ എഴുനേറ്റു മാറെടാ നാറി.” അയാൾ പറഞ്ഞു.
“ഡാ കോപ്പേ ഞാൻ ആരാണെന്ന് വെച്ചാ നീ ഈ പറയുന്നത്.. അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും.” ഭാർഗവൻ ദേഷ്യത്തോടെ പറഞ്ഞു.
“ഭാർഗവാ.. അവനെ വിട്ടേക്ക്.. അവൻ എന്റെ അനിയനാ.. നീ ഇറങ്ങി പുറകിൽ കയറ്. അവൻ മുന്നിലെ ഇരിക്കൂ.”
ഞാൻ പറഞ്ഞു. എന്റെ ശബ്‍ദം മാറിയിരുന്നു. ഇത്തിരി മുരൾച്ചയോടെയാണ് ഞാൻ പറഞ്ഞത്. അത് കേട്ട് ഭാർഗവൻ ആദ്യമായി ഒന്ന് ഞെട്ടി.. എന്റെ മുഖവും ശബ്‍ദവും മാറുന്നത് ഭാർഗവൻ നോക്കി. അതിന് ശേഷം ഭാർഗവൻ പറഞ്ഞു.
“ഓ!!! സാറിന്റെ അനിയൻ ആയിരുന്നോ? എന്നാൽ പറയേണ്ടേ? ഞാൻ മാറിത്തരാം ”
ഭാർഗവന് ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം. അതിന്റെ ദേഷ്യവും നിരാശയും അവന്റെ മുഖത്തു ഉണ്ടായിരുന്നു. ഒന്നും ആലോചിക്കാതെ ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടതിൽ അമർഷം തോന്നി.
ഭാർഗവൻ ഇറങ്ങി പിന്നിലെ ഡോറിൽ പിടിച്ചു വലിച്ചു . ഡോർ തുറന്നു അകത്തു കയറി ഡോർ അടക്കാൻ നോക്കിയപ്പോൾ മറ്റൊരുത്തൻ ആ ഡോറിൽ പിടിച്ചു നിൽക്കുന്നു. എന്നിട്ട് പറഞ്ഞു.
“അങ്ങോട്ട് ഒന്ന് നീങ്ങിയിരിക്ക് ചേട്ടാ ഞാനും കൂടെയൊന്നു കയറിക്കോട്ടെ? ”
“അതിന് നീയേതാ? സാറെ ഇതും സാറിന്റെ ആളാണോ? ” ഭാർഗവൻ ചോദിച്ചു.
“അതേല്ലോ ഭാർഗവൻ ചേട്ടാ.. എന്റെ പേര് മുരുകൻ എന്നാ. ”
അതും പറഞ്ഞു. മുരുകൻ തന്റെ പാന്റിന്റെ സൈഡിൽ തിരുകി വെച്ച ഒരു കത്തി പുറത്തെടുത്തു. വെള്ളികൊണ്ട് കെട്ടിയ പിടിയോട് കൂടിയ കത്തി. ഒറ്റ കുത്തിനു ആരെയും കൊല്ലാൻ പാകത്തിനുള്ള കത്തി.
“എന്റെ ചേട്ടാ .. ചേട്ടന് കുറച്ചു മാറിയിരിക്കാൻ ഇനി ഇതിനെ കൊണ്ട് പറയിക്കേണ്ടി വരുമോ? ” അത് പറഞ്ഞു മുരുകൻ കത്തിയെടുത്തു ഭാർഗവന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലുമായി ഓടിച്ചു
അത് കണ്ടും കേട്ടും അറിഞ്ഞും ഭാർഗവൻ ശരിക്കും ഭയന്നു. ഭാർഗവൻ മാറി ഇരുന്നു. ഞാൻ വണ്ടി എടുത്തു.
“ഡാ. ഭാർഗവാ തനിക്കു ഒരു രാജവേന്ദ്രനെ അറിയാമോ? ” ഞാൻ ചോദിച്ചു.
“ആര്..? ആര് ..? ഏത്.. രാജവേന്ദ്രൻ..? ” ഭാർഗവൻ ഒന്ന് പരുങ്ങിക്കൊണ്ട് ചോദിച്ചു.
“ഓഹ്!! ഒന്നും അറിയാത്ത പോലെ ? ഡാ രാജു ഒന്ന് പറഞ്ഞു കൊടുക്കെടാ.. ഈ രാജ വേന്ദ്രൻ ആരാണെന്ന്…? നമ്മുടെ ഭാർഗവന് ഒന്നും അറിയില്ല. ഭാർഗവന്റെ ഓളെയും ഭാർഗവന്റെ ഏട്ടന്റെ ഓളെയും വെപ്പട്ടിയായി കൊണ്ട് നടന്നു കൂട്ടികൊടുക്കുന്ന ഭാർഗവന്റെ പുന്നാര അനിയൻ രാജ വേന്ദ്രനെ ഭാർഗവന് അറിയില്ല പോലും ഒന്ന് പറഞ്ഞു കൊടുക്ക്. ” ഇത്തവണ ഭാർഗവൻ ശരിക്കും പേടിച്ചു. വിയർതൊലിച്ചു.
ഭാർഗവന്റെ കാലിൽകൂടെ ഒരു തണുപ്പ് മുകളിലേക്ക് അരിച്ചു കയറി. അത് തന്റെ തുടയിലൂടെ വയറിലൂടെ കയറി നെഞ്ചിൽ കൂടെ നെറ്റിയിൽ വന്നു നിന്നു. ഒരു നടാൻ തോക്ക് ആയിരുന്നു അ തണുപ്പ്. അതിന്റെ ലോഹക്കുഴൽ തട്ടിയപ്പോൾ ആണ് ഭാർഗവന് തണുപ്പ് കയറിയത്.
“അതേ ഭാർഗവൻ ചേട്ടാ. ഇതിന് ലൈസൻസ് ഒന്നും ഇല്ല. ഇത് എത്ര വേണമെങ്കിലും പൊട്ടിക്കാം ഒരുത്തനും ചോദിക്കാൻ വരില്ല. ഒന്ന് നോക്കുന്നോ..? ” രാജു പറഞ്ഞു.
“നിങ്ങൾ എന്താ എന്താ പറയുന്നത്. എന്റെ അനിയനോ. എന്റെ ഭാര്യയേയും എന്റെ ഏട്ടന്റെ ഭാര്യയേയും കൂട്ടികൊടുക്കുന്ന എന്റെ അനിയനോ ? എനിക്ക് അങ്ങനെ ഒരു അനിയൻ ഇല്ല. എനിക്ക് അങ്ങനെ ആരെയും അറിയില്ല.. ” ഭാർഗവൻ വിറച്ചുകൊണ്ട് പറഞ്ഞു.
“ഫാ!!! നായെ നിനക്ക് അറിയില്ലേ..? നിനക്ക് അറിയില്ലെങ്കിൽ ഞങ്ങൾ അറിയിച്ചു തരാം. അതൊക്കെ ആരാണെന്ന്. നിങ്ങള് നാലാളും ചേർന്നു കൊന്നു കുഴിച്ചു മൂടിയത് ഓരോന്നായി പുറത്തെടുത്ത് ഞാൻ നിന്നെ കൊണ്ട് തീറ്റിക്കും. നിന്റെ നിന്റെ ഏട്ടൻ ആ പരട്ട ബാബുവും നിന്റെ അനിയന്റെ ഓളും ഇപ്പോൾ എവിടെയാട ഉള്ളത്. പിന്നെ ആ വെടികൾ നിന്റെ അനിയൻ കൊണ്ട് നടക്കുന്ന ആ കൂത്തിച്ചികൾ!.. എന്താടാ ആ രണ്ടിന്റെയും പേര്. ? ” ഞാൻ ചോദിച്ചു.
