എന്റെ കസിൻ അജ്ന – 1
[ റാങ്കോ ]
ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്.
തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക.
ഈ ഭാഗത്തിൽ കളിയിലേക്കുള്ള തുടക്കമാണ് പറയുന്നത്.
അപ്പൊ എല്ലാരുടെയും സപ്പോർട്ടോടുകൂടി ഞാൻ തുടങ്ങുന്നു.
ചെറുപ്പത്തിൽ എപ്പഴോ കണ്ടതാണ് ഞാനവളെ.
പിന്നെ കാണുന്നത് വർഷങ്ങൾക്ക് ശേഷം ഇപ്പഴാണ്.
ഹായ്.
ഞാൻ സുഹൈൽ.
ഞാൻ പറയുന്നത് എന്റെ കസിൻ അജ്നയെ കുറിച്ചാണ്.
വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയപ്പോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല.
ഒരിക്കെ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്ത് പോകുമ്പോഴാ പരിചയമുള്ളൊരു മുഖം കണ്ടത്.
എടുത്ത് നോക്കിയപ്പോ അജ്നയായിരുന്നു.
ഞാൻ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് അങ്ങോട്ട് ഫോളോ ചെയ്ത് ഒരു മെസ്സേജ് ഇട്ടു.
എന്റെ വാപ്പയുടെ കസിന്റെ കുട്ടിയാണ് അവൾ.
ചെറുപ്പത്തിൽ വീട്ടിലൊക്കെ പോയിരുന്നപ്പോ കണ്ടതാ.
പിന്നെ കണ്ടതേയില്ല.
അങ്ങനെ ഉച്ചയ്ക്ക് ശേഷം ഇൻസ്റ്റ തുറന്നപ്പോ അവൾ റിപ്ലൈ അയച്ചത് കണ്ടു.
ഞാൻ മറ്റൊന്നും ചിന്തിക്കാതെ അത് ഓപ്പൺ ചെയ്തു.
അജ്ന : ഹലോ, അറിയോ നമ്മളൊക്കെ.
ഞാൻ : അത് ഞാൻ അങ്ങോട്ട് ചോദിക്കണ്ട ചോദ്യമല്ലേ.
അജ്ന : ആഹാ. ഇപ്പോ അങ്ങനെ ആയ.
ഞാൻ : ചുമ്മാ പറഞ്ഞതാ. എന്താ വിശേഷം.
അജ്ന : നല്ലെന്നെ, എന്താ അവിടുത്തെ വർത്താനം.
ഞാൻ : ഇവിടെയും അതൊക്കെ തന്നെ. നീയിപ്പോ എന്താ പരിപാടി.
അജ്ന : എന്ത് പരിപാടി. വീട്ടിൽ ബോറടിച്ച് ഇരിപ്പന്നെ. പിന്നെ മോനെ സ്ക്കൂളിൽ നിന്ന് കൊണ്ട് വന്നേയുള്ളു.
അപ്പഴാ ഞാൻ അവളെ കല്ല്യാണം കഴിഞ്ഞത് അറിയുന്നത്.
ഞാൻ : നിന്റെ കല്ല്യാണം കഴിഞ്ഞോ.??
അജ്ന : അതൊക്കെ എന്നേ കഴിഞ്ഞ്.
ഞാൻ : അത് ശരി.
ഇതൊന്നും ഞാനറിഞ്ഞില്ലല്ല.
അജ്ന : കുറച്ച് വർഷം മുമ്പത്തെ കഥയാണ് ചെങ്ങായി. നീയൊക്കെ വന്നിട്ടുണ്ടാകും. ഓർമയില്ലാത്തോണ്ടാ.
ഞാൻ : എന്റെ അറിവിലില്ല. അതെന്തേലുമാവട്ടെ. മോൻ എത്രേലാ പഠിക്കുന്നെ.?
അജ്ന : അവൻ UKG ആട. രാവിലെ കൊണ്ടാക്കും, അതുപോലെ വിളിക്കാനും പോകും.
ഞാൻ : ഓ അത് കൊള്ളാം.
അജ്ന : Ok ഡാ. ഞാൻ പിന്നെ മെസ്സേജ് അയക്കാം. മോനെ കുളിപ്പിച്ച് ചായയൊക്കെ കൊടുക്കട്ടെ.
ഞാൻ : ആ Ok.
അങ്ങനെ അതും പറഞ്ഞ് അവൾ പോയി.
രാത്രി ഫുഡ് കഴിച്ച് റീലും കണ്ട് ഇരുന്നപ്പഴാ അവളെ മെസ്സേജ് വന്നത്.
അജ്ന : ഓയ്…
ഞാൻ : ഓയ്, കഴിച്ചോ.?
അജ്ന : ഞാൻ കഴിച്ചു. നീയോ.
ഞാൻ : ഞാൻ കഴിച്ച് വന്ന് കിടന്നതേയുള്ളൂ.
അജ്ന : അടിപൊളി. പിന്നെന്താടാ വിശേഷം.
ഞാൻ : എന്ത് വിശേഷം. റീലും കണ്ട് കിടപ്പാ. അല്ലാ. നിന്റെ കെട്ടിയോന് എന്താ ജോലി.?
അജ്ന : പുള്ളി ഖത്തറിലാടാ. അവടെയൊരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുവാ.
ഞാൻ : ആഹാ. പുള്ളി നാട്ടിൽ വരാറില്ലേ.?
അജ്ന : എടാ ഞാൻ 3 മാസം അങ്ങോട്ട് പോയി നിന്നിട്ടാ വന്നത്. അതോണ്ട് പുള്ളി ഇനി ഇപ്പൊ നാട്ടിലേക്ക് ഇല്ല.
ഞാൻ : ഓ അയ്ശെരി.
അജ്ന : എടാ, എന്നാ ശരിടാ. നാളെ മെസ്സേജ് ഇടാം. മോന് സ്കൂൾ ഉള്ളോണ്ട് നേരത്തെ എണീക്കണം. നാളെ കാണവേ. ബൈ…
ഞാൻ : ഓക്കേ ബൈ…
കുറച്ച് നേരം ഫോണും നോക്കി ഉറക്കം വന്നപ്പോ
ഞാൻ പോയങ്ങ് ഉറങ്ങി.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ് പോയി.
ഞങ്ങൾ ഒരുപാട് അടുത്തു.
ഒട്ടുമിക്ക കാര്യങ്ങളും ഷെയർ ചെയ്ത് തുടങ്ങി.
അപ്പഴാണ് രാത്രി അവളെ ചെക്കൻ വിളിക്കുന്നത് പറയുന്നത്.
ഞാൻ : പ്രാവസികൾ അല്ലേലും നൈറ്റ് തന്നെ വിളിക്കൂ… വിളിച്ചിട്ട് എന്തൊക്കെ സംസാരിക്കാ.
അജ്ന : അയ്യടാ. അതിപ്പോ നീയറിയണ്ട. ഭർത്താവും ഭാര്യയും തമ്മിലുള്ള കാര്യമാണ്. നീ കല്ല്യാണം കഴിക്കുമ്പോ അത് മനസ്സിലാകും.
ഞാൻ : ഓ…. ജാഡയിടാതെ അങ്ങോട്ട് പറയടി.
അവൾ ചിരിക്കുന്ന ഇമോജി ഇട്ടിട്ട് പറഞ്ഞു.
അജ്ന : ഞങ്ങൾ വീഡിയോ കോൾ ചെയ്യും, സംസാരിക്കും.
ഞാൻ : വീഡിയോ കോളിൽ എന്ത് ഇത്ര സംസാരിക്കാൻ. കേൾക്കട്ടെ…
അജ്ന : അയ്യടാ. എന്താ പൂതി. അങ്ങനിപ്പോ പറയുന്നില്ല.
ഞാൻ : ഇതൊക്കെ കേട്ടാൽ അല്ലേ എക്സ്പീരിയൻസ് ഉണ്ടാക്കാൻ പറ്റുള്ളൂ. അങ്ങോട്ട് പറയ് ഹേ.
അജ്ന : ഭയങ്കര എക്സ്പീരിയൻസ് തന്നെ.
