‘എനിക്ക് ഈ വിവാഹം കഴിക്കാന്‍ പറ്റില്ല”.ഞാന്‍ അച്ചന്റെ മുഖത്ത് നോക്കി പറഞ്ഞു.
.’എന്താടാ നീ വേറെയാരെയെങ്കിലുംസ്‌നേഹിക്കുന്നുണ്ടോ?” അച്ചന്‍ എന്നോട് ചോദിച്ചു..
‘ഇത് വരെ ഇല്ല…പക്ഷേ ഒരു പണയവസ്തുവായി നിന്നു കൊണ്ട് ഏട്ടന്റെ കടബാധ്യത തീര്‍ക്കാന്‍ വേണ്ടി വിവാഹിതനാകാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് അച്ചാ”
അച്ചന്‍ ഒന്നും പറഞ്ഞില്ല..അച്ചന്‍ അങ്ങനെയാണ് ..ഒരിക്കലും ഒന്നിനും നിര്‍ബന്ധിക്കാറില്ല..എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എതിരു നിക്കുകയുമില്ല..
കാര്യങ്ങള്‍ അത്ര നിസാരമൊന്നുമല്ല..ഏട്ടന്‍ ഒരു പ്രോമിസറി നോട്ട് അച്ചന്റെയും ഏട്ടന്റേയും ഒപ്പോടെ നമ്പ്യാര്‍ക്ക് കൊടുത്തിട്ടുണ്ട്..ഞാന്‍ വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ അടുത്ത നിമിഷം അവര്‍ കടം തന്ന പണം ആവശ്യപ്പെടും..കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അച്ചനും ഏട്ടനും പിന്നെ വഞ്ചനാക്കുറ്റത്തിനു അഴിയെണ്ണേണ്ടിവരും…ചിന്തകള്‍ അങ്ങനെ കാട് കയറിപ്പോയി.
ഞാന്‍ വൈകിട്ട് ആറര വരെ കിടന്നുറങ്ങി.സന്തോഷം അലയടിച്ചിരുന്ന എന്റെ വീട് ശ്മശാന മൂകതയിലാണ്. ഞാന്‍ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.അവിടെ എല്ലാവരുമുണ്ട്..അച്ചനും ,ഏട്ടന്മാരും, ഏട്ടത്തിയമ്മമാരും, അമ്മാവനും, അമ്മായിയുമൊക്കെ..എല്ലാവരുടെ മുഖത്തും അവസാനപ്രതീക്ഷ കൈവിട്ടതിന്റെ നിരാശ നിഴലിക്കുന്നുണ്ടായിരുന്നു.
ഞാന്‍ നേരേ അങ്ങോട്ട് ചെന്നു,എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.
‘ഞാന്‍ കാരണം ആരും ജയിലില്‍ പോവുകയൊന്നും വേണ്ട…നിങ്ങള്‍ നിശ്ചയിച്ച വിവാഹത്തിന് എനിക്ക് സമ്മതമാണ്.”
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ ആയിരം പൂത്തിരികള്‍ ഒരുമിച്ചു കത്തി.വീണ്ടും സന്തോഷം വീട്ടിലേക്ക് വിരുന്നു വന്നു..നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച നാളുകള്‍..ഞാന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു ഹീറോയായി മാറി..എന്റെ ആവശ്യം അതേതായാലും നിറവേറ്റിത്തരാന്‍ ബന്ധുക്കള്‍ തമ്മില്‍ മത്‌സരമായി..
ദിവസങ്ങള്‍ കടക്കുന്നു.എന്റെ ഉള്ളിലും വിവാഹസ്വപ്നങ്ങള്‍ ഉടലെടുത്തു.പെണ്ണുകാണല്‍ ദിവസം വരാന്‍ ഞാന്‍ കാത്തിരുന്നു
