ഏഴാം നാൾ
Ezhaam Naal | Author : Kochumon
ഇന്ന് എന്റെ കല്യാണം ആയിരുന്നു.. വലിയ ആഘോഷം ആയി ഒന്നും ഇല്ല.. രജിസ്റ്റർ ചെയ്യുക ആയിരുന്നു..
എന്റെ കളിക്കുട്ടുകാരൻ ആയിരുന്നു വരാൻ..
ഞങ്ങൾ ചെറുപ്പം മുതൽ അറിയാവുന്ന ഒന്നിച്ചു കളിച്ചു വളർന്ന ആളുകൾ ആണ്…ഞങ്ങൾ തമ്മിൽ ഒരു മൂന്ന് വയസ്സിന്റെ വെത്യാസം ഉണ്ട്..
ഞാൻ സുമേഷ് ചേട്ടായി എന്നാണ് ചെറുപ്പം മുതൽ വിളിച്ചിരുന്നത്…
ഞാൻ ദിവ്യ… ഇവിടെ ബത്തേരിയിൽ ഒരു സ്ഥാപനത്തിൽ ചെറിയ ഒരു ജോലി ഉണ്ട്…
സുമേഷ് ചേട്ടായി ആർക്കിടെക്ക് എഞ്ചിനിയർ ആണ്.. പ്ലാൻ,, ഹോം ഡിസൈൻ……. Etc
എന്നി വർക്ക് ചെയ്തു കൊടുക്കുന്നു..
ഞങ്ങൾ വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു….
എനിക്ക് 24 വയസ്സുണ്ട്…
എന്റെ വീട്ടിൽ അമ്മയും അനിയനും ഉണ്ട്..അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു…
ഞങ്ങൾ വിവാഹ വേഷത്തിൽ വീട്ടിലോട്ട് ചെന്നപ്പോൾ സുമേഷ് ചേട്ടായിയുടെ അമ്മ ഭയങ്കര ബഹളം…
ചേട്ടായിക്ക് അമ്മയും ചേച്ചിയും ഉണ്ട്… ചേച്ചിയെ കെട്ടിച്ചു വിട്ടതാണ്… അവർ ഭർത്താവിന്റെ വീട്ടിൽ ആണ്…
സുമേഷ് ചേട്ടായിയുടെ അച്ഛൻ വർഷങ്ങൾക്കു മുൻപ് നാട് വിട്ടു പോയതാണ്…ഇവർ സ്കൂൾ ടീച്ചർ ആയിരുന്നു.. ഇപ്പോൾ പെൻഷൻ പറ്റി വിട്ടിൽ ഇരിപ്പാണ്… എന്നെ പഠിപ്പിച്ചിട്ടുണ്ട്… അന്നും ഇവരുടെ കൈയിൽ എപ്പോഴും ചൂരൽ കാണും… എല്ലാ കുട്ടികളെയും തല്ലും…
ഈ സ്ത്രീയുടെ സ്വഭാവം കാരണം പോയതാണ്… ഇവർക്ക് എല്ലാവരെയും അനുസരിച്ച് നിർത്തണം… ഞാൻ പറയുന്നത് കേട്ടോണം… ഞാൻ പറയുന്നത് മാത്രം ശരി എന്നാ കാഴ്ചപ്പാട് ആണ്…
ഞങ്ങളുടെ കൂടെ കുറച്ചു കൂട്ടുകാർ ഉണ്ട്..
സുമേഷ് ചേട്ടനെ ഭയങ്കര വഴക്ക് പറച്ചിൽ ആണ്…
പുള്ളി പറയുന്നത് ഒന്നും അവർ കേൾക്കുന്നില്ല…
അവരുടെ ചോദ്യം നീയെന്തിന് ഇവളെ കെട്ടി എന്നാണ്…
ഞങ്ങൾ ഇഷ്ടം ആണ് അമ്മേ… ഞാൻ പ്രണയിച്ച പെണ്ണാ.. എന്റെ പെണ്ണാ… എന്നൊക്കെ പുള്ളി പറയുന്നുണ്ട്…
പക്ഷെ അമ്മ അതൊന്നും കേൾക്കുന്നില്ല..
അവർ കുറെ കുറ്റങ്ങൾ ആണ് പറയുന്നത്…
ഞങ്ങളുടെ കൂടെ വന്ന കൂട്ടുകാർ വരെ പറഞ്ഞു നോക്കി.. അമ്മ കേൾക്കുന്നില്ല അംഗീകരിക്കുന്നില്ല..
അവസാനം ഞങ്ങളോട് കൂട്ടുകാർ പറഞ്ഞു നിങ്ങൾ ഞങ്ങളുടെ കൂടെ പോരെ.. നമുക്ക് വേറെ വീട് നോക്കാം…
ഈ സമയം ആയപ്പോഴേക്കും അയല്പക്കത്ത് താമസിക്കുന്ന സുമേഷ് ചേട്ടായിയുടെ അമ്മാവൻ വന്നു… പുള്ളി കാര്യങ്ങൾ പറഞ്ഞു കൊടുത്തു… ഒരുവിധം അമ്മ സമ്മതിച്ചു….
അങ്ങനെ ഞങ്ങൾ അകത്ത് കയറി.. എന്നെ കൊണ്ട് സുമേഷ് ചേട്ടായി പുള്ളിയുടെ റൂമിൽ കയറി…
ഞങ്ങൾ പരസ്പരം നോക്കി ഇരിക്കുമ്പോൾ… ഞാൻ പറഞ്ഞു..
ചേട്ടായി നമുക്ക് വേറെ വിട് എടുത്തു മാറിയാലോ..
എടി അത് നമുക്ക് ആലോചിക്കാം.. പക്ഷെ അമ്മ ഇവിടെ തനിച്ചല്ലേ ഉള്ളൂ..
അതൊക്കെ ശരി.. ഇപ്പോൾ കണ്ടില്ലേ ചേട്ടായി അമ്മയുടെ സ്വഭാവം..
ഞാൻ സുമേഷ് ചേട്ടന്റെ മുഖത്ത് നോക്കി ഇരുന്നു…
എടി ഞാൻ വിചാരിച്ചില്ല അമ്മ ഇങ്ങനെ പെരുമാറുമെന്ന്..
അപ്പോഴേക്കും അമ്മാവൻ വന്നു കതകിൽ മുട്ടി..
ചേട്ടായി വാതിൽ തുറന്നു…
എന്താ അമ്മാവ…
എടാ നീ പെട്ടന്ന് വന്നേ..
എന്താ കാര്യം..
ഞാനും അമ്മാവനെ നോക്കി… പുള്ളി അല്പം ഭയത്തിൽ ആണ് സംസാരിക്കുന്നത്…
ചേട്ടായിയും ഞാനും അമ്മാവന്റെ പുറകെ പോയി..
അമ്മ ഹാളിൽ കിടക്കുന്നു…
എടാ സുമേഷേ നീ വേഗം വണ്ടി ഇറക്ക്.. അമ്മാവൻ പറഞ്ഞു..
ചേട്ടായി അമ്മയോട് ചോദിച്ചു..
എന്താ അമ്മക്ക് പറ്റിയത്..
അമ്മ ഞങ്ങളെ മാറി മാറി നോക്കി…
എടാ ഇവളും ഞാനും സംസാരിച്ചു ഇരിക്കുവായിരുന്നു അപ്പോൾ പെട്ടന്ന് പിന്നോട്ട് മറിഞ്ഞു…
അതാണ് സംഭവിച്ചത്… അമ്മാവൻ പറഞ്ഞു…
ഞങ്ങൾ കാറെടുത്തു അമ്മയെയും കയറ്റി ഹോസ്പിറ്റലിൽ പോയി..
ഡോക്ടർ പറഞ്ഞു ബി.പി താഴ്ന്നതാണ്…
അമ്മക്ക് നിർബന്ധം ഇന്ന് ഹോസ്പിറ്റലിൽ കിടക്കാൻ…
അവസാനം അവിടെ തങ്ങേണ്ടി വന്നു…
ഇന്ന് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു… ഇതുവരെ ഞങ്ങൾ പരസ്പരം ബന്ധ പെടുക പോലും ചെയ്തിട്ടില്ല… മാക്സിമം ലിപ് ലോക് വരെ ചെയ്യും…
