ഗാങ് സ്റ്റാർ – 1
Gang Star | Author : Amavasi
[ Previous Part ] [ www.kambi.pw ]
നമസ്കാരം പ്രിയ വായനക്കാരെ ആർക്കേലും ഓർമ ഉണ്ടോ ആവോ ഉണ്ടെഗിൽ ഒരു കമന്റ് ഇട്…. ഇനി കഥയിലേക്ക് വരാം
നമ്മൾ പലരും ഗാങ് സ്റ്റാർ ആയി ഒരു ഹീറോയെ ആണ് പ്രതീക്ഷിക്കുന്നത് എന്നാൽ ഇവിടെ ഒരു ലേഡി ഗാങ് സ്റ്ററിന്റെ വരവാണ് കേട്ടോ
നമ്മുടെ kannur ജില്ലയിൽ ആണ് ഈ കഥ നടക്കുന്നത്… അതും നമ്മുടെ കടലിന്റെ മക്കളുടെ ഇടയിൽ…
അന്ന് ഒരു സന്ധ്യ സമയം അസ്തമയ സൂര്യൻ തീരത്തെ ഇരുട്ടിലാക്കി… കടലമ്മയുടെ മടിത്തട്ടിൽ ചായുന്ന നേരം.. കരയെ മൊത്തം തണുപ്പ് കൊണ്ട് മൂടി ഒരു ഇളം കാറ്റും.. ആഹാ എന്ത് സമാധാനം അല്ലെ.. എന്നാൽ ഇതേ മൂട്ടിൽ തീ പിടിച്ചു ചുണ്ടിൽ ബീഡിയും പുകച്ചു നടക്കുകയാണ് രാഘവൻ..
കാര്യം അകത്തു പ്രസവ വേദന കൊണ്ട് കരയുക ആണ് ഭാര്യ ഭവാനി.. രാഗവാന് കൂട്ടായി കുറച്ചു കൂട്ടുകാരും ഇണ്ട്.. രണ്ടു മൂന്നു ദിവസം ആയി രാഘവൻ കടലിൽ മീൻ പിടിക്കാൻ പോയിട്ട് തന്നെ… അങ്ങനെ aa ദീർഘ നേരത്തെ ആദി പിടിക്കലിന് ഒടുവിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു…
ഇത് കേട്ട രാഘവൻ ചുണ്ടത്തു പുകയുന്ന ബീഡി താഴെ ഇട്ടു അങ്ങോട്ട് poyi അപ്പൊ അകത്തു നിന്നു ഒരു ചോര പൈതലിനെ കൊണ്ട് രമണി അമ്മ പുറത്തേക്കു വന്നു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ രാഗവാന് നേരെ കൊച്ചിനെ കൊടുത്തു..
രമണിയമ്മ : നമ്മുടെ ഭവാനി poyi കുഞ്ഞേ 🥲
ഇത് കേട്ട രാഗവാന് അത് വലിയ ഒരു ഷോക്ക് ആയിരുന്നു ഒറ്റ കരച്ചിൽ ആയിരുന്നു..
പിനീട് അവരുടെ ചടങ്ങും കാര്യവും ഇതിനും അപ്പുറത്ത് ഒരു നോക്ക് മാത്രം കണ്ട aa ചോര പൈതൽ ആശുപത്രിയിലും…അങ്ങനെ ആശുപത്രി വാസത്തിനൊടുവിൽ aaa കുഞ്ഞു കൊച്ചിനെ രാഗവാന് കയ്യിൽ കിട്ടി…
അവൾക്കു ആതിര എന്ന് പേരും ഇട്ടു അമ്മു എന്നാ വിളി പേരും ആയി അമ്മ ഇല്ലാത്ത ഒരു കുറവും രാഘവൻ കാണിച്ചില്ല എന്ത് ചോദിച്ചാലും മേടിച്ചു കൊടുക്കും നല്ല സ്വാതദ്രിയത്തോടെ തന്നെ വളർത്തി.. എന്നാലും അവടെ ഉള്ള ചില ആളുകൾക്ക് അമ്മു അന്ന് തന്നെ ഒരു കണ്ണിൽ കരട് ആയിരുന്നു
തല മണ്ണിൽ കുത്തിയപ്പോ തന്നെ അമ്മയെ കൊന്നിട്ട വന്നത് എന്ന് അവളെ കുത്തി കുത്തി പറഞ്ഞു കൊണ്ടിരുന്നു ആദ്യം ഒക്കെ അത് കേട്ടു കരഞ്ഞു മാറി നിക്കും അതും അച്ഛൻ രാഘവൻ ഉൾ കടലിൽ മീൻ പിടിക്കാൻ പോവുമ്പോൾ അവൾക്കു ഏക തുണ aa രമണി അമ്മ ആയിരുന്നു..
പിന്നീട് അവൾ വയസ്സ് അറിയിച്ചപ്പോഴും തുറയിലെ മറ്റു പെൺകുട്ടികൾക്ക് കിട്ടുന്ന ഒരു പരിരക്ഷയോ ഒന്നും അവൾക്കു കിട്ടിയില്ല എന്നാലും അച്ഛൻ വന്നു കഴിഞ്ഞാൽ അവൾക്കു ഇതിനെ okke മറി കടന്നുള്ള സ്നേഹം കിട്ടും… അവളുടെ കൂടെ കൂടുന്ന തുണ ഉള്ള പെൺകുട്ടികൾ പോലും അവളെ കളിക്കണോ ഒന്ന് മിണ്ടണോ കിട്ടിയിരുന്നില്ല കാരണം അവരുടെ വീട്ടിൽ നിന്നും വിലക്കും…
അങ്ങനെ അമ്മു 10 ക്ലസ്സ് പാസ്സായി പിന്നെ ഡിഗ്രി ആയി… പിന്നെ കൂട്ടിനു പെൺകുട്ടികൾ മാത്രേ ഇല്ലാതെ ഇരുന്നുള്ളു കേട്ടോ… അവളുടെ ഇടം കയ്യും വലം കയ്യും ആയി രണ്ടു ആളുകൾ ഇണ്ടായിരുന്നു… രാഘവന്റെ ചങ്ങാതി ആയ ഗോപാലന്റെ ഇരട്ട ചെക്കമ്മാര് അനിലും അനീഷും രണ്ടാൾക്കും അമ്മുന്റെ അതെ പ്രായം തന്നെ.. Avaru ഇരട്ടകൾ ആണെങ്കിൽ രണ്ടും തനി പരട്ടങ്ങൾ ആണ്..
എന്നാലും അമ്മുവിന് എന്ത് പ്രശ്നം വന്നാലും കട്ടക്ക് കൂടെ ഇണ്ടാവും രണ്ടാളും പഠിപ്പിൽ അതി കേമൻമാർ ആയതു കൊണ്ട് തന്നെ 10 കഴിഞ്ഞു പഠിക്കാൻ പോയില്ല അച്ഛന്റെ ഒപ്പം മീൻ പിടിക്കാനും കറങ്ങി നടന്നാലും ആണ് മെയിൻ ഹോബി…
അവൾക്കു അവന്മാരുടെ കൂട്ടയത്തു കൊണ്ട് തന്നെ ചെറുപ്പം മുതൽ അവരുടെ കൂടെ നടക്കുന്നതും അല്ലെ അപ്പൊ ഈ എൽസമ്മ എന്നാ ആൺ കുട്ടിയെ പോലെ ആയി അവൾ അതിനും അവൾ കൊറേ കേൾക്കുന്നുണ്ട് അതും
അവളുടെ സമപ്രായക്കാർ ആയ പിള്ളേരുടെ അവരുടെ അമ്മമാർ പറയുന്നത് കേക്കാം
എടി നീ ഒരു പെൺകുട്ടിയ പെൺകുട്ടികൾ ആയ അടക്കവും ഒതുക്കവും വേണം അല്ലാതെ aa രാഘവന്റെ മോളെ പോലെ കുട്ടി നിക്കറും ഇട്ടു ആ തല തെറിച്ച ചെക്കന്മാരെ കൂടെ കള്ളും കുടിച്ചു ബീഡിയും വലിച്ചു നടന്ന പോരാ
