ഇത് വച്ച് പൊറുപ്പിക്കാൻ ആവില്ല.അവൾ നേരെ ഗുരുക്കളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗോവർധൻ അവളെ തടഞ്ഞു.ഇപ്പോൾ എടുത്തുചാടി ഒന്നും ചെയ്യേണ്ട നാളെ മന്ത്രിസഭാ യോഗം കൂടട്ടെ അവിടെ ഗുരുക്കൾ കാണുമല്ലോ അപ്പോൾ നമുക്ക് അവിടെ വച്ച് നോക്കാം.ഗോവർദ്ധൻ പറഞ്ഞു.ഇത് കേട്ട് പ്രമീള ഒന്നടങ്ങി.
അങ്ങനെ പിറ്റേ ദിവസം നേരം പുലർന്നു.മന്ത്രിസഭ കൂടുവാൻ സമയമായി അങ്ങനെ എല്ലാവരും തന്നെ കൊട്ടാരത്തിന്റെ മന്ത്രിസഭ കൂടുന്ന ഹാളിൽ അണിനിരന്നു.
എല്ലാ മന്ത്രിസഭയിലും ഗുരുക്കൾക്കും പ്രത്യേകം ഒരു കസേര ഉണ്ട് അദ്ദേഹം അവിടെ കൃത്യമായി പങ്കെടുക്കുകയും ചെയ്യും.മന്ത്രിമാരും മറ്റ് വ്യക്തികളും എത്തിയതിനു ശേഷം ആരോമലും പ്രമീളയുംആ ഹാളിലേക്ക് കടന്നുവന്ന തങ്ങളുടെ കസേരകളിൽ ഇരുന്നു.
പതിവിൽ നിന്ന് വിപരീതമായി പ്രമീള തൻറെ തോഴികളോട് ഒത്താണ് വന്നത്.ഏറ്റവും അവസാനം ഗോവർദ്ധനും വീരഭദ്രനും വന്നു.അങ്ങനെ മന്ത്രിസഭായോഗം ആരംഭിച്ചു പലരും പല കാര്യങ്ങളെപ്പറ്റിയും പല ചർച്ചകളും.ഏറ്റവും അവസാനം രാജാവ് ചോദിച്ചു ആർക്കെങ്കിലും എന്തെങ്കിലും പരാതി ബോധിപ്പിക്കാൻ ഉണ്ടോ?
ഈ സമയം പ്രമീള തൻറെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു പറഞ്ഞു എനിക്കൊരു പരാതിയുണ്ട് എൻറെ ഒരേയൊരു പുത്രനായ ആരോമലേ ഈ വിശ്വ ഗുരുക്കൾ അവൻറെ കൂട്ടുകാരുടെ മുന്നിൽവച്ച് അപമാനിക്കുകയും ശകാരിക്കുകയും ചെയ്തു.
ഇതിനുമുമ്പ് മന്ത്രിസഭാ യോഗത്തിൽ ദാഹജലം വിതരണം നടത്തിയപ്പോൾ അതിൽ വിശ്വ ഗുരുക്കളുടെ വെള്ളത്തിൽ പ്രമീളയുടെ തോഴിമാർ മദ്യം കലർത്തിയിരുന്നു.ഇതൊന്നും അറിയാതെ വിശ്വ ഗുരുക്കൾ അത് കുടിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഇതിന് വിശ്വ ഗുരുതര എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് ഗോവർദ്ധൻ ചോദിച്ചതും വിശ്വ ഗുരുക്കൾ അവിടെ നിന്ന് എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങിയാളുടെ നാവുകൾ കുറയുകയും എഴുന്നേൽക്കാൻ പോലും സാധിക്കാതെ അയാളുടെ കാലുകൾ ആടുന്നുണ്ടായിരുന്നു.ഗവർണൻ ചോദിച്ച പല ചോദ്യങ്ങൾക്കും വിശ്വ ഗുരുക്കൾ വ്യക്തമായ മറുപടി നൽകുവാൻ സാധിച്ചിരുന്നില്ല.
ഇതിനാൽ കോപം പൂണ്ട ഗോവർദ്ധൻ പ്രമീളയോട് ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു.ഇത് തനിക്ക് പറ്റിയ ഒരു അവസരമാണ്മനസ്സിലാക്കിയ പ്രമീള പറഞ്ഞു.എൻറെ മകനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു ഇയാളെ ഞാനും തിരിച്ചു അതുപോലെ തന്നെ ചെയ്യും.
എന്നാൽ അതിനുമുമ്പ് എനിക്ക് ഇയാളുമായി ഒരു ഗുസ്തി മത്സരം നടത്തണം ഇയാള് വലിയ കളരി ആശാൻ ആണെന്നാണല്ലോ ഭാവം അതുകൊണ്ടല്ലേ എന്റെ മകനെ ശകാരിച്ചത്.ഇയാൾ ഇനി എന്നോട് മത്സരിച്ച് ജയിക്കട്ടെ.
മന്ത്രിസഭായോഗത്തിലുള്ള പലരും ഞെട്ടി.എങ്കിലും പ്രമേളയും ഗുരുക്കളും മത്സരിച്ചാൽ ആര് ജയിക്കു യോഗത്തിലുള്ള പലരുടെ മുഖത്ത് കാണുവാൻ സാധിച്ചിരുന്നു.
എന്നാൽ വിശ്വ ഗുരുക്കൾക്ക് ഒന്ന് സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കുവാൻ പോലും സാധിക്കില്ല അവസ്ഥയാണ് ഉണ്ടായിരുന്നത്.മദ്യം ഉള്ളിൽ ചെന്ന് ഒരു വല്ലാത്ത അവസ്ഥയിലാണ് അദ്ദേഹം അവിടെ ഇരുന്നത്.പ്രവീണ മത്സരത്തിനായി എഴുന്നേറ്റ് സഭയുടെ നടുക്കളത്തിൽ വന്നെങ്കിലും ഗുരുക്കൾ കസേരയിൽ നിന്ന് അനങ്ങിയില്ല.ഇത് കണ്ട് പ്രമീള തോഴികളോട് ഗുരുക്കളെ എഴുന്നേൽപ്പിച്ച് നടുക്കളത്തിലേക്ക് നിർത്തുവാൻ ആജ്ഞാപിച്ചു.
അങ്ങനെ രണ്ടു തൊഴിമാർ ചേർന്ന് വിശ്വ ഗുരുക്കളെ 2 കൈയിലും പിടിച്ച് എഴുന്നേൽപ്പിച്ച് നടുക്കളത്തിൽ കൊണ്ട് നിർത്തി.ഈ സമയവും ഗുരുക്കൾക്ക് സ്വ ബോധം കിട്ടിയിട്ടില്ല.തൊഴിലുകൾ കൈവിടുന്ന സമയം അദ്ദേഹം മാറിഞ്ഞു മറിഞ്ഞു പോവുകയാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ പ്രമീള തോഴികളോട് രണ്ട് സൈഡിൽ നിന്നും പിടിച്ചു കൊണ്ടു നിൽക്കുവാൻ ആവശ്യപ്പെട്ടു.
എന്നിട്ട് പ്രമീള ഗുരുക്കളുടെ മുഖത്ത് ആഞ്ഞ് ഒരു അടി വെച്ചുകൊടുത്തു.എന്നിട്ട് ഗുരുക്കളുടെ നെഞ്ച് ചാടി ഒരു ചവിട്ടു കൊടുത്തു.രണ്ടു കരണം മറിഞ്ഞു അവിടെ താഴെ വീണു.എന്നിട്ട് പ്രമീള ഗുരുക്കളുടെ നെഞ്ചിലും കൈ മുറുക്കി ഇടിച്ചു.എന്നിട്ട് പ്രമീള ഗുരുക്കളുടെ മേൽ വസ്ത്രം വലിച്ചൂരി.അതിനുശേഷം രോഴികളോട് ഗുരുക്കളെ പിടിച്ചെഴുന്നേൽപ്പിക്കാൻ പ്രമീള ആവശ്യപ്പെട്ടു.
