ആ നോർത്തിന്ത്യൻ സ്ത്രീയടെ കുടെ തന്നെ സുലോചനയും താമസിക്കുന്നത്..
ചെറിയ റൂം. അതിൽ രണ്ടു ചെറിയ കട്ടിൽ..
ഒരു ടോയ്‌ലെറ്റും..
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു..
പതുക്കെ സുലോചന പൊരുത്ത പെട്ടു തുടങ്ങി..
ആംഗ്യ ഭാഷയിൽ ആണ് സുലോചന നോർത്തിന്ത്യൻ സ്ത്രിയോട് കൂടുതൽ സംസാരിക്കുന്നത്..
എന്നും വീട്ടിലേക്ക് വിളിക്കും..
സുഷമയെയും വിളിക്കും..
ഇടക്ക് രാജേന്ദ്രൻ വന്ന് അന്വേഷിക്കും..
ചില വൈകുന്നേരം രാജേന്ദ്രന്റെ കുടെ പുറത്ത് പോയി നല്ല ഭക്ഷണം കഴിക്കും..
അപ്പോൾ മാത്രമാണ് സുലോചനക്ക് സന്തോഷം തോന്നുന്നത്..
കുട്ടികൾ കുടുതലും നോർത്ത് ഇന്ത്യൻ ആണ്.. പിന്നെ തമിഴും തെലുങ്ക്ൻ മാരുടെ ഒക്കെ കുട്ടികൾ ആണ്..
ഒരു കുഞ്ഞു മാത്രമേ കേരളകാരുടെ..
അങ്ങനെ ഒരു മാസം കടന്നു പോയി..
വൈകുന്നേരം രാജേന്ദ്രൻ സുലോചനയെ വിളിക്കും.. ഒരുപാട് നേരം സംസാരിക്കും.
വീട്ടിലേക്ക് വിളിച്ചും സുലോചന സംസാരിക്കും..
സുഷമയോട് മാത്രം താൻ താമസിക്കുന്ന റൂമിന്റെ അവസ്ഥ പറഞ്ഞു..
നാട്ടിലേക്ക് പണം അയച്ചു തുടങ്ങി..
മൂന്ന് മാസം കടന്നു
പോയി..
ഒരു ദിവസം വൈകുന്നേരം രാജേന്ദ്രന്റെ കുടെ സുലോചന റെസ്റ്റോറന്റിൽ ഇരുന്നു ഫുഡ് കഴിക്കുമ്പോൾ രാജേന്ദ്രൻ അവളോട് ചോദിച്ചു..
സുലു.. നീയെന്റെ റൂമിൽ വന്ന് താമസിക്കുന്നുണ്ടോ..
അവൾ അയാളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..
ഞാൻ റെന്റ് തരേണ്ടി വരുവോ..
നി റൻറ്റൊന്നും തരേണ്ട.. അതൊക്കെ ഞാൻ കൊടുത്തോളം..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
സുലോചന അയാളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
ആരെങ്കിലും ചോദിച്ചാൽ എന്തു പറയും..
എടി.. ഇവിടെ ആർക്കും അതൊന്നും നോക്കാൻ നേരമില്ല.. പിന്നെ എന്റെ അടുത്ത് താമസിക്കുന്നവർ കുടുതലും മറ്റു രാജ്യത്തുള്ളവർ ആണ്..
സുലോചന ചിരിച്ചു..
ഞാൻ വരാം രാജേട്ടാ.. പിന്നെ സുഷമ ചേച്ചി അറിഞ്ഞാൽ പ്രശ്നം ആകുമോ..
നി അവളോട് പറയേണ്ട.. നി എന്റെ ഫ്ലാറ്റിൽ ആണെന്ന്..
സുലോചന ചിരിച്ചു..
അങ്ങനെ സുലോചന അയാളുടെ ഫ്ലാറ്റിലേക്ക് താമസം മാറി..
സുലോചനക്ക് എന്നും രാവിലെ 15 മിനിറ്റ് നടന്നാൽ മതി ഇപ്പൊ..
അങ്ങനെ ഒരാഴ്ച്ച കടന്നു പോയി..
രണ്ടു ബെഡ്‌റൂം ഹാൾ കിച്ചൺ.. പിന്നെ ബാൽകാണി.. രണ്ടു റൂമിനും ടോയ്ലറ്റ് ഉണ്ട്..
സുലോചന വന്നേ പിന്നെ ഫുഡ് ഉണ്ടാക്കാൻ തുടങ്ങി..
രാജേന്ദ്രൻ ആവശ്യം. ഉള്ള സാധനം വാങ്ങി വരും..
വൈകുന്നേരം രാജേന്ദ്രനും സുലോചനയും ഒന്നിച്ചിരുന്നു ഫുഡ് കഴിക്കുമ്പോൾ അവളോട് അയാൾ പറഞ്ഞു..
സുലു.. എനിക്ക് അത്യാവശ്യം ആയി നാട്ടിൽ പോകേണ്ട കാര്യം ഉണ്ട്..
അവൾ അയാളെ നോക്കി.
നിന്നോട് സുഷമ ഒന്നും പറഞ്ഞില്ലേ..
എന്നോട് പറഞ്ഞാരുന്നു.. പക്ഷെ ഞാൻ ചേട്ടന്റെ കുടെ ആണെന്ന് പറഞ്ഞില്ലല്ലോ..
എടി.. അതുകൊണ്ട ഒരു മാസം കഴിഞ്ഞേ
ഞാൻ വരൂ.. നി ഇവിടെ തന്നെ നിന്നോ. പേടിക്കണ്ട കാര്യം ഇല്ല..
ഇപ്പൊ എനിക്ക് ഇവിടെ കംഫോർട്ട് ആണ് രാജേട്ടാ..
അങ്ങനെ ഒരു മാസത്തേക്ക് രാജേന്ദ്രൻ നാട്ടിലേക്ക് വന്നു..
ആ ഒരു മാസം സുലോചന തന്നെ ഫ്ലാറ്റിൽ കഴിഞ്ഞു..
അടുത്ത ഫ്ലാറ്റിൽ ഉള്ളവരും ആയി സുലോചന സൗഹൃദം സ്ഥാപിച്ചു..
രാജേന്ദ്രൻ വന്ന് കഴിഞ്ഞ് ഒരു വൈകുന്നേരം രാജേന്ദ്രന്റെ കുടെ സുലോചയും കൂടി ലിഫ്റ്റിന്റെ അടുത്ത് നിക്കുമ്പോൾ സുലോചനയോട് ആളുകൾ സംസാരിക്കുന്നു.. രാജേന്ദ്രൻ ചിലർ പരിചയ പെടുന്നു..
രാജേന്ദ്രൻ സുലോചനയോട് ചോദിച്ചു..
നീയെങ്ങനെ ഇവരെ ഒക്കെ കയ്യിൽ എടുത്തു..
രാജേട്ടാ… നമ്മൾ ആളുകളെ കാണുമ്പോൾ ചിരിക്കണം.. പിന്നെ അവർ നമ്മളെ കാണുമ്പോൾ പുഞ്ചിരിക്കും.. അങ്ങനെ അവരുമായി ഞാൻ ബന്ധം സ്റ്റബിച്ചത്. അവർ പാകിസ്ഥാൻ കാരാ..
ഒരു ഫാമിലിയെ ചൂണ്ടി സുലോചന പറഞ്ഞു..
ആഹ്ഹ്.. അതെനിക്കറിയാം..
രാജേന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
സുലോചന എല്ലാവരും ആയി പെട്ടന്ന് സൗഹൃദം ആയപ്പോൾ രാജേന്ദ്രന് അവളോട് മതിപ് തോന്നി തുടങ്ങി..
രാജേന്ദ്രൻ എന്നും രാവിലെ തന്റെ ഫ്ലാറ്റിൽ വർക്ഔട് ചെയ്യും.. അത് കഴിഞ്ഞ് ജോലിക്ക് പോകും വൈകുന്നേരം തിരിച്ചു വരും..റൂമിൽ ഒറ്റക്കിരിക്കും.. ആരുമായി അതികം ബന്ധമില്ല..
