സന്തോഷം കൊണ്ടൊന്നു തുള്ളിച്ചാടാൻ തോന്നി. കൈമൾ സാർ പറഞ്ഞു, നിങ്ങൾ മോളിലൊട്ടിരുന്നോ, ലെറ്റർ വന്നിട്ട് ഞാൻ അങ്ങ് കേറി വന്നേക്കാം. വിശക്കുന്നുണ്ടായിരുന്നു, അപ്പൊ അവിടുത്തെ ചേച്ചി പറഞ്ഞു, നിങ്ങൾ ചോറുണ്ടിട്ടിരുന്നോ മക്കളെ, അത് നന്നായെന്ന് തോന്നി.
ഊണും കഴിഞ്ഞു ഞങ്ങൾ മുകളിലെ ഓഫീസ് മുറിയിലേക്ക് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കുറെ ഫയലുകളും പുറകിൽ വെച്ച് സൈക്കിളിൽ വീട്ടിലേക്ക് വരുന്ന കണ്ടു. അയാൾ പോയിക്കഴിഞ്ഞതും കൈമൾ സാർ എ ഫയൽ കെട്ടുമായി മുകളിക്ക് കയറി വന്നു.
തുടരും……
