കണ്ണൻ: ഞാൻ വീണതാ
ഇന്ദു : ആശുപത്രി പോണോ…
കണ്ണൻ : വേണ്ട ന്നു തോന്നുന്നു
അന്ന് രാത്രി കിടക്കുമ്പോൾ കണ്ണൻ എന്തൊക്കെയോ ആലോചിച്ചു കിടന്നു
അറിയാതെ ഉറക്കത്തിലേക്ക്…
പിറ്റേന്ന്
കണ്ണൻ : അമ്മേ… അമ്മ എവിടാ ജനിച്ചത്
ഇന്ദു : നിനക്ക് അറിയില്ലേ എൻ്റെ വീട് പാലക്കാട്
കണ്ണൻ : അവിടെ മുറ്റത്ത് ബോർഡർ വച്ച പച്ച ചെടി ഉണ്ടായിരുന്നോ
ഇന്ദു: നീ കണ്ടിട്ടില്ലേ ഡാ
കണ്ണൻ : ഉണ്ട്… അല്ല അമ്മ വായിക്കുമോ
ഇന്ദു : ഇപ്പൊ കുറവാ എവിടാ സമയം മുൻപൊക്കെ ശീലം ഉണ്ടായിരുന്നു എന്തെ…
കണ്ണൻ : ഹേയ്
രണ്ടു ദിവസം കഴിഞ്ഞു
അടുക്കളയിൽ കുക്ക് ചെയ്യുകയായിരുന്ന ഇന്ദു
കണ്ണൻ : അമ്മേ… അമ്മേടെ ഫ്രണ്ട് അല്ലെ ഗോപിക ചേച്ചി
ഇന്ദു : അതേ ഡാ
കണ്ണൻ : നിങൾ ഒന്നിച്ച് പഠിച്ചതാ
ഇന്ദു : അതേ… കോളേജിൽ
കണ്ണൻ : അപ്പോ വിനു ചേട്ടൻ എവിടാ
ഇന്ദുവിന് എന്തോ ടെൻഷൻ പോലെ മുഖത്ത് പ്രകടമായി
ഇന്ദു : നാട്ടിൽ ഉണ്ട് സർക്കാർ ജോലി ആണ്
നീ എന്താ ഇപ്പോ ഇതൊക്കെ ചോദിക്കുന്നത് കുറച്ച് ദിവസം ആയല്ലോ
കണ്ണൻ : ഹേയ് എനിക്ക് അങ്ങോട്ട് പോണം എന്നൊരു തോന്നൽ ചെറുപ്പത്തിൽ കുറെ ഞാൻ അവിടെ നിന്നില്ലേ സ്കൂൾ പൂട്ടിയ അവിടെ തന്നെ അല്ലെ…
ഇന്ദു : പോകാം
രണ്ട് ദിവസം കഴിഞ്ഞു
കണ്ണൻ : അമ്മേ ഒരു സംശയം ചോദിക്കട്ടെ
ഇന്ദു : എന്താ ടാ
കണ്ണൻ : നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ
ഇന്ദു : ആര്
കണ്ണൻ : വിനു ചേട്ടനും അമ്മയും
ഇന്ദു : എടാ….നീ എന്താ സർവേ നടത്തുവാനോ
കണ്ണൻ : പറ
ഇന്ദു : ഇതൊക്കെ എന്തിനാ ഇപ്പോ അറിയുന്നത്
കണ്ണൻ : ചുമ്മാ ഒരു രസം പറ അമ്മേ…
ഇന്ദു : എടാ അതൊക്കെ ആപ്രായത്തിൻ്റെ തോന്നൽ ആയിരുന്നു ലൈഫ് സിറിയസ് ആയപ്പോ വിട്ടു
കണ്ണൻ : അപ്പോ ആയിരുന്നു
ഇന്ദു ചെറിയ ചിരി പാസാക്കി
ഇന്ദു : പോടാ ചെക്കാ
ഒരു ദിവസം രണ്ടു പേരും ടിവി കാണുമ്പോൾ
കണ്ണൻ : അമ്മേ ഞാൻ ആരുടെ മകനാ
ഇന്ദു : എന്താ ചോദിച്ചേ…
ഇന്ദു ഒന്ന് ഞെട്ടി
അവൾടെ ഉള്ളിൽ കള്ളത്തരം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നോ….
കണ്ണൻ: ഞാൻ ആരുടെ മകനാ ന്നു അച്ചൻ്റെ
അതോ അമ്മേടെ
ഇന്ദു : ഓ… അങ്ങനെ.. നിനക്ക് എന്താ തോന്നുന്നേ
കണ്ണൻ : ഞാൻ അമ്മേടെ മോൻ അല്ലെ….
ഇന്ദു : that’s my boy
അവള് അവൻ്റെ തലയിൽ ഒന്ന് തടവി കൊടുത്തു
കണ്ണൻ : അതോ വിനു ചേട്ടൻ്റെയോ
ഇന്ദു പെട്ടെന്ന് ഒന്നും മിണ്ടാൻ പറ്റാതെ നിന്നു
തൊണ്ടയിൽ എന്തോ വന്ന് തടഞ്ഞു നിൽക്കും പോലെ അവൾക്ക് തോന്നി
ഇന്ദുവിൻ്റെ ശബ്ദം ഇടറി : നിനക്ക് വട്ട വായ് തോന്നിയത് വിളിച്ച് പറയാൻ
അവള് അവിടുന്നു എഴുന്നേറ്റ് പോയി റൂമിൽ കയറി കതകടച്ചു
കുറച്ച് ദിവസം കണ്ണനെ ശരിക്ക് നോക്കാതെ അവള് ഒഴിഞ്ഞു മാറി നടന്നു
കണ്ണൻ : അമ്മ എന്താ ഇപ്പോ എന്നോട് മിണ്ടാത്തത്
ഇന്ദു : ഒന്നും ഇല്ല…
കണ്ണൻ : എന്തോ ഉണ്ട്
ഇന്ദു : ഒന്നും ഇല്ല ഡാ…
കണ്ണൻ : ഹും….
അന്ന് ഒരു ദിവസം
കിടക്കയിൽ ബെഡ് ഷീറ്റ് മാറ്റി വിറീക്കുകയായിരുന്നു ഇന്ദു
അവിടേക്ക് കടന്നു വന്നു കണ്ണൻ അവളെ ചുറ്റി പറ്റി നിന്നു
ഇന്ദു : എന്തെ ഡാ ഒരു ചുറ്റി കളി
കണ്ണൻ : ഹേയ്…
ഇന്ദു : അമ്മയോട് എന്തേലും പറയാൻ ഉണ്ടോ
കണ്ണൻ : അമ്മ ഒന്ന് ബാൽക്കണിയിലേക്ക് വരോ
അവിടെ കസേര ഇട്ട് ഇരുന്ന രണ്ടു പേരും ചായ കുടിച്ചു കൊണ്ടിരുന്നു
കണ്ണൻ : അമ്മേ….
ഇന്ദു : ആ ( എവിടെയോ ആലോചിച്ചു )
കണ്ണൻ : അമ്മ സത്യം പറ ഞാൻ ആരുടെ മകനാ അച്ചൻ്റെ അതോ
ഇന്ദു അവനെ നോക്കി കണ്ണു മിഴിച്ചു
പിന്നെ സ്വയം നിയന്ത്രിച്ചു
ഇന്ദു : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്
കണ്ണൻ : ആരും പറഞ്ഞില്ല
ഇന്ദു : പിന്നെ സ്വപ്നത്തിൽ കണ്ടോ
കണ്ണൻ : അങ്ങനെ ഒന്നും ഇല്ല
ഇന്ദു : എന്നാ ഈ കാര്യം ഇനി മിണ്ടണ്ട
ഇന്ദു എഴുന്നേറ്റ് പോകാൻ നോക്കിയപ്പോൾ അവളുടെ കൈ പിടിച്ചു വലിച്ച് അവിടെ ഇരുത്തി കണ്ണൻ
കണ്ണൻ : അമ്മ പറഞ്ഞിട്ട് പോയാ മതി
ഇന്ദു : എടാ….
കസേരയിൽ ഇരുന്നു നെറ്റിയിൽ കൈ കൊടുത്ത് ഒരു ദീർഘ ശ്വാസം എടുത്ത് സ്വയം ഒന്ന് റിലാക്സ് ആയി
ഇന്ദു : എന്താ നിനക്ക് അറിയേണ്ടത്
കണ്ണൻ : എൻ്റെ അഛൻ ആരാ
ഇന്ദു കണ്ണൻ്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ കസേരയുടെ മുന്നിൽ മുട്ട് കുത്തി ഇരുത്തി
