താഴോട്ട് വീഴും തോറും ഓരോ ശബ്ദങ്ങൾ അവൻ്റെ ചെവിയിൽ മുഴങ്ങി
ഒരു സ്ത്രീ എന്തോ പറയും പോലെ
“തറ ” “പറ”
കുട്ടികൾ അത് ഏറ്റൂ പറയുന്ന ശബ്ദം
“തറ ” “പറ”
പിന്നെയും ഒരു സ്ത്രീ ശബ്ദം
” കലം” കലം എന്ന് വച്ചാൽ എന്താ”
” ചോറ് വെക്കുന്ന കലം അല്ലെ ടീച്ചറെ ”
” എടാ കലം എന്ന് വച്ച പേന
“കുട്ടികളുടെ ചിരി ”
ഒരു പെൺകുട്ടിയുടെ ശബ്ദം
” എടി ആ ചെക്കനെ കാണാൻ കൊള്ളാം അല്ലെ ”
പിന്നെയും താഴ്ന്നു വന്ന കണ്ണൻ ഒരു സ്ഥലത്ത് വന്നൂ പതിച്ചു
ആരൊക്കെയോ എന്തൊക്കെയോ പറയുന്ന ശബ്ദം ഒന്നും വ്യക്തത ഇല്ല
അവിടെ നിന്നും കൈ കുത്തി എഴുന്നേറ്റ് നേരെ നിന്ന് ചുറ്റും നോക്കി
ഒരു പഴയ വീടിൻ്റെ മുറ്റം
ഇരു വശത്തും ചാരു പടികൾ
നീളമുള്ള മുറ്റം അതിനു ചുറ്റും ബോർഡർ പോലെ നട്ട് വളർത്തിയ പച്ച ചെടികൾ
ഒരു മധ്യ വയസ്കയായ സ്ത്രീ അടുക്കളയിൽ നിന്നും സംസാരിക്കുന്നു
കണ്ണൻ നേരെ അകത്ത് കയറി അടുക്കളയിലേക്ക് കയറി
ശാരദ : ഈ പെണ്ണ് എന്തെ ഇത്ര വൈകുന്നത്
പാറു: ഓൾ ഇങ്ങ് വരും നിനക്ക് എന്താ ഇത്ര പേടി അവള് ഇങ്ങ് വന്നോളും
ശാരദ : ഉവ്വ് ഉവ്വ്…
അവിടെ മേശ പുറത്ത് ഉള്ള ഒരു മൊന്ത എടുക്കാൻ കണ്ണൻ ശ്രമിച്ചു
പക്ഷേ അതിൽ തട്ടാതെ തന്നെ അവൻ്റെ കൈ മുന്നോട്ട് പോകുന്നു
ഒരു 20 വയസ് തോന്നിക്കുന്ന ഒരു യുവതി വീട്ടിലേക്ക് വന്ന് കയറുന്നു
ശാരദ : ഐവിടെയാ ടീ ഇത്രയും നേരം
ഇന്ദു : ഞാൻ ഒന്ന് വീണയുടെ വീട്ടിൽ പോയി
പാറു : മോളെ രാസനതി വാങ്ങിച്ച
ഇന്ദു : ഉവ്വ് മുത്തശി
ശാരദ : നീ വേഗം കുളിച്ച് വാ.. കറി ഒന്നും ആക്കിയില്ല അച്ഛൻ ഇപ്പൊ എത്തും
ഇന്ദു : വീട്ടിൽ വന്നു തുടങ്ങി
ശാരദ : എന്താ ടീ പിറു പിറൂക്കുന്നെ
ഇന്ദു : ഒന്നും ഇല്ലേ അമ്മേ
അവരുടെ പെരുമാറ്റത്തിൽ നിന്നും കണ്ണനെ അവർക്ക് കാണാൻ കഴിയുന്നില്ല എന്ന് മനസ്സിലായി
മൂന്ന് ദിവസം കഴിഞ്ഞ് ക്ലാസ് കഴിഞ്ഞു കോളജിൽ നിന്നും 4 മണിക്ക് ഇറങ്ങിയ ഇന്ദു ലൈബ്രറിയിൽ പോകാതെ വീണയുടെ കൂടെ നേരെ നടന്നു
വീട്ടിലേക്ക് വരുന്ന വഴിക്ക് ഒരു ഇട വഴിയിൽ നിന്നു
ഇന്ദു : നീ നടന്നോ ഞാൻ വന്നേക്കാം
വീണ : മനസ്സിലായി മനസ്സിലായി നടക്കട്ടെ
ചുറ്റും നോക്കി ആരും ഇല്ല എന്നുറപ്പ് വരുത്തി നേരെ ഇടത് വശത്തുള്ള പൊന്ത് കാടിലേക്ക് കയറി കുറച്ച് ദൂരം മുന്നോട്ട് നടന്നു
ഇന്ദു : 😁 നേരത്തെ വന്ന നീ
വിനു: ഉവ്വ്…
ഇന്ദു : ഷർട്ട് നന്നായിട്ടുണ്ട്
വിനു: അതൊക്കെ അവിടെ നിൽക്കട്ടെ എന്താ നിൻ്റെ ഭാവി പരിപാടി
വിനു : നിൻ്റെ കല്യാണം എന്നൊക്കെ കേട്ടല്ലോ
ഇന്ദു : ഞാൻ എന്ത് ചെയ്യാനാ
വിനു: ഒളിച്ച് ഓടിയാലോ
ഇന്ദു: എന്തിന് കോത്തം കല്ല് കളിക്കാൻ ആണോ എടാ നമ്മൾ രണ്ടു പേരും പഠിക്കുവല്ലേ എങ്ങനെ ജീവിക്കാൻ ആണ്
അവൻ ഒന്നും മിണ്ടിയില്ല
ഇന്ദു : ഇനി നമ്മുടെ കര്യം പറഞ്ഞ…നിനക്ക് തോന്നുണ്ടോ അച്ഛൻ സമ്മതിക്കും ന്നു
വിനു: എനിക്ക് അറിയില്ല
ഇന്ദു : നിന്നോട് നല്ല മതിപ്പ് ആണ് അമ്മയ്ക്ക് പക്ഷെ ഇതും പറഞ്ഞോണ്ട് ചെന്ന
വിനു: അതും ശരിയാ വല്ല്യമ്മ ഏല്ലാ കാര്യത്തിനും എന്നെ അല്ലെ വിളികുന്നെ പോത്ത് പോലെ ഒരെണ്ണം ഉണ്ടായിട്ടും
ഇന്ദു : പോടാ പട്ടി…. ആട്ടെ എന്താ വരാൻ പറഞ്ഞേ
വിനു: ഒന്ന് കാണാൻ സംസാരിക്കാൻ
ഇന്ദു : അയ്യ നല്ല പിള്ള
വിനു: എന്തെ
പെട്ടെന്ന്
വിനു: എടി കുനിഞ്ഞ് ദാ ആരണ്ടോ പോകുന്നു
രണ്ടു പേരും കുന്തിച്ച് ഇരുന്നു
അവരുടെ നെറ്റി തമ്മിൽ മുട്ടി
അതിൽ തടവി കൊണ്ട് ഇടവഴിൽ എത്തി നോക്കി
ആരോ കടന്നു പോകുന്നു
വിനു : അത് വെട്ടുകാരൻ മാധവൻ ചേട്ടന മിണ്ടല്ലേ അയാള് പൊക്കോട്ടെ
