ഇന്റർവ്യൂ
Interview | Author : Kannan Srank
പ്രണയ വിവാഹത്തിന് ഒരു കുഴപ്പം ഉണ്ട് ആദ്യമൊക്കെ അടയും ചക്കരയും ആയിരിക്കും ക്രെമേണ ജീവിതത്തിന്റെ കയ്പ്പ്നീരിലേക്ക് വരുമ്പോൾ രൂപവും ഭാവവും മാറും… അങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പോ കടന്ന് പോകുന്നത്,
ഒരുപാട്നാൾ എന്റെ പിന്നാലെ നടന്നാണ് മാനസ് എന്നെ പ്രണയവഴിയിൽ ആക്കിയത്… പ്രണയിച്ചു നടക്കുമ്പോൾ എന്തൊരു സ്നേഹം ആയിരുന്നു ധ്വനിക്കുട്ടി നിന്നെ പൊന്ന് പോലെ ഞാൻ നോക്കും തേനാണ് പാലാണ് തങ്കകുടമാണ്…..
നന്നായി പഠിക്കുമായിരുന്ന ഞാൻ ഒരുജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് ഉറച്ചു നിന്നതാണ് ഞാൻ മാത്രമല്ല എന്റെ കുടുംബവും അതിനിടയിൽ മാനസുമായുള്ള പ്രണയം എല്ലാ പ്ലാനിങ്ങും തെറ്റിച്ചു.. ഞാനായിട്ട് എന്റെ പ്രണയവും വിവാഹ കാര്യവും വീട്ടിൽ പറഞ്ഞപ്പോളും അച്ഛനും അമ്മയും ആദ്യം പറഞ്ഞ കാര്യം
” മോളെ നിന്റെ പ്രേണയത്തിനൊന്നും ഒന്നും ഞങ്ങൾ എതിരല്ല പേക്ഷേ ഒരു ജോലി കിട്ടിയിട്ട് പോരെ ”
മാനസിനായിരുന്നു കൂടുതൽ നിർബന്ധം ഒടുവിൽ അത് വിവാഹത്തിൽ തന്നെ എത്തിച്ചു പിന്നീടെല്ലാം പെട്ടന്നായിരുന്നു…
ഇപ്പോൾ ധ്വനി എന്ന ഞാൻ 2 വയസുള്ള കുട്ടിയുടെ അമ്മയാണ് ഭാര്യയാണ് കുടുംബിനി ആണ്, മാനസിന്റെ കുടുംബത്തിൽ എല്ലാവരും നല്ല ജോലി ഉള്ളവർ ആയിരുന്നു അതുകൊണ്ട് എനിക്കൊരു ജോലി ഇല്ലാത്തതിന്റെ കളിയാക്കലും പരിഹാസവും ആദ്യം മുതലേ ഉണ്ടായിരുന്നു നാൾക്ക് നാൾ അത് കൂടി വന്നു ആദ്യമൊക്കെ മാനസ് നല്ല സപ്പോർട്ട് ആയിരുന്നു പിന്നീടാങ്ങോട്ട് അയാളും തുടങ്ങി, ഞാൻ പറയാറുണ്ടായിരുന്ന്
“ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് ഞാൻ പറഞ്ഞതല്ലേ തനിക്കായിരുന്നല്ലോ തിരക്ക് കൂടുതൽ എന്നൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ ”
ഇപ്പോൾ കുറച്ച് സാമ്പത്തിക പ്രേശ്നങ്ങൾ കൂടി ആയതോടെ ഞാൻ ജോലിക്ക് പോയെ മതിയാകു എന്നൊരു സ്റ്റാൻഡ് എടുത്തു…. എനിക്ക് ജോലിക്ക് പോകുന്നതാണ് ഇഷ്ട്ടം പക്ഷെ ചെല്ലുമ്പോൾ ആരും ജോലി എടുത്ത് കയ്യിൽ തരില്ലല്ലോ.. പത്തു പതിനെട്ടു ഇന്റർവ്യൂ ഇതിനകം കഴിഞ്ഞു
ഓരോ ഇന്റർവ്യൂ കഴിഞ്ഞ് ജോലി കിട്ടാതെ വരുമ്പോൾ അതെന്റെ തെറ്റായി ആണ് മനസും അവന്റെ അമ്മയും കാണുന്നത്
ഇക്കഴിഞ്ഞ എല്ലാ ഇൻറർവ്യൂകളിലും നന്നായി പെർഫോം ചെയ്യാൻ സാധിക്കാത്തതോ സെലക്ട്ആകാത്തതോ അല്ല എനിക്ക് ജോലി കിട്ടാത്തതിന്റെ കാരണം ഇൻറർവ്യൂ ടീമിൽ ഉള്ള ഏതെങ്കിലും ഒരുത്തന്റെ ഒരു ചോദ്യം അതാണ് എന്നെ ജോലിയിൽ നിന്ന് തടഞ്ഞുനിർത്തിയത്
“ഒരുപക്ഷെ മിക്ക പെൺകുട്ടികളും സ്ത്രീകളും സ്ഥിരം കേൾക്കുന്ന കാര്യം ”
” ധ്വനി മാരീഡ് ആണല്ലേ, താൻ വിചാരിച്ചാൽ ഈ ജോലി തനിക് തന്നെ കിട്ടും… ഞാനെന്താ ഉദ്ദേശിച്ചതെന്ന് തനിക് മനസ്സിലായി കാണുമല്ലോ… സൗന്ദര്യം പോലെ ബുദ്ധിയും ഉണ്ടെന്ന് ഇന്റർവ്യൂയിൽ തെളിയിച്ചതല്ലേ ”
പിന്നെ ഞാൻ വേറൊന്നും നോക്കില്ല ഒരു സോറിയും പറഞ് ഇറങ്ങി പോരും… പിന്നീടാങ്ങോട്ട് ഈ ഒരു ചോദ്യം പ്രതീക്ഷിച്ചു തന്നെയാണ് ഓരോ ഇന്റർവ്യൂനും പോകുന്നത്… ഇന്റർവ്യൂ പാനലിനെ കാണുമ്പോളെ അറിയാം ചോദ്യം ഉണ്ടാകുമെന്ന്… പക്ഷെ എന്നെ ഏറ്റവും അലട്ടുന്ന കാര്യം മാനസ് ആയിരുന്നു… അയാൾ ഒന്ന് മനസിലാക്കിയിരുന്നെങ്കിലെന്നു
ഈ ഇന്റർവ്യു പോകുമ്പോളും ഇതുവരെ നടന്നത്തന്നെയേ ഉണ്ടാകു എന്ന് എനിക്ക് ഉറപ്പായിരുന്നു…. അങ്ങനെ പതിവ് പോലെ ഇന്റർവ്യൂ കഴിഞ്ഞു സെലക്ട് ആയി HR കാളിനായി വെയിറ്റ് ചെയ്തിരിക്കുന്നു.. ഈ ഇന്റർവ്യൂ എനിക്ക് വളരെ ഇമ്പോർട്ടന്റ് ആയിരുന്നു എനിക്ക് മാത്രമല്ല മാനസ് അച്ഛൻ അമ്മ അമ്മായി അമ്മ എല്ലാവരും.. ആദ്യമൊക്കെ സപ്പോർട്ട് തന്നവർ പോലും പിന്നീട് പരിഹാസം താഴ്ത്തി കേട്ടാലോ പോലെയുള്ള സംസാരങ്ങൾ…
പ്രേതീക്ഷിച്ച പോലെ HR കാൾ വന്നു
ഒരുങ്ങി കെട്ടി ഓഫർലെറ്റർ സൈൻ ചെയ്യാൻ രാവിലെ വീട്ടീന്ന് ഇറങ്ങി ആദ്യമൊക്കെ ഇന്റർവ്യു പോകുമ്പോളും ആരെങ്കിലുമൊക്കെ കൂടെ വരുമായിരുന്നു ഇപ്പൊ ആരും വരാതായി എല്ലാവരും എനിക്ക് ജോലി കിട്ടില്ല എന്നുറപ്പിച്ചു കഴിഞ്ഞു…
