അവന്റെ ആ സ്പർശനം എന്നിലൂടെ ഒരു കറന്റ് അടിച്ചതുപോലെയാണ് കടന്നുപോയത്. ഒരു ആശ്വാസം തേടിയെന്നവണ്ണം ഞാൻ തികച്ചും സ്വാഭാവികമായി അവനിലേക്ക് തിരിഞ്ഞു. ടെന്റിലേക്ക് അരിച്ചെത്തിയ ആ ചെറിയ മങ്ങിയ വെളിച്ചത്തിൽ എനിക്ക് അവന്റെ മുഖം വ്യക്തമായി കാണാമായിരുന്നു—നല്ല ഉറച്ച താടിയെല്ലും, കട്ടിയുള്ള താടിയും, പിന്നെ എന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന ആ തീക്ഷ്ണമായ കണ്ണുകളും.
“എനിക്ക്… എനിക്ക് ഇടി പേടിയാടാ …” വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ എങ്ങനെയോ ഒപ്പിച്ചു പറഞ്ഞു.
“ഹേയ്, സാരമില്ലെടോ.. ഞാനില്ലേ നിന്റെ കൂടെ?”
അവൻ എന്റെ തോളിൽ മെല്ലെ തഴുകി. എന്റെ നെഞ്ചിലേക്ക് ആശ്വാസത്തിന്റെ ഒരു ചൂട് പകരുന്ന ഒന്നായിരുന്നു ആ തലോടൽ.
അവന്റെ കൈ എന്റെ തോളിൽ നിന്ന് പതുക്കെ എന്റെ മുടിയിഴകളിലേക്ക് നീങ്ങി. വിരലുകൾ അതിലൂടെ വളരെ ആർദ്രമായി തലോടിക്കൊണ്ടിരുന്നു.
ഇടി വീണ്ടും മുഴങ്ങി, ഇത്തവണ അല്പം ദൂരെയായിരുന്നു. ശരീരം ഇപ്പോഴും ഒന്ന് അസ്വസ്ഥമായെങ്കിലും മുൻപത്തെപ്പോലെ ഞാൻ ഭയന്നില്ല. പുറത്ത് കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴും, ആ ചെറിയ കൂടാരത്തിനുള്ളിൽ അവന്റെ ഈയൊരു സ്പർശനം എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം നൽകി. ഞാൻ അവനോട് കുറച്ചുകൂടി ചേർന്നു കിടന്നു, എന്റെ നെറ്റി അവന്റെ തോളിൽ വന്ന് മുട്ടുന്നതുവരെ. അവനിൽ നിന്ന് ആ മഴയുടെ മണവും, ഒപ്പം അർജുന് മാത്രം സ്വന്തമായ ആ ചന്ദനത്തിന്റെ സുഗന്ധവും വരുന്നുണ്ടായിരുന്നു. വിയർപ്പും ചന്ദനവും കലർന്ന ആ മണം എന്നെ വല്ലാതെ ആകർഷിച്ചു.
“ഇപ്പോൾ പോയോ പേടി?” എന്റെ മുടിയിഴകളിൽ മുഖമമർത്തി അവൻ പതുക്കെ മന്ത്രിച്ചു. അവന്റെ ശ്വാസം എന്റെ നെറ്റിയിൽ തട്ടിയപ്പോൾ എനിക്ക് ഉള്ളിൽ എന്തോ ഒരു തരിപ്പ് തോന്നി.
വാക്കുകൾ പുറത്തേക്ക് വരാതെ ഞാൻ വെറുതെ തലയാട്ടി. അവൻ തന്റെ ശക്തമായ കൈകൾ എനിക്ക് ചുറ്റും വരിഞ്ഞുമുറുക്കി, എന്നെ അവന്റെ ശരീരത്തോട് ചേർത്തുപിടിച്ചു. സ്ലീപ്പിംഗ് ബാഗിന്റെ നേർത്ത തുണിക്കിടയിലൂടെ പോലും അവന്റെ വിരിഞ്ഞ നെഞ്ചിന്റെ ചൂടും കൈകളുടെ കരുത്തും എനിക്ക് നന്നായി അറിയാമായിരുന്നു. എന്റെ ശരീരം ആ പേടിയൊക്കെ മറന്ന്, മറ്റേതോ ഒരു ആഴമേറിയ അനുഭൂതിയിലേക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഞാൻ അനുഭവിച്ച ആ ശൂന്യത
പതുക്കെ പതുക്കെ അലിഞ്ഞുപോകുന്നത് ഞാൻ അറിഞ്ഞു.
മഴ അതിന്റെ താളം തുടർന്നുകൊണ്ടേയിരുന്നു, എന്നാൽ ഇപ്പോൾ ആ ശബ്ദത്തിന് മറ്റൊരു ഭാവമായിരുന്നു—ഞങ്ങൾ ഇരുവർക്കും വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു സ്വകാര്യ ലോകം പോലെ. അവന്റെ കൈകൾ താഴേക്ക് നീങ്ങി, എന്റെ പുറകിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു. ഓരോ സ്പർശനവും എന്നിൽ വല്ലാത്തൊരു കോരിത്തരിപ്പുണ്ടാക്കി. ചർമ്മം ആ പുതിയ ഉണർവ് തിരിച്ചറിയുകയായിരുന്നു.
“പ്രത്യാ…” അവൻ പതിഞ്ഞ ശബ്ദത്തിൽ എന്നെ വിളിച്ചു. അവന്റെ ശബ്ദം വല്ലാതെ മാറിയിരുന്നു, അതിലൊരു വിറയൽ ഉണ്ടായിരുന്നു. “എന്നെ ഒന്ന് നോക്കിക്കേ…”
ഞാൻ മെല്ലെ തലയുയർത്തി. മിന്നലിന്റെ ആ ചെറിയ വെളിച്ചത്തിൽ ഞാൻ അവന്റെ കടുത്ത, തീക്ഷ്ണമായ കണ്ണുകൾ കണ്ടു. അവന്റെ നോട്ടം പതുക്കെ എന്റെ ചുണ്ടുകളിലേക്ക് നീണ്ടു. ഞങ്ങൾക്കിടയിലെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞു. വല്ലാത്തൊരു ആവേശവും ഒരുതരം ആകാംഷയും എന്നെ മൂടി.
അവന്റെ വിരൽത്തുമ്പ് എന്റെ അധരങ്ങളെ പതുക്കെ തൊട്ടുതലോടി. എന്റെ ശ്വാസം നിലച്ചുപോകുന്നത്ര നേർത്തൊരു സ്പർശനമായിരുന്നു അത്. “പ്രത്യാ… ക്യാൻ ഐ കിസ് യു ?.”
അവന്റെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അർജുൻ അവനു ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ? ആ ചോദ്യം എന്റെ മനസ്സിൽ മിന്നിമറഞ്ഞു.
പിന്നീട് ഒട്ടും സമയം കളയാതെ അവന്റെ അധരങ്ങൾ എന്റെ ചുണ്ടുകളോട് ചേർന്നു. ആദ്യം വളരെ പതുക്കെ, ഒരു പരീക്ഷണമെന്നോണം. ഉറച്ചതും എന്നാൽ മൃദുലവുമായ ആ ചുണ്ടുകൾ എന്റേതിന്മേൽ ചലിച്ചപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുന്നതുപോലെ തോന്നി. ഞാൻ അറിയാതെ അതിനോട് പ്രതികരിച്ചുപോയി. ചുംബനത്തിന്റെ ആഴങ്ങളിലേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ആഴ്ന്നിറങ്ങി. അവന്റെ നാക്ക് എന്റെ ചുണ്ടുകൾക്കിടയിലൂടെ ഉള്ളിലേക്ക് കടന്നപ്പോൾ ഞാൻ അറിയാതെ അവന്റെ തോളിൽ മുറുകെ പിടിച്ചു.
