കാലം എനിക്കായി കാത്തുവെച്ചത് – 1 2അടിപൊളി  

ഐസിയുവിന് വെളിയിൽ വെയിറ്റ് ചെയ്തിരുന്ന ഞങ്ങളുടെ അടുത്തേക്ക് അകത്തുനിന്ന് ഡോക്ടർ വന്നു പറഞ്ഞു, അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് വന്നതാണ്. ഹാർട്ടിന് ബ്ലോക്കുണ്ട്, എത്രയും വേഗം ഒരു സർജറി ചെയ്യണം.  പിറ്റേന്ന് തന്നെ അച്ഛൻറെ സർജറി നടന്നു.  എങ്കിലും അച്ഛൻറെ കണ്ടീഷൻ അല്പം ക്രിട്ടിക്കൽ തന്നെയായിരുന്നു.  ഐസിയുവിൽ നിന്നും മാറ്റിയിരുന്നില്ല.  ഞാനും അമ്മയും മാറിമാറിയാണ് ഹോസ്പിറ്റലിൽ നിന്നിരുന്നത്.  ഇടയ്ക്ക് അമ്മയുടെ സഹോദരൻ, എൻറെ അമ്മാവനും വന്നു നിൽക്കുമായിരുന്നു.  ഒരു ദിവസം ഞാൻ വീട്ടിൽ നിൽക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും അമ്മയുടെ കോൾ വരുന്നത്.

ഞാൻ ഫോൺ എടുത്തതും അമ്മ കരയുന്നതാണ് കേട്ടത്.  എന്താ അമ്മേ എന്ന് ഞാൻ ചോദിക്കുമ്പോൾ അച്ഛൻ പോയെടാ എന്നൊരു വാക്കു മാത്രം ഞാൻ കേട്ടു. അത് കേട്ടതും ഞാൻ ഫോൺ കട്ട് ചെയ്തു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.  ഞാനീ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് എൻറെ അച്ഛനെയും  അമ്മയെയും  ആണ്.  എൻറെ അച്ഛൻ അത്രയ്ക്ക് നല്ല ഒരു മനുഷ്യനായിരുന്നു.  എൻറെ റോൾ മോഡലും എൻറെ അച്ഛൻ തന്നെയായിരുന്നു. വളരെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഞങ്ങളുടെ കുടുംബത്തിന് ആരുടെയെങ്കിലും കണ്ണു കിട്ടിയതായിരിക്കാം.

ചടങ്ങുകൾ  കഴിയുന്നത് വരെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു എന്നാൽ ചടങ്ങ് കഴിഞ്ഞതിനുശേഷം, എല്ലാവരും പോയതിനുശേഷം വീട് ഏകാന്തമായി.  ഏതുനേരവും അമ്മ വീട്ടിൽ മുറിയിൽ  കഥകടച്ച് ഒറ്റയ്ക്ക് ഇരിക്കുന്നത് പതിവായി.  ആരോടും അധികം സംസാരിക്കാതെയായി,  എന്നും രാവിലെ ഞങ്ങൾക്ക് വേണ്ട ഭക്ഷണം മാത്രം വെക്കും എന്നിട്ട് അമ്മ അമ്മയുടെ മുറിയിൽ പോയി ഡോർ അടച്ചിരിക്കും. എന്നോട് പോലും അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കും. മാസങ്ങൾ  കഴിയുംതോറും അമ്മ  കുറേശ്ശെ ശരി ആയി

വന്നു.  എങ്കിലും എനിക്ക് അച്ഛനുണ്ടായിരുന്നപ്പോഴേ പഴയ  ആ അമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല.  ഇപ്പോൾ ഞാനാണ് ഞങ്ങളുടെ സ്ഥലങ്ങളും കൃഷിയും എല്ലാം നോക്കി  നടത്തുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ എൻറെ അടുത്ത് വന്നു പറഞ്ഞു.  കണ്ണാ, കുറച്ചു ദിവസങ്ങളായി ഞാൻ അച്ഛനെ സ്വപ്നം കാണുന്നു.  പലദിവസവും ഞാൻ ഞെട്ടി  എഴുന്നേൽക്കുന്നു.   എന്താണ് കാണുന്നത് എന്ന് കറക്റ്റ് ആയിട്ട് മനസ്സിലാകുന്നില്ല, പക്ഷേ  എനിക്ക് ഒന്നു സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ല.  ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും  നിൻറെ അച്ഛൻറെ ഒരു  സാന്നിധ്യം എനിക്ക് ഫീൽ ചെയ്യുന്നു. നമ്മൾ ചെയ്ത കർമ്മങ്ങൾ ഒക്കെ ശരി തന്നെയല്ലേ? എനിക്ക് നിൻറെ അച്ഛൻറെ ആത്മാവിന് ഇതുവരെ ശാന്തി ലഭിച്ചില്ലയോ എന്നൊരു തോന്നൽ!.

ആദ്യമൊന്നും ഞാൻ  അമ്മ പറയുന്നത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ അമ്മ ഇത് ആവർത്തിച്ചു കൊണ്ടേയിരുന്നു.  എങ്കിൽ അമ്മയ്ക്ക് സമാധാനം കിട്ടാൻ വേണ്ടിയിട്ട് ഏതെങ്കിലും ഒരു  സ്വാമിയെ കാണാം എന്ന് ഞാൻ വിചാരിച്ചു. പാലക്കാട്ടു തന്നെയുള്ള, ഒരു  മന  ഉണ്ടായിരുന്നു അവിടെയുള്ള  സ്വാമി പ്രശസ്തനായിരുന്നു.  ഇതേപോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ അദ്ദേഹം പരിഹരിച്ചതായി ഞാൻ അറിഞ്ഞു.  അമ്മ എന്നോട് നമുക്ക് അയാളെ ഒന്ന് പോയി കാണാം എന്നു പറഞ്ഞു.  ഞാനും സമ്മതിച്ചു.  അങ്ങനെ ഒരു ദിവസം രാവിലെ ഞാനും അമ്മയും കൂടെ ഞങ്ങളുടെ അംബാസിഡർ കാർ എടുത്ത് ആ മനയിലേക്ക് പോയി.

അതൊരു വലിയ മനയായിരുന്നു. അവിടെ ഉള്ള സ്വാമിക്ക് കുറെ പരികർമ്മികളും ഉണ്ടായിരുന്നു. ഞങ്ങൾ ചെന്നതും അതിൽ ഒരാൾ അവിടെ ഞങ്ങളോട്  കാത്തിരിക്കാൻ പറഞ്ഞു.  ഞങ്ങൾ അല്പസമയം കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞശേഷം സ്വാമി വിളിക്കുന്നു അകത്തേക്ക് ചെന്നോളാൻ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കയറി. സ്വാമി വന്ന കാര്യം തിരക്കി.  അമ്മ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു.

സ്വാമി:-  ഇത് സാധാരണമായി നടക്കുന്ന ഒരു കാര്യമാണ്.  സാധാരണ ആത്മാക്കൾക്ക് ശാന്തി കിട്ടാതെ ആകുമ്പോഴാണ്  ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.  അവർ അത്രയ്ക്ക് ആഗ്രഹിക്കുന്ന എന്തെങ്കിലും,  അല്ലെങ്കിൽ അവരുടെ  നടക്കാതെ പോയ അവസാനത്തെ ആഗ്രഹം പോലെ എന്തെങ്കിലും കാണും. അത് കിട്ടാൻ വേണ്ടി അവര്  മോക്ഷം കിട്ടാതെ നിൽക്കും. അത് കിട്ടിയാൽ മാത്രമേ അവര് നിങ്ങളെ വിട്ടു പോകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *