ആ കത്തും കെട്ടിപിടിച്ച് അവൾ ഒരുപാട് കരഞ്ഞു…. പക്ഷെ വരാൻ ഇരുന്നത് ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകൾ ആയിരുന്നു …. അതിന് ആദ്യം തന്റെ രൂപം തന്നെ അവൾ മാറ്റി…..സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു ലിംഗ മാറ്റ ശാസ്ത്രക്രിയ നടത്തി…..അവൾപുതിയ ജീവിതം തുടങ്ങി… എല്ലാത്തിനും അദ്ദേഹം കൂടെ ഉണ്ട് എന്ന വിശ്വാസമായിരുന്നു അവൾക്ക്.. പകൽ സമയം കോളജിൽ പോയും… രാത്രി വരെ ടാറ്റൂ സെന്റർ നടത്തിയും.. പ്രതിസന്ധികളെ കീറി മുറിച്ച് അവൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…”
ഇതെല്ലാം പറയുമ്പോൾ മുഖത്ത് ഉണ്ടായ ചെറു പുഞ്ചിരിയും ആവേശവും വന്നത് ഗാഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
“എന്നിട്ട് “… ഗാഥ അറിയുവാൻ ജിജ്ഞാസ കാട്ടി.
“എന്നിട്ട്……….. അവൾ സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ആണ് ചേച്ചി അവിടെ പഠിക്കുവാൻ ചെല്ലുന്നത്…. അന്നത്തെ എന്റെ അവസ്ഥ ഞാൻ പറഞ്ഞല്ലോ….. എല്ലാ തരത്തിലും മറ്റുള്ള കുട്ടികൾ എന്നെ പരിഹസിച്ചു കൊണ്ടിരുന്നു… കോളജിന് പുറകിൽ ഉള്ള ആൽമരം ആയിരുന്നു എന്റെ ഏക ആശ്വാസം…. അവിടെ ചെന്നിരുന്ന് വേണ്ടുവോളം കരയും.. എല്ലാ നിരാശയും കരഞ്ഞ് തീർക്കും…. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം കരഞ് കൊണ്ടിരുന്ന എന്റെ തോളത്ത് ഒരു കൈ വീണത് ഞാൻ അറിഞ്ഞു….. ബോയ് കട്ട് ഹെയർ സ്റ്റൈൽ ഉള്ള…. മൂക്കിൽ പച്ച സ്റ്റട് കുത്തിയ…. ദേഹം നിറയെ ടാറ്റൂ പതിപ്പിച്ച.. ഒരു പെൺ കൊച്ച്.. ഷർട്ടും ജീൻസും വേഷം.. അകത്ത് ബനിയനും ഇട്ട്… ഹ് ഹ ഹ… പെണ്ണ് അല്ല ആൺ കുട്ടി തന്നെ….. ശ്രെയ ഘോഷലിന്റെ ശബ്ദം ആയിരുന്നു അവൾക്ക്…
എന്തിനാണ് കരയുന്നത് എന്ന് അവൾ ചോദിച്ചു…മറാത്തിയിലാണെ…മറാത്തി കൊച്ച് എങ്ങനെ മലയാളം പറയും എന്ന് ചോദിച്ചേക്കല്ല് “…
“ഒന്ന് പോ ചേച്ചി ബാക്കി കൂടെ പറ.. അവിഞ്ഞ കോമഡി ഇടാതെ..”…ഗാഥ പരിഭവത്തോടെ പറഞ്ഞു….
“ഹ… ഹ.. ഹ.. മം….. ചേച്ചിക്ക് പെട്ടെന്ന് എന്തോ പോലായി… സത്യം പറഞ്ഞാൽ ആ കോളജിൽ ആരെങ്കിലും എന്റെ നേരെ വാ തുറക്കുന്നത് കളിയാക്കുവാൻ വേണ്ടി മാത്രമാണ്….പക്ഷെ അവൾ….”
****
ഡയാന:”താൻ എന്തിനാ ഇവിടെ വന്നിരുന്ന് കരയുന്നത്…ഇത് കുറെ നാളായല്ലോ…”
അമൃത :”ഏയ് ഒന്നുല്ല.. ഞാൻ ചുമ്മാ… ”
ഡയാന :ആഹാ.. ചുമ്മാ ആരേലും കരയുവോ… അത് നല്ലൊരു പരുപാടി തന്നെ ”
അമൃത: “ഇനി നിങ്ങൾ കൂടെ കളിയാക്ക് എന്നെ… എവിടെയും എന്നെ ജീവിക്കാൻ അനുവദിക്കല്ല് ആരും.. ”
അമൃത എണീറ്റ് പോകുവാൻ തുണിഞ്ഞപ്പോൾ അവൾ കൈക്ക് കടന്ന് പിടിച്ചു…. അവിടെ തന്നെ ഇരുത്തി….
ഡയാന :” ദേ.. ജാട എടുക്കാതെ പെണ്ണെ… പറ നീ എന്തിനാ ഈ കരയുന്നത്… ”
അമൃത വീണ്ടും വിങ്ങി പൊട്ടി….
അമൃത :”ഞാൻ മടുത്തടോ…. ഇവിടെ എന്റെ കൂടെ കൂട്ട് കൂടാൻ ഈ മരം മാത്രമേ ഉള്ളു… ഇങ്ങനെ ഒരാൾ ഇവിടെ പഠിക്കുന്നത് സ്വന്തം ക്ലാസ്സിൽ ഉള്ളവർക്ക് കൂടി അറിയില്ല… ആരും എന്നെ കൂടെ കൂട്ടില്ല… എന്റെ ഈ രൂപം അതെനിക്കൊരു ശാപമാണ് ”
ഡയാന :”നീ ആദ്യം ആ കണ്ണീര് തുടക്ക്…എന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നെയാണ്… എന്റെ ജൻഡർ മാറിയതാണ് ഇവിടെ പ്രശ്നം… എന്നെയും ആരും മൈൻഡ് ആക്കുന്നില്ലല്ലോ… എന്നിട്ട് ഞാൻ കരഞ്ഞ് കൂവി നടക്കുന്നുണ്ടോ… “?
അമൃത അവളെ അതിശയത്തോടെ നോക്കി നിന്നു…..
“ഇങ്ങനെ നോക്കണ്ട… പറഞ്ഞത് സത്യമാണ്…. പിന്നെ ആരേലും എന്നേലും പറഞ്ഞതിന് ജീവിതം ഇങ്ങനെ മോങ്ങി തീർക്കുകയല്ല വേണ്ടത്… ജീവിച്ച് കാണിച്ച് കൊടുക്കണം…… ആരും കൂടെ ഇല്ലന്ന തോന്നൽ വേണ്ട…. ഞാൻ ഡയാന… ഡയാന ഷിൻഡെ…..ഇവിടെ.. BA മ്യൂസിക് രണ്ടാം വർഷം…..കൂടാൻ താൽപ്പര്യമുണ്ടെൽ.. കണ്ണീര് തുടച്ചിട്ട് കൈ തരാം….”
ഇത്രയും സമയം അവളോട് ആ കോളേജിൽ ആരും തന്നെ സംസാരിച്ചുണ്ടായിരുന്നില്ല…. അത് കൊണ്ട് തന്നെ ഒരാൾ ഇത്രയും അവൾക്ക് വേണ്ടി സമയം ചിലവാക്കിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല….കണ്ണീര് തുടച്ച്.. ഒരു ചെറു ചിരിയോടെ അവളും ഡയനക്ക് കൈ നൽകി ”
അമൃത : “അമൃത… അമൃത വാസുദേവൻ… BA ഇംഗ്ളീഷ് ഒന്നാം വർഷം..”
