എന്റെ ഭവ്യ 2

അവള്‍ക്ക് ഞാന്‍ മുറിയും bathroom എല്ലാം കാണിച്ച് എന്റെ മുറിയിലേക്ക് ഞാന്‍ പോയി. എന്നിട്ട് ഞാന്‍ ഫ്രെഷ് ആയി വന്നു. അപ്പോഴേക്കും അവൾ റെഡി ആയി ഹാളില്‍ ഒരു മാഗസിന്‍ വായിച്ച് ഇരിക്കുന്നുണ്ടായിരുന്നു.

ഇതുവരെ കണ്ട പോലെ അല്ല അവളുടെ അപ്പോഴത്തെ ഇരുപ്പ്. ഒരു skin fit jeans ഉം ടോപ്പും ആണ്‌ ഇട്ടിരിക്കുന്ന. ആ ഇളം പച്ച നിറമുള്ള ആ തോപ്പില്‍ അവള്‍ കാണാന്‍ അതീവ സുന്ദരി ആയിരുന്നു. അവളുടെ എഴുതിയ കണ്ണുകളും ചെറിയ കറുപ്പ് പൊട്ടും ചെചുണ്ടും എല്ലാം എന്നെ ഒരുപാട് ആകര്‍ഷിച്ചു. എന്റെ കൂടെ 3 കൊല്ലം പഠിക്കുമ്പോ എനിക്ക് അവളോട് ഒന്നും തോന്നിയില്ല. അവൾ എന്റെ classmate ആണ് എന്നല്ലാതെ അതിലുപരി ഒന്നും ഞാന്‍ അവളില്‍ കണ്ടിരുന്നില്ല. അവൾ അപ്പോൾ എന്നെ കണ്ടിട്ട് എന്നോട് ചോദിച്ചു എന്താടാ ആലോചിച്ചു നോക്കുന്ന എന്ന്

ഞാൻ പറഞ്ഞു “ഒന്നുമില്ല, നമ്മുടെ പഴയ ക്ലാസ് ഒക്കെ”

ഭവ്യ : ക്ലാസ്സ് ഒക്കെ… ഞാൻ : ഇപ്പൊ ഒരുപാട് miss ചെയുന്ന പോലെ…

അങ്ങനെ ഞങ്ങള്‍ ചായയും കുടിച്ചു കുറച്ച് സമയം സംസാരിച്ചു.

എന്നിട്ട് ഞാന്‍ മെല്ലെ ഒരു പുക കത്തിച്ചു. കൂടെ breakfast order ചെയതു. ഞങ്ങള്‍ രണ്ട് പേരും കഴിക്കുകയും അവളോട് rest എടുത്തോളാനും പറഞ്ഞു. അവൾ പോയി കിടന്നുറങ്ങിയ നേരം ഞാൻ ഒന്ന് പുറത്ത്‌ പോയി അത്യാവശ്യം വേണ്ട സദനങ്ങള്‍ ഒക്കെ വാങ്ങി വന്നു. ഉച്ചക്ക് ഉള്ള ഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് അവള്‍ എഴുന്നേറ്റ നേരം തന്നെ എന്റെ കൈ പുണ്യം ഉള്ള ഭക്ഷണത്തിന്റെ മണം ആണ് അറിയുന്നത്. അവൾ നേരേ അടുക്കളയില്‍ വന്ന് രുചിച്ച് നോക്കി, എന്നിട്ട് സൂപ്പർ എന്ന് ആംഗ്യം കാണിച്ചു.

എനിക്ക് അടിച്ച spark എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആക്കണം എന്ന ഒരു ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇത്ര നന്നായി cook ചെയതത്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.
അവള്‍ക്ക് കുറച്ച് purchase ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്റെ കാറിൽ പുറത്തേക്ക്‌ ഇറങ്ങി. അവിടെ അവള്‍ക്ക് വേണ്ട dress ഒക്കെ വാങ്ങിയിട്ട് ഇറങ്ങാന്‍ നേരം ഞാൻ bill pay ചെയതു. അവൾ എന്നോട് പണം വാങ്ങാന്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവളോട് കടം ആയിട്ട് മതി എന്നും ശമ്പളം കിട്ടുമ്പോള്‍ തന്ന മതി എന്നും പറഞ്ഞു. എന്നിട്ട് ഞങ്ങൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു വീട്ടില്‍ പോയി നേരത്തെ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് കാലത്ത് അവള്‍ക്ക് ജോലിക്ക് കയറാന്‍ ഉള്ളത് കൊണ്ട്.

പിന്നെ ഇവളെ പറ്റി ആലോചിച്ച് എപ്പോഴോ ഉറങ്ങി പോയി. രാവിലെ അവൾ വിളിച്ചപ്പോള്‍ ആണ് ഞാന്‍ എഴുന്നെള്ളിക്കുന്നത്. എന്നിട്ട് ഞാന്‍ സമയം നോക്കിയപ്പോള്‍ നേരം വൈകിയിരുന്നു. എന്നിട്ട് ഞാന്‍ വേഗം റെഡി ആയി, അപ്പോഴേക്ക് അവൾ breakfast തയ്യാറാക്കിയിരുന്നു. എന്നിട്ട് ഞങ്ങള്‍ അത് ഒരുമിച്ച് കഴിക്കുകയും പിന്നെ office ലേക്ക് ഒരുമിച്ച് പോവുകയും ചെയ്തു. അവിടെ ചെന്ന് അവൾ manager നെ കാണുകയും join ചെയ്ത ശേഷം എന്റെ അടുത്ത് വന്ന് എല്ലാം ശെരി ആയി എന്ന് പറഞ്ഞ് അവള്‍ക്ക് ഉള്ള desk കാണിച്ച് അവിടെ ഇരുന്നു. അങ്ങനെ എന്നത്തേയും പോലെ ആ ദിവസം അവളെ പരാജയപ്പെട്ടു എല്ലാം ഒന്ന് ചാലില്‍ ആവാന്‍ സഹായിക്കുകയും ഒക്കെ ആയിരുന്നു. എന്നിട്ട് വൈകുന്നേരം ഞങ്ങള്‍ ഒരുമിച്ച് എന്റെ ഫ്ലാറ്റിലേക്ക് പൂക്കുമ്പോള്‍ അവൾ എന്നോട് അവള്‍ക്ക് താമസിക്കുന്ന കാര്യം ചോദിച്ച് “എടാ എനിക്ക് hostel…” ഞാൻ : താൻ training കഴിയുന്ന വരെ എന്റെ ഫ്ലാറ്റ് use ചെയ്യ്.. അവിടെ ഞാൻ ഒറ്റക്ക് അല്ലെ ഉള്ളു. റൂം ആണേ free ആണ് താനും. ഇപ്പൊ നിനക്ക് salary അധികം ഇല്ലല്ലോ..

അവൾ അത് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അല്ല ഞാന്‍ സമ്മതിച്ചു. അവൾ പിന്നെ ഉള്ള ആഴ്ചകള്‍ പിന്നിട്ട സമയം നല്ല പെര്‍ഫോമന്‍സ് കാണിച്ചു. കൂടെ എന്റെ ശക്തമായ recommendation കൂടെ ആയപ്പോ പെട്ടന്ന് അവൾ permanent ആയി. അത് അവളോട് manager പറഞ്ഞ നേരം അവൾ manager റൂമിൽ നിന്നും നേരെ എന്റെ അടുത്ത് വന്ന് എനിക്ക് കവിളും പിടിച്ചു ഒരു ഉമ്മ തന്ന്‌ ആണ് പ്രകടിപ്പിച്ചത്. ഞാന്‍ മാത്രം അല്ല. ഓഫീസിൽ ഉള്ള എല്ലാവരും ഒരുപോലെ ഞെട്ടി.
പിന്നെ ആ ഒരു ചമ്മലും ഒക്കെ കൂടെ ആയപ്പോ എനിക്ക് ആകെ വല്ലാത്ത പോലെ ആയി. ഞാന്‍ ഉച്ചക്ക് ശേഷം leave എടുത്ത് റൂമിൽ വന്നു. എന്നിട്ട് അവളോട് uber വിളിച്ച് വരാൻ പറഞ്ഞു. ഞാന്‍ വീട്ടില്‍ എത്തിയപ്പോ എന്തെല്ലാമോ ആലോചിച്ചു. എന്നിട്ട് അവളെ propose ചെയ്യാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *