ജീവിതം മാറ്റിയ യാത്ര – 2 1

Kambi Kadha – ജീവിതം മാറ്റിയ യാത്ര 2

Jeevitham Mattiya Yaathra Part 2 | Author : Mahesh Megha

[ Previous Parts ]


 

ഇരുട്ടിനെ കീറിമുറിച്ച് ബസ്സ് കുതിച്ച് പാഞ്ഞ് കൊണ്ടിരുന്നു. അപ്പോഴും ഞങ്ങള്‍ രണ്ടാളും കൈകള്‍ കോര്‍ത്ത് പിടിച്ച് തന്നെയിരുന്നു. ഒന്നും മിണ്ടാതെ എത്രനേരമിരുന്നെന്ന് ഒരു നിശ്ചയവുമില്ല.

കോര്‍ത്ത് പിടിച്ച കൈ വിടാതെ തന്നെ ചുണ്ടിലേക്കടുപ്പിച്ചു. വളയിടാത്ത, ക്യൂട്ടക്‌സിടാത്ത, ബലിഷ്ഠമായ, പരുപരുത്ത കൈപ്പത്തി ചുണ്ടിലേക്കടുപ്പിച്ച് ഒരു ചുംബനം നല്‍കി. വിട്ടുകളയാന്‍ തോന്നിയില്ല. ഒന്ന് രണ്ട് മിനിട്ട് ആ ചുംബനം നീണ്ടുനിന്നു. മെല്ലെ കണ്ണുകളുയര്‍ത്തി അവരുടെ മുഖത്തേക്ക് നോക്കി.

അവര്‍ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുന്നു. എന്തൊരു തീക്ഷ്ണതയാണ് ആ നോട്ടത്തിന്. അധികനേരം ആ കണ്ണുകളിലേക്ക് നോക്കാന്‍ സാധിച്ചില്ല. പെട്ടെന്ന് തന്നെ ഞാന്‍ നോട്ടം പിന്‍വലിച്ചു.

‘ എനിക്കിറങ്ങാനുള്ള സ്ഥലം എത്താറായി’ അവര്‍ പറഞ്ഞു. എന്റെ ഹൃദയം ഒന്ന് പിടഞ്ഞു. എന്തിനാണെന്നറിയാതെ…

‘ഈ വൈകിയ സമയത്ത് തനിച്ച് പോകാന്‍ പേടിയില്ലേ’ അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

‘ ഇല്ല, ഒട്ടുമില്ല’. അവര്‍ മറുപടി തന്നു.

‘ പക്ഷെ തനിച്ച് വിട്ട് പോകാന്‍ എനിക്ക് തോന്നുന്നില്ല, ഞാന്‍ വീട്ടിലാക്കിത്തരാം’.

കുറച്ച് നിമിഷങ്ങള്‍ അവര്‍ ഒന്നും സംസാരിച്ചില്ല.

‘ശരി വന്നോളൂ, നിന്റെ സമാധാനത്തിന് മാത്രം’

മനസ്സിലൊരായിരം പൂത്തിരികള്‍ ഒരുമിച്ച് കത്തിയ സന്തോഷം. കുറച്ച് നേരത്തേക്ക് കൂടി അവരെ അടുത്ത് കിട്ടുമല്ലോ. അപ്പോഴേക്കും അവര്‍ എഴുന്നേറ്റു. ഞാനും. എനിക്ക് ചെറിയ ഒരു ബാഗ് മാത്രമേയുള്ളൂ. അവര്‍ക്കല്‍പ്പം വലിയ ലഗ്ഗേജാണ്. പുറത്തേക്കെടുക്കാന്‍ ഞാനും സഹായിച്ചു. ചെറുതല്ലാത്ത ഒരു ടൗണിലാണ് ബസ്സ് നിര്‍ത്തിയത്. ഞങ്ങള്‍ രണ്ടേ പേരും പുറത്തിറങ്ങി.

സമയം ഏതാണ്ട് 12 മണി കഴിഞ്ഞിരിക്കണം. റോഡിലൊന്നും അധികം ആളുകളില്ല. ലഗ്ഗേജ് ഒരു കൈകൊണ്ട് പിടിച്ച് ഞാനെന്റെ ഇടത് കൈകൊണ്ട് അവരുടെ വലത് കൈവിരല്‍ കോര്‍ത്ത് പിടിക്കാനൊരു ശ്രമം നടത്തി. പക്ഷെ അവര്‍ എന്റെ കൈ തട്ടിക്കളയുകയാണ് ചെയ്തത്. പെട്ടെന്നുള്ള ആ പ്രവര്‍ത്തിയില്‍ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. ഒന്നും മിണ്ടാതെ റോഡിന്റെ എതിര്‍വശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് നടന്നു.

ആദ്യം കണ്ട ഓട്ടോറിക്ഷയുടെ അടുത്തെത്തും മുന്‍പ് തന്നെ ഓട്ടോ ഡ്രൈവര്‍ ചാടി പുറത്തിറങ്ങിയിരുന്നു.

‘ എന്തുപറ്റി മാഡം ഈ രാത്രിയില്‍ ‘ വളരെ ഭവ്യതയോടെയുള്ള ചോദ്യം. അപ്പോഴാണെനിക്ക് സമാധാനമായത്. അവരെ അവിടെയുള്ളവര്‍ക്കെല്ലാം നന്നായറിയാം. മറ്റുള്ളവര്‍ കാണുന്നത് ബുദ്ധിമുട്ടായതിനാലാണ് എന്റെ കൈ തട്ടി മാറ്റിയത്. എന്റെ മനസ്സൊന്ന് കുളിര്‍ത്തു. ചുണ്ടിലൊരു പുഞ്ചിരി വന്നു.

‘ ബസ്സ് ബ്ലോക്കില്‍ കുടുങ്ങി, കുറച്ചധികം നേരം. അതുകൊണ്ടാണ് ലേറ്റായത്’ എന്ന് ഗൗരവത്തില്‍ പറഞ്ഞിട്ടവര്‍ പിന്‍സീറ്റിലേക്ക് കയറിയിരുന്നു.

ഓട്ടോ ഡ്രൈവര്‍ പിന്നെയൊന്നും ചോദിച്ചില്ല. പോകേണ്ട സ്ഥലം പോലും ചോദിക്കാതെ വാഹനം മുന്‍പിലേക്ക് നീങ്ങി. പുറകിലിരുട്ടായതിനാല്‍ ഞാന്‍ വീണ്ടും ആ കൈകള്‍ കോര്‍ത്ത് പിടിക്കാനൊരു ശ്രമം നടത്തി. ഒരു രക്ഷയുമില്ല. അവര്‍ കൈ തട്ടിമാറ്റുക തന്നെയാണ് ചെയ്തത്.

അഞ്ച് മിനിട്ട് നേരത്തെ ഓട്ടമേയുള്ളൂ. ഒരു വലിയ കോംപൗണ്ടിലെ ഇരുനില വീടിന് മുന്‍പില്‍ ഓട്ടോ നിര്‍ത്തി.

അവര്‍ അന്‍പത് രൂപ എടുത്ത് ഡ്രൈവര്‍ക്ക് കൊടുത്തു. പക്ഷെ, അദ്ദേഹം വാങ്ങാന്‍ മടികാണിച്ചതും, വേണ്ടെന്ന് പറഞ്ഞ് നിഷേധിക്കുന്നതും എനിക്ക് കൂടുതല്‍ കൗതുകമുണ്ടാക്കി. കുടുംബ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും ഇത്രയേറെ ഭയഭക്തി ബഹുമാനം മറ്റുള്ളവരിലുണ്ടാക്കുന്ന ഏതോ വലിയ ഉദ്യോഗസ്ഥയാണെന്ന അറിവ് എന്നില്‍ അത്ഭുതം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. ഗേറ്റ് ഞാന്‍ തന്നെ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. അല്‍പ്പദൂരം മുന്നിലേക്ക് നടന്നാലാണ് വീടിന്റെ പൂമുഖത്തെത്തുക. നേരെ പൂമുഖത്തേക്ക് കയറി ഡോര്‍ തുറന്ന് അകത്തേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *