♥️സോഫിയ ♥️ 1

ഞാൻ പറയുന്നത് ഇനി ഡാഡിക്കു സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി .. എനിക്കത്രയേ പറയാനുള്ളു ..

ഡാഡി വിളിച്ചിട്ട് കിട്ടാത്തത് ഞാൻ കാമുകനുമായി സൊള്ളുകയാണന്നല്ലേ ഡാഡി കരുതുന്നത് ..

ഞാൻ പറഞ്ഞതു ഒന്നും ഡാഡിക്കു വിശ്വാസമില്ലല്ലോ ..

ഇനി അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഡാഡി വന്നു എന്നെയങ്ങു കെട്ടിച്ചു വിട്ടേക്ക് പിന്നെ ബാധ്യത തീരുമല്ലോ ..

അവൾ കരച്ചിലിന്റെ വക്കത്തെത്തിയപ്പോൾ ..

മോളെ വെറുതെ സംശയിച്ച ജോണിക്കു വല്ലാത്ത കുറ്റബോധമായി ..

മോളെ ഡാഡി അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല സോറി ..

ഇല്ല ഡാഡി ഡാഡിക്കു ഈ മോളെ വിശ്വാസമില്ല എനിക്കറിയാം ..

അങ്ങിനെ പറയല്ലേ മോളെ ..

ഡാഡിക്കു അറിയാം ഞാനറിയാതെ ഒരു രഹസ്യവും എന്റെ സോഫി മോൾക്കില്ലന്നു ..

പിന്നേ സോപ്പിടേണ്ട ..

അല്ല മോളെ പ്ലീസ് ക്ഷമിക്കേടാ ..

ഒരു സോറിയും വേണ്ട ഡാഡി ഇനി മോളെ വിശ്വസിച്ചിട്ട് സോറി പറഞ്ഞാൽ മതി ..

ഞാൻ ഫോൺ എടുക്കാൻ ലേറ്റായതോണ്ടല്ലേ സംശയം അതു ഞാൻ പറഞ്ഞതു സത്യമാണോ എന്നു ഫോൺ വെച്ചിട്ടു മോള് കാണിച്ചു തരാ പൊരെ ..

ഓ .. വേണ്ട മോളെ ഡാഡിക്കു വിശ്വാസമാണ് മോളെ ..

വേണ്ട ഡാഡി ..

മ് .. അതു പോട്ടെ എന്നാ ഡാഡി വരുന്നേ ..?

ഞാൻ നാളെ കഴിഞ്ഞു മറ്റന്നാൾ രാവിലെ എയർ പോർട്ടിലെത്തും.. അവിടുന്ന് ഞാൻ നേരെ നിന്റെ ഹോസ്റ്റലിൽ വരാം .. മോളെ പിക് ചെയ്തു നമ്മൾക്ക് തറവാട്ടിൽ പോകാം ..

ഓഹോ അപ്പോൾ എല്ലാം പ്ലാൻ ചെയ്തു അല്ലെ ..?

അതു പിന്നെ ലീവ് ശെരിയായപ്പോൾ .. എല്ലാം അങ്ങു ക്ലിയർ ആക്കി ..

അപ്പോൾ മാമൻ വരുന്നില്ലേ ഡാഡി ..?

ഇല്ല ഞാനവനോട് വിളിച്ചു പറഞ്ഞിട്ടില്ല ..
നാട്ടിലെത്തിയിട്ടു പറയാം ..

ഓഹോ അപ്പോൾ സസ്പെൻസുകൊടുക്കാനുള്ള പ്ലാനാണല്ലേ ..?

അതുമാത്രമല്ലടാ .. നമ്മൾ പിറ്റേ ദിവസം ഉച്ച കഴിഞ്ഞു എറണാംകുളത്തൊട്ടു പോകും .

അതെന്തിനാ ഡാഡി .?

അതൊക്കെയുണ്ട എല്ലാം വന്നു മോളെ കണ്ടിട്ടു പറയാം ..

ആഹാ അപ്പോ വീണ്ടും സസ്പെൻസ് അല്ലെ .?

ആ എല്ലാം വന്നിട്ടു കാണാം ..

എന്നാ മോള് നിന്റെ ആ സ്പെഷ്യൽ കുളി തീർത്തിട്ട് പൊരെ.. ഡാഡി വരുന്ന മുൻപ് വിളിക്കാം ..

ഡാഡി ക്കു പിന്നെയും വിസ്വാസക്കുറവാണല്ലേ.?

എന്നാൽ ശെരി ഞാൻ വിശ്വസിപ്പിച്ചു തരാ ..

എനിക്കറിയാടാ ഡാഡി ചുമ്മാ പറഞ്ഞതല്ലേ ..

ചുമ്മാതൊന്നുമല്ല .. ഇനി സംശയം മാറിയിട്ട് എന്നെ വിശ്വസിച്ചാൽ മതി ..

ഓ അങ്ങിനെയാവട്ടെ മോളെ bye …

bye .. ഡാഡി ..

****************

ഫോൺ കട്ട് ചെയ്ത ജോണി .. തിരിഞ്ഞു കൊണ്ട് ഒരു ചായ കുടിക്കാൻ ഇറങ്ങി ..

നാട്ടിലേക്ക് മൂന്നു വർഷത്തിന് ശേഷമാണ് അയാൾ മടങ്ങുന്നത് ..

ഒരു പുതിയ ബിസിനെസ്സ് തുടങ്ങ്യത്‌ കൊണ്ട് പെട്ടെന്നൊന്നും നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു ..

നാട്ടിലുള്ളത് ആകെ ഒരു മോളാണ് സോഫിയ ..

ഭാര്യ മോൾക്ക് 10 വയസ്സുള്ളപ്പോൾ മരിച്ചതാണ് ..

അതിനു ശേഷം ജോണി വേറെ കല്യാണമൊന്നും കഴിച്ചില്ല ..

മോള് പത്താം ക്ലാസ് കഴിയുന്നവരെ ജോണി നാട്ടിൽ തന്നെ ഉള്ള ബിസിനെസ്സ് നോക്കി നടത്തി വല്യ ലാഭമൊന്നും ഇല്ലാത്തതിനാൽ ..

അതു മതിയാക്കി ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു ..

ആ സമയം സോഫിമോളെ അളിയൻ സാമിന്റെയും കുടുംബത്തിന്റെയും അടുത്തേല്പിച്ചു ..

നാട്ടിൽ സ്വന്തമായി വിശ്വസിക്കാൻ കോഅല്ലാവുന്നവർ അവർ മാത്രമേയുള്ളു ..

ഗൾഫിലെത്തിയ ജോണി കുറച്ചു കാലം പല ജോലികളും ചെയ്തു പാർട്ടൺഷിപ് ബിസിനെസ്സ് അങ്ങിനെ പലതും ..

ഇടയ്ക്കു നാട്ടില വരുമ്പോൾ മോളോട് കൂടി തറവാട്ടിൽ തങ്ങും..

പിന്നീട് മോൾടെ പഠനം ഹോസ്റ്റലിൽ നിന്നായി ..

അപ്പോഴാണ് ജോണി പുതിയ ബിസിനസ് തുടങ്ങിയത് .. അതിൽ ഒരു പാർട്ണറും ഉണ്ടായിരുന്നു ..
ജോണിയുടെ വിശ്വസ്ത കൂട്ടുകാരൻ പ്രകാശ് ..

പ്രകാശിന് ഒരു മകനും മകളുമാണുള്ളത് ..

മകൾ അവിടെ തന്നെയുള്ള ബന്ധുവുമായി കല്യാണം നടത്തി .. പിന്നെയുള്ള മകൻ ശരത്തിനെയാണിപ്പോൾ

മോൾക്കായി കണ്ടു വെച്ചതു.. പയ്യൻ മിടുക്കനാണ് ..

കര്യങ്ങൾ ജോണിയും പ്രകാശും തമ്മിൽ സംസാരിച്ചുവെച്ചിട്ടു കുറച്ചായി ..

Leave a Reply

Your email address will not be published. Required fields are marked *