അങ്ങനെ അവന്റെ ക്ലാസ്സ് തുടങ്ങുന്ന തലേ ദിവസം കൃഷ്ണ മുറിയിൽ ഇരിക്കുക ആയിരുന്നു.. അങ്ങോട്ട് കല്യാണി ടീച്ചർ വന്നതു.. ഒരു തലയണ കെട്ടിപിടിച്ചു തുളസിയെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു അവൻ… അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു കുറച്ചു നേരം അവനു അരികിൽ ഇരുന്നു അവന്റെ അമ്മ പക്ഷേ ഇതൊന്നും നമ്മുടെ നായകൻ അറിഞ്ഞില്ല…
ടാ…. നീട്ടി ഒരു വിളിയും അവന്റെ ചന്തിക്കു ഒരു അടിയും ഒന്നിച്ചായിരുന്നു…
ചാടി. ഞെട്ടി എണിറ്റു അവൻ…
അമ്മ ഇപ്പോൾ വന്നു….. ഒരു വളിച്ച ചിരി മുഖത്തു ഫിറ്റ് ചെയ്തു കൃഷ്ണ ചോദിച്ചു….
അമ്മവന്നിട്ട് പത്തു നാപ്പതു വർഷം ആയി, അതൊക്കെ പോട്ടെ എന്താ എന്റെ മോനു പറ്റിയത് കുറച്ചു നാൾ ആയി ഞാൻ ശ്രെദ്ധിക്കുന്നു… ആളു ഇവിടെ ഒന്നും അല്ലല്ലോ…..
ഹേയ്… ഞാൻ എവിടൊക്കെ തന്നെ ഉണ്ട് എന്താ എന്റെ കല്യാണിക്കു പറ്റിയത്…
എനിക്ക് ഒന്നും പറ്റിയില്ല പക്ഷെ എന്റെ ഒരു മോൻ കുറച്ചു നാൾ ആയി റിലെ ഒന്നും ഇല്ല.. നല്ല പോലെ റേൻജ് കിട്ടുന്നില്ല എന്ന് തോന്നുന്നു..
എന്താ ഇപ്പോൾ എങ്ങനെ ഒക്കെ പറയാൻ..
എങ്ങനെ ഒക്കെ പറയാൻ…..
അമ്മേ….
അവനു ദേഷ്യം വന്നു അമ്മയുടെ കളികണ്ട്
എന്തോ…. അതുപോലെ കല്യാണി ടീച്ചറും വിളിച്ചു…
ഹ… തമാശ കള എന്റെ സന്തൂർ മമ്മി….
Ooo… സോപ്പ് സോപ്പ്…….
അമ്മയ്ക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ….
അതു തന്നെ എനിക്കും അറിയണ്ടതു….
എന്റെ കണ്ണൻ അമ്മയിൽ നിന്നും ഒളിപ്പിക്കുന്നുണ്ടോ…
അമ്മക്കു അങ്ങനെ ഫീൽ ചെയ്‌തോ…
അതോണ്ട് അല്ലേടാ…. അമ്മ ചോദിച്ചേ…. എന്തേലും ഉണ്ടോ അമ്മേടെ കണ്ണന്റെ മനസിൽ..
ഹും… ഉണ്ട്…
എന്നാ പോരട്ടെ അമ്മ ഉദേശിച്ചത് തന്നെ ആണോ എന്ന്.. പറ. പറ അമ്മേടെ കണ്ണൻ പറ….
ഹും… എനിക്ക് തുളസി ടീച്ചറെ ഇഷ്ടം ആണ് ടീച്ചർക്കും ഇഷ്ടം ആണ് എനിക്ക് തുളസിയെ കല്യാണം കഴിക്കണം.. അവൻ ഒറ്റ ശാസത്തിൽ പറഞ്ഞോപിച്ചു…
അതു കെട്ടു കല്യാണി അവന്റെ മുഖത്ത് രൂക്ഷമായി നോക്കി….
ആ നോട്ടം താങ്ങാൻ ആവാതെ അവൻ തല കുനിച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
കല്യാണി അവന്റെ താടിയിൽ പിടിച്ചു ഉയർത്തി…
അത്രയ്ക്ക് ഇഷ്ടം ആണോ തുളസിയെ..
ഹും….. അത്രെയും അവൻ പറഞ്ഞുള്ളു…
അമ്മേക്കാ ഇഷ്ട എന്റെ കുട്ടിക്ക് തുളസിയെ…..
അമ്മേ……. എന്നൊരു നീട്ടി വിളിയും ആ നെഞ്ചിലേക്ക് ഒരു വീഴ്ചയും ആയിരുന്നു… അവൻ എങ്ങൽ അടിച്ചു കരഞ്ഞു…
എന്റെ കല്യാണി ടീച്ചർ കഴിഞ്ഞേ എനിക്കു വറെ ആരും ഉള്ളു….. പക്ഷേ എനിക്ക് തുളസിയെ ഇഷ്ടം ആണ് അമ്മേ അതു ഒരു പാവം ആണ്….. അവൻ കരഞ്ഞു…
അയ്യേ. അമ്മേടെ കുട്ടി കരയുക ആണോ… അമ്മയ്ക്ക് അറിയില്ലേ എന്റെ കുട്ടിക്ക് എന്നേ ജീവൻ ആണ് എന്ന്…. പിന്നെ തുളസി അതൊരു പാവം ആട കണ്ണാ……
അവൻ അവന്റെ അമ്മയെ തലഉയർത്തി നോക്കി വല്ലാത്ത ഒരു ആരാധന തോന്നി അമ്മയോട്….. എന്തു വിഷമത്തിലും കൂടെ നിക്കുന്ന ദൈവത്തോടു..
അമ്മയ്ക്ക് എങ്ങനെ മനസിലായി ഇതു….. അവൻ ഒരു വളിച്ച ചിരി പാസ്സാക്കി അമ്മയോട് ചോദിച്ചു….
ഹഹഹ… കാരണം ഞാൻ നിന്റ അമ്മ ആയതു കൊണ്ട്….
ഹ… പറ കല്യാണി…..
അതൊക്കെ മനസിലായി ട.. ഞാനും ഒരു പെണ്ണല്ലേ.. പിന്നെ നിങ്ങടെ ഈ പ്രായം കഴിഞ്ഞു അല്ലെ ഞാനും വന്നെ……
കല്യാണി ആള് കൊള്ളാല്ലോ… അവൻ ഒരു ഉമ്മ നൽകി ആ കവിളിൽ…
അയ്യടാ ചെക്കന്റെ സന്തോഷം കണ്ടോ….
അമ്മ ഓക്കേ ആണോ….
ആ കുഴപ്പം ഇല്ല എന്റെ കണ്ണന് വേണ്ടി അല്ലെ….
അമ്മ എജ്ജ് ഒരു പ്രെശ്നം ഇല്ലേ..
അതൊക്കെ ഉണ്ട്.. എന്നാലും എന്റെ കണ്ണന്റെ സന്തോഷം അല്ലെ ഞങ്ങടെ സന്തോഷം… പിന്നെ അവളു പാവം ആണ് നിന്നെ പൊന്നുപോലെ നോക്കിക്കോളും…
ഹും.. അച്ഛനു അറിയുമോ..
ഇല്ല.. സമയം ആകുമ്പോൾ ഞാൻ പറഞ്ഞോളാം..
അമ്മാവന്മാർ സമ്മതിക്കുമോ..
ആ ചെറിയ തട്ടലും, മുട്ടലും ഒക്കെ പ്രതീക്ഷിക്കാം… കേശവൻ ചേട്ടൻ ഒക്കെ ആകും ആദ്യം ചേട്ടനോട് പറയാം…..
ഹും…..
പിന്നെ നീ ഇപ്പോളെ തുളസിയോട് ഞാൻ അറിഞ്ഞു എന്ന് പറയണ്ട…. ഞാൻ ഒന്ന് കാണാട്ടെ എന്റെ ഭാവി മരുമോളെ…
അയ്യോ…… അതൊരു തൊട്ടാവാടി ആണ് പേടിപ്പിക്കല്ലേ…
