💋💋അങ്ങനെ ഒരു യാത്രയിൽ💋💋 [ Full ] Like

“നീയും വരണം” ” വന്നേ പറ്റൂ, നീ ഇല്ലാതെ ഞങ്ങൾ മാത്രം എങ്ങനെയാ പോകുന്നത്, നീ അല്ലേ ഞങ്ങളുടെ മെയിൻ, നീ ഇല്ലെങ്കിൽ ട്രിപ്പ് പരമ ബോർ ആവും”

എനിക്ക് ഒരു ഓക്കെ പറയുന്നതിന് കുറച്ച് ചിന്തിക്കണം കാര്യം ബാങ്കിൽ ജോലി ഒക്കെ ഉണ്ട് പക്ഷേ എത്ര ശമ്പളം ഉണ്ടേലും മാസം പകുതിക്ക് മുന്നേ എന്റെ അക്കൗണ്ട് കാലിയാകും, വീട്ടിൽ ചിലവുകൾ തന്നെ കാരണം, ഞാൻ ഒരു കാപ്പി പോലും പുറത്തു നിന്നു കഴിക്കാറില്ല, എന്നിട്ടും ഒന്നിനും തികയുന്നില്ല. അതിന്റെ ഇടക്കാണ്‌ അവന്റെ ഒരു ട്രിപ്പ്, പക്ഷേ പ്രിയ കൂട്ടുകാരനെ പിണക്കാനും വയ്യ,
അല്ല അവൻ സ്നേഹക്കൂടുതൽകൊണ്ടു ഒന്നും അല്ല എന്നെ വിളിക്കുന്നത്‌, ഞാൻ മദ്യപിക്കില്ല , പിന്നെ ഡ്രൈവിങ് എന്റെ വീക്കിനെസ് ആണെന്നും അവനറിയാം, അതുകൊണ്ട് പോയി തിരിച്ചു വരുന്നത് വരെ ഞാൻ തന്നെ വണ്ടി ഓടിച്ചോളും,
പിന്നെ ഇതു പതിവുള്ളതാണ് ഈ കറക്കം, ഞങ്ങൾ കുറച്ചുകൂട്ടുകാർ കൂടി രണ്ട് മൂന്ന് മാസം കൂടുമ്പോൾ ഒരു യാത്ര പതിവാക്കിയിട്ടുണ്ട്‌. പിന്നെ ഇപ്പോൾ ഒരു മാറ്റം ഉണ്ട് രണ്ടു പേരുടെ ഭാര്യമാരും ഉണ്ട് ഈ യാത്രയിൽ അതുകൊണ്ട് വെള്ളമടി കുറവാരിക്കും ,

ഞാൻ മനു , മനു പ്രസാദ്, ഒരു ബാങ്ക് ഉന്ദ്യോഗസ്ഥൻ ആണ് വല്ല്യ കാര്യം ഒന്നും ഇല്ല. വീട്ടിൽ അച്ഛനും അമ്മയും കൂടി അത്യാവശ്യം നല്ല കടം വരുത്തി വെച്ചിട്ടുണ്ട്, അവരെ കുറ്റം പറയുന്നില്ല, വിധി എന്ന് അല്ലാതെ എന്ത് പറയാൻ.
അച്ഛൻ ഒരു കോണ്ട്രാക്ടർ ആയിരുന്നു, മെയിൻ അല്ല സബ് കോണ്ട്രാക്ടർ, 5 വർക്ക് കളുടെ പേയ്‌മെന്റ് പെൻഡിങ് ആയി നിൽക്കുന്ന ടൈമിൽ മെയിൻ കോണ്ട്രാക്ടർ മുങ്ങി, ഞങ്ങൾ കടത്തിലും , ആധാരം ബാങ്കിലും ആയി, കുറേ ഏറേ കടങ്ങളും ബാക്കി , അതെല്ലാം ഒന്ന് ശരിക്ക് ഒതുങ്ങി തുടങ്ങിയത് എനിക്ക് ജോലി കിട്ടിയതിന് ശേഷം ആണ്! അതുകൊണ്ട് ട്രിപ്പ് എന്നൊക്കെ പറയുമ്പോൾ ഒരു മടി തോന്നും, പിന്നെ ഇതൊക്കെ ഈ പ്രായത്തിൽ നടന്നില്ലേൽ എപ്പോ നടക്കാനാ എന്ന ചിന്ത വരുമ്പോൾ ഞാനും ഇറങ്ങും, ഒത്തിരി യാത്രകൾ ചെയ്തിട്ടുണ്ട്, ഒറ്റക്കും കൂട്ടുകാരുടെ കൂടെയും ലോറിയിലും ബസിലും ബൈക്കിലും ഒക്കെയായി.

അങ്ങിനെ വീട്ടിലെ സ്ഥിരം തടസ്സങ്ങൾ ഒക്കെ മറികടന്നു ( ഞാന് ഏത് യാത്ര പ്ലാൻ ചെയ്താലും ‘അമ്മ no പറയും ) യാത്ര പുറപ്പെട്ടു. ഞാൻ , വരുൺ എന്ന പാച്ചു അവന്റെ ഭാര്യ ഗ്രീഷ്മ , ജ്യോതിഷ് എന്ന ജോ അവന്റെ ഭാര്യ മാളവിക എന്ന മാളു, അജേഷ് , ശ്രീഹരി എന്ന ശ്രീ, പിന്നെ ജിതിനും.
ഞങ്ങൾ എല്ലാം കോളേജിൽ നിന്ന് തുടങ്ങിയ സൗഹൃദം ആണ്. ഗ്രീഷ്മയും മാളുവും ഞങ്ങളുടെ ജൂനിയേഴ്‌സും ആയിരുന്നു.
ലഡാക്കിൽ ഒന്നും അല്ല കെട്ടോ പോകുന്നത്, കുടകിന് ആണ്, ഞാനും അവന്മാരും പലതവണ പോയിട്ടുള്ളതാണ്, പിന്നെ ഇവന്മാരുടെ ഭാര്യമാരുടെ നിർബന്ധത്തിൽ ആണ് പിന്നേം പോകുന്നത്‌.
പിന്നെ അവളുമാർ ഊട്ടി കണ്ടിട്ടില്ലത്രേ! അതുകൊണ്ട് ഊട്ടി വഴിയാണ് പോകുന്നത്,

ഏതായാലും ഇറങ്ങി എനിക്ക് ലീവും കുറച്ചു കിടപ്പുണ്ട് പിന്നെ ഞാൻ റൂട്ട് കുറച്ചു ചുറ്റിച്ചു പിടിച്ചു, പാലക്കാട് മണ്ണാർക്കാട് വഴി അട്ടപ്പാടി, അവിടുന്ന് മുള്ളി വഴി ഊട്ടി, ഊട്ടിയിൽ നിന്ന് ഗൂഡല്ലൂർ ബന്ദിപ്പൂർ ഗുണ്ടൽപെട്ടു വഴി മൈസൂർ അവിടുന്ന് നേരെ കുടക്. എന്റെ പ്ലാൻ എല്ലാവർക്കും ബോധിച്ചു , കാരണം ഞാൻ തന്നെ ആണല്ലോ മുഴുവൻ ഓടിക്കുന്നത്.പിന്നെ വെള്ളമടിക്കാൻ പോകുന്നവർക്ക് എങ്ങോട്ടായാൽ എന്ത്.

ഗ്രീഷ്മയും മാളുവും ക്ലാസ്സ്മേറ്‌സും റൂമെറ്റസും ആണ്, അതായത്‌ പാച്ചു ഗ്രീഷ്മയെ വളക്കുന്ന കാലത്ത് അവന് കൂട്ടു പോയിരുന്നത് ജോ ആണ് അങ്ങിനെ അവൻ ഗ്രീഷ്മയുടെ കൂട്ടുകാരി മാളുവിനെ സെറ്റ് ആക്കി, ഇവരുടെ കല്യാണവും ഏകദേശംഒരേ സമയം ആരുന്നു, 2മാസം വ്യത്യാസത്തിൽ ആരുന്നു.

എനിക്കും ശ്രീക്കും ഓരോ പ്രണയം ഉണ്ട് കെട്ടോ, അതും ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്, എന്റെ പ്രണയിനി രൂപശ്രീ, അവൾ കുവൈത്തിൽ നേഴ്‌സ് ആണ്, അടുത്തു വർഷം കല്ല്യാണം നടത്താൻ ആണ് പ്ലാൻ. പിന്നെ ശ്രീയുടെ കല്യാണത്തിന് 3 മാസം കൂടിയേ ഉള്ളു, പെണ്ണിൻറെ പേര് ജ്യോതി. അജേഷിനും ജിതിനും അങ്ങിനെ ഒന്നും ഇല്ല, എന്നും ഓരോന്നു അടിക്കുക , വെടിവെക്കൽ ചെറിയ ചെറിയ സെറ്റപ്പ് ഒക്കെ ആയി പോകുന്നു.

അല്ല ഇതൊക്കെ പറഞ്ഞത്‌, എല്ലാരേം പറ്റിയും ഒരു പിക്ചർ കിട്ടിക്കോട്ടെ എന്നു കരുതിയാണ്.

ജോയുടെ ഇന്നോവയിൽ ആണ് യാത്ര , അതൊരു സെവൻ സീറ്റർ ആരുന്നു, പിന്നെ നടുക്കത്തെ സീറ്റുകൾക്കിടയിൽ രണ്ടു തലയിണകൾ വെച് 8 സീറ്റർ ആക്കി, ഞാൻ ആണ് ഡ്രൈവർ, എന്നും എപ്പോഴും ഞാൻ തന്നെയാണ്. മുൻപിലെ സീറ്റിൽ പാച്ചു കേറി, നടുക്ക് ഗ്രീഷ്മ , മാളു, പിന്നെ ജോയും പുറകിൽ ശ്രീ , അജേഷ് , ജിതിനും കേറി! അവർ കുപ്പി മറ്റ് എല്ലാ സെറ്റപ്പും നേരത്തെ തന്നെ സെറ്റ് ആക്കിയിരുന്നു, വണ്ടി എടുക്കുന്നതിനു മുൻപേ ഓരോ റൗണ്ട് അടി (മദ്യപാനം) കഴിഞ്ഞാണ്‌ കേറിയത്, പിന്നെ വണ്ടിയിൽ ഇരുന്നും ഇതു തന്നെ തുടർന്നു, കാരണം മേടിച്ചിരിക്കുന്നത് അട്ടപ്പാടിക്ക് മുന്പ് തീർക്കണം , അട്ടപ്പാടി ഡ്രൈ ലാൻഡ് ആയത് കൊണ്ട് കുപ്പി പിടിച്ചാൽ വൻ സീനാണ്.

ഏതായാലും നേരം വെളുത്തു തുടങ്ങുന്നതിനു മുൻപ്‌തന്നെ യാത്ര തുടങ്ങി. പാച്ചുവിന് ആണേൽ പുറകിൽ ഇരിക്കാൻ കൊതിയായി,
“നീ വേണേൽ മുൻപിൽ ഇരുന്നോടി , ഇവിടെ ഇരുന്നാൽ നീ ശർദ്ധിക്കില്ല” പാച്ചു പറഞ്ഞു
” ഓ വേണ്ട നീ അവിടെ തന്നെ ഇരുന്നാൽ മതി” ഗ്രീഷ്മ അവനെ ബ്ലോക്ക് ചെയ്തു, (അവർ തമ്മിൽ എടാ പോടാ ബന്ധംആണ് അവൾ അവനെ ഡാ എന്നും പേരും ഒക്കെ ആണ് വിളിക്കുന്നത്)

“എന്റെ ഗ്രീഷ്മമോൾ അല്ലേ, ഒന്നു ഫ്രണ്ടിൽ എരിക്കു പ്ലീസ്” പാച്ചു
” എന്റെ പാച്ചുകുട്ടൻ അല്ലേ, അവിടെ തന്നെ ഇരിക്കു കെട്ടോ” ഗ്രീഷ്മ.
ഗ്രീഷ്മ അവന്റെ ഓരോ നമ്പരും ബ്ലോക്ക് ചെയ്തു, എന്തെന്നാൽ അവൻ കുടി തുടങ്ങിയാൽ പിന്നെ ഓവർ ആക്കി ചളം ആക്കും അതാണ് അവൾക്ക് ഒരു പേടി, പക്ഷെ ഞങ്ങൾക്ക് അതു എല്ലാ ട്രിപ്പിലും കണ്ട് ശീലം ആയി.

നേരം വെളുത്തപ്പോൾ മൂവാറ്റുപുഴ കഴിഞ്ഞു ഉള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കേറി ബ്രേക്ഫാസ്റ്റ് കഴിച്ചു,
പിന്നെ അവിടുന്ന് വണ്ടി അതാവിശ്യം സ്പീഡിൽ ചവിട്ടി വിട്ടു, ഈ റൂട്ട് ഒക്കെ സ്ഥിരം ആയതിനാൽ ക്യാമറ ഒക്കെ എല്ലാം മനപ്പാഠം ആണ് , ക്യാമറ എത്തുമ്പോൾ സ്പീഡ് കുറച്ചും കഴിയുമ്പോൾ സ്പീഡ് കൂട്ടിയും ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് ഗ്രീഷ്മ എന്റെ തോളത്തു തട്ടി ,വണ്ടി നിറുത്താൻ ആംഗ്യം കാട്ടി, ഞാൻ പെട്ടെന്ന് തന്നെ വണ്ടി ഒതുക്കി ചവിട്ടി., ഗ്രീഷ്മ ചാടി ഇറങ്ങി , നല്ല സൂപ്പർ വാൾ( ശർദ്ധി), ഞാനും മാളുവും കൂടെ ഇറങ്ങി അവൾക്ക് വെള്ളം ഒക്കെ കൊടുത്തു, ഈ തക്കത്തിന് പാച്ചു പുറകിൽ കേറിയിട്ടു പറഞ്ഞു, ” ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മുൻപിൽ ഇരുന്നോളാൻ”.
അവൾ ഒന്നും മിണ്ടിയില്ല. ഞാൻ മുൻപിലെ ഡോർ അവൾക്ക് തുറന്നു കൊടുത്തു, അവൾ സീറ്റിൽ കേറി കണ്ണടച്ചു കിടന്നു.
ഞങ്ങൾ യാത്ര തുടർന്നു, പുറകിൽ അപ്പോൾ രണ്ടാമത്തെ ഫുൾ പൊട്ടിച്ചു അടി തുടങ്ങി, അവന്മാർ അഞ്ചും അത്യാവശ്യം പൂസായി തുടങ്ങി, ചുമ്മാ ഓരോന്ന് ഒക്കെ ഇരുന്നു പറഞ്ഞു കൊണ്ടിരുന്നു.
ഇവരുടെ വർത്തമാനം ഒക്കെ കേട്ട് ഗ്രീഷ്മയുടെ ഷീണം ഒക്കെ മാറി , ഒരോ കൗണ്ടറിനും മറുപടി കൊടുത്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *