രാവിലെ ഉമ്മ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഉമ്മക്ക് എന്നും ഇല്ലാത്ത ഒരു പ്രസരിപ്പും സൗന്ദര്യം കൂടിയത് പോലെയും എനിക്ക് തോന്നി.
ഉമ്മ ഇന്ന് വളരെ നല്ല ഡ്രെസ്സെല്ലാം ഇട്ടു സുന്ദരി ആയാണ് നിൽപ്പ്. ഉമ്മയുടെ സൗന്ദര്യം നോക്കി ഉമ്മയുടെ മകനായി ജനിച്ചതിൽ അഭിമാനം തോന്നി.
“ഉമ്മ ഞാൻ ഇന്ന് കോളേജിൽ പോവുന്നില്ല “.
“അതെന്താ ഇന്നൊരു ലീവ്, അല്ലെങ്കിലേ നിനക്ക് കുറെ ലീവ് ഉണ്ട് “.
“പ്ലീസ് ഉമ്മ “
“ഒന്നും പറയണ്ട, നീ ഇന്ന് കോളേജിൽ പോണം “
ഉമ്മയും ഉപ്പയും എന്തെങ്കിലും ഒക്കെ പ്ലാൻ ഇട്ടിട്ടുണ്ടാവും അതാവും ഇത്ര വാശി എന്ന് മനസ്സിൽ കരുതി ഞാൻ പോവാം എന്ന് സമ്മതിച്ചു.
പോവാനായി ഇറങ്ങുമ്പോൾ “ഞാൻ ആരുടേയും ഇടയിൽ കട്ടുറുമ്പ് ആവുന്നില്ലെന്നും” പറഞ്ഞു ചിരിച്ചു.
ഉമ്മ ആകെ നാണംകെട്ടു തലതാഴ്ത്തി.
ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം ആലോചിച് എനിക്ക് വളരെ സന്തോഷം ആയി. എന്റെ എത്രയോ ഫ്രണ്ട്സിന്റെ അച്ഛനും അമ്മയും വഴക്ക് കൂടുന്നു, അങ്ങനെ ഒന്നും ഇല്ലല്ലോ എന്നും ആലോചിച്ചപ്പോൾ എനിക്ക് വീണ്ടും സന്തോഷം ആയി.
അങ്ങനെ കോളേജ് കഴിഞ്ഞു ഞാൻ വീട്ടിൽ എത്തി.എന്നും വരുന്നതിനേക്കാൾ അര മണിക്കൂർ ആണ് ഞാൻ വന്നത് ഞാൻ നേരെ പോയി കാളിങ്ബെൽ അടിച്ചു. എന്നും ഓടി വന്നു വാതിൽ തുറക്കുന്ന ഉമ്മ ഇന്ന് 5മിനിറ്റ് ആയിട്ടും തുറക്കുന്നില്ല. അതിൽ ഞാൻ ഒരുവട്ടം കൂടി ബെൽ അടിച്ചു.
അപ്പോൾ ഉമ്മ വന്നു വാതിൽ തുറന്നു. ഉമ്മ ആകെ വിയർത്തുകുളിച്ചിരുന്നു. തലയിൽ ഇടുന്ന ഷാൾ നേരെ ഇട്ടിട്ടില്ല, മാക്സി ആകെ ചുളിഞ്ഞിരിക്കുന്നു
അതുകണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി.
“ആഹ് നീ ഇന്ന് നേരത്തെ ആണല്ലോ, എന്ത് പറ്റി “
“അത് ശരി, ഉപ്പ വന്നപ്പോൾ ഉമ്മാക്ക് ഞാൻ നേരത്തെ വരുന്നതും ഇഷ്ടമാവാതെ ആയി ലെ “എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
“എന്ന് ഞാൻ പറഞ്ഞോ റാഷി “
“എനിക്ക് എല്ലാം മനസ്സിലായി “
ഉമ്മ മെല്ലെ നാണിച്ചു ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോയി.
“അത് ശരി അപ്പൊ ഇനിയും ചായ വെച്ചിട്ടില്ല “.
“ഇപ്പൊ വെക്കാം റാഷി നീ ഒന്ന് അടങ്ങേ “
ഉമ്മ മെല്ലെ ചായ കൊണ്ടുവന്നു എന്റെ അടുത്ത് വച്ചു. കുറച്ചു ബേക്കറിയും കൊണ്ടുവന്നു തന്നു.
ഞാൻ അതെല്ലാം കഴിച്ചു ജിമ്മിലേക്ക് പോയി. എന്നും ഇല്ലാത്ത ഒരു പ്രത്യേക സുഖം എന്റെ മനസ്സിൽ അടിഞ്ഞു കൂടി. ജിമ്മിൽ വർക്ഔട് ചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷം എനിക്ക് ഉണ്ടായി.
എന്റെ ഉപ്പയും ഉമ്മയും എന്നും ഇത്പോലെ സന്തോഷത്തോടെ ജീവിക്കണേ അല്ലാഹ് എന്ന് ഞാൻ പ്രാർത്ഥിച്ചു.
ജിമ്മിൽ നിന്നും വീട്ടിലേക്കു ചെന്നപ്പോഴേക്കും ഉമ്മ ഉപ്പാക്ക് ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഉപ്പ അടുക്കളയിൽ നിന്നും ഉമ്മയെ സഹായിച്ചുകൊണ്ടിരുന്നു.
ഞാൻ കുളിച് ഫ്രഷ് ആയി ചെന്നപ്പോഴേക്കും അവർ എല്ലാം റെഡി ആക്കി വെച്ചിരുന്നു. ഉമ്മയുടെ ചുണ്ടെല്ലാം ചുവന്നു തുടുത്തത് ഞാൻ ശ്രദ്ധിച്ചു.
ഉമ്മയുടെ മുഖം പഴയതിനേക്കാൾ സുന്ദരമായ തോന്നി. ഇത് എന്റെ ഉമ്മ ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ എങ്കിലും വായിനോക്കി നിന്നേനെ എന്ന് മനസ്സിൽ ചിന്തിച്ചു. അത്രക്കും അഴകയിരുന്നു എന്റെ ഉമ്മാക്ക്.
ഓരോന്ന് ആലോചിച് ഇരിക്കുന്നതിനിടക്ക്
“റാഷി നീ സ്വപ്നം കണ്ടിരിക്കാതെ കഴിക്കേ “എന്നും പറഞ്ഞു ഉമ്മ എന്റെ തലയിൽ ഒരു തട്ട് തട്ടി.
ആലോചനയിൽ നിന്നും ഉണർന്നു ഞാൻ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.
ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഇരുന്നു ഭക്ഷണം ആസ്വദിച്ചു കഴിച്ചു.
“ഡാ റാഷി നാളെ നമുക്ക് എന്റെ ഉമ്മയെ കാണാൻ പോവണം ട്ടോ എന്നിട്ട് മറ്റന്നാൾ തിരിച്ചു വരാം, നിന്റെ മേമ മാരെല്ലാം വരുന്നുണ്ട്.
“ആഹ് ഞാൻ വരണോ, നിങ്ങൾ പോയാൽ പോരെ “
“ഡാ നീയും പോരെടാ നിന്റെ ഉമ്മാമ വയ്യാതെ കിടക്കല്ലേ അവരെ കാണാലോ “ എന്ന് ഉപ്പയും പറഞ്ഞു
“ആഹ് ഞാൻ വരാം “
അവർ രണ്ടുപേരും ചിരിച്ചു
“എന്നാ വേഗം പോയി കിടക്കെ, നാളെ നേരത്തെ പോവാൻ ഉള്ളതാ “എന്നും പറഞ്ഞു ഉമ്മ എന്നെ റൂമിലോട്ട് തള്ളി വിട്ടു.
ഞാൻ വേഗം നേരെ പോയി ഉറങ്ങാൻ കിടന്നു. കുറച്ചു നേരം ഫോണിൽ കളിച് മെല്ലെ മയങ്ങി..
