സിഗരറ്റ് Like

ക്‌ളാസിൽ ഇരിക്കുമ്പോ വരുൺ ഇടക്കിടെന്നെ തിരിഞ്ഞു നോക്കുന്നത് വേദിക എനിക്ക് കാണിച്ചു തന്നു. സത്യതില് വേദികയ്ക്ക് വരുണിനോട് ഒരു ക്രഷ് ഉളളത് എനിക്കറിയാം. എങ്കിൽ പിന്നെ ഇവർക്ക് പ്രേമിച്ചൂടെ?! എന്തായാലും ഉച്ചക്ക് അവനോടു ഒന്ന് സംസാരിക്കാമെന്നു ഞാനും തീരുമാനിച്ചു.

സീ വരുൺ! ഞങ്ങൾക്ക് നാട്ടിലെ രീതികൾ ഒന്നും അത്ര അറിയില്ല, ഇവിടെ വന്നിട്ട് അറൗണ്ട് 5 വർഷമേ ആയിട്ടുള്ളു, എനിക്ക് വരുണിനോട് ജസ്റ്റ് എന്റെ ഫ്രണ്ട് എന്നതിലുപരി ഒന്നും തോന്നീട്ടില്ല!!! ബട്ട് നിനക്ക് ഞാനൊരു സർപ്രൈസ് തരാം, നമ്മുടെ വേദിക ഇല്ലേ! അവൾ നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്!!

സത്യമാണോ?!! വരുൺ വാകമരത്തിന്റെ ചോട്ടിൽ നിന്നുകൊണ്ട് എന്നോട് അതിശയത്തോടെ ചോദിച്ചു, പ്രോമിസ്! ഇപ്പോനീയെന്നോട് സംസാരിക്കുമ്പോ നമ്മുടെ ക്‌ളാസ്സിലെ ജനലരികിൽ ഒന്ന് നോക്കിയേ! അവൾ നമ്മളെ നോക്കുന്നുണ്ടാകും പാവം! ഞാനവളെ ഫോൺ വിളിക്കാം വെയിറ്റ്! ഞാൻ ഫോണെടുത്തു ഫേസ് അൺലോക്ക് ചെയ്തുകൊണ്ട് സിരി മോളോട് വേദികയെ വിളിക്കാൻ പറഞ്ഞു. അവൾ വേഗം ഫോൺ എടുത്തപ്പോൾ ഞാൻ പറഞ്ഞു.

ജനറകിലിൽ നിന്ന് ഗാർഡനിലേക്ക് നോക്കി മതിയായെങ്കിൽ ഇങ്ങോട്ടേക്ക് പോന്നോളൂ…

ഉം!!!!! ഞാൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു വേദികയുടെ മുഖത്തെ ഭാവം! കള്ളി പെരുങ്കള്ളി, കുശുമ്പ് ഉണ്ട് അവൾക്ക്…

വരുൺ ഇനി നിങ്ങൾ തമ്മിൽ ആയിക്കോ….

താങ്ക്സ് ഡീ അറബിപെണ്ണേ!!

എന്നെ അങ്ങനെ വിളിക്കുന്നതെനിക്കിഷ്ടമല്ലെങ്കിലും, കൂടെയില്ലാത്ത അമ്മയെകുറിച്ചു ഓർക്കാൻ അതെനിക്ക് സഹായമാകുന്നത് കൊണ്ട് ഇപ്പൊ ദേഷ്യം വരാറില്ല!!

അങ്ങനെ അവർ തമ്മിൽ സംസാരിക്കുമ്പോ ഞാൻ പയ്യേ കോറിഡോറിൽ കൂടെ നടന്നു ക്‌ളാസിലേക് കയറി. അന്നേരം ക്‌ളാസ്സിലെ മിഡിൽ ബെഞ്ചിൽ ഇരിക്കുന്ന റോയ് തോമസ് എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

നിഹാരിക…

Yes!!!!

എഞ്ചിനീയറിംഗ് ആണോ അതോ മെഡിസിൻ ആണോ പോവുക???

എന്തിനാ?!!

ഞാനും അതനസരിച്ചു…

തീരുമാനം ആവുമ്പോ അറിയിക്കാം ട്ടോ…

നിഹാരികയുടെ നമ്പറൊന്നു തരാമോ?!

ക്ലാസ് ഗ്രുപ്പിൽ ഉണ്ടല്ലോ!!

എങ്കിൽ ഞാൻ മെസ്സേജ് ചെയ്തോട്ടെ!!!

അഹ് അതിനെന്താ…
ഇതുപോലെ പാവം പിടിച്ച പയ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല!! ഞാനോർത്തു.

ക്‌ളാസ്സ്‌കഴിഞ്ഞു വൈകീട്ട് ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ ഒത്തുകൂടി. വേദികയും വരുണും സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഞാനെന്റെ ഫോൺ നോക്കി. ഏട്ടന്റെ മെസ്സേജ്!!!

ബസിലാണ് ഒരു മണിക്കൂറിൽ എത്തും!!!

അത് വായിച്ചതുമെന്റെ മനസ് തുള്ളിച്ചാടി, എന്നിലെ കുസൃതിപെണ്ണിന്റെ തേൻ നുകരാൻ വരുന്ന നീല കണ്ണുള്ള വണ്ടിന്റെ മൂളൽ എനിക്ക് ഹൃദയിലെനിക്ക് സംഗീതമായി കേൾക്കാമായിരുന്നു….

ഫ്രെണ്ട്സ് നോട് ബൈ പറഞ്ഞിട്ട് ഞാനൊരു ഓട്ടോയുമെടുത്തുകൊണ്ട് വീട്ടിലേക്ക് പാഞ്ഞു. ഓട്ടോക്കാരൻ കണ്ണാടിയിലൂടെ എന്നെ ഇടയ്ക്കിടെ നോക്കുകയും കോളർ ശെരിയാക്കി മീശയൊക്കെ താഴ്ത്തുന്നുണ്ട്! ഞാനും ഒരു ചിരി സമ്മാനിച്ചപ്പോൾ പാവത്തിന്റെ മുഖം കാണണം! ബലം പിടിച്ചു നിന്നിട്ടിപ്പോ എന്തിനാണ് ല്ലേ?!

വീടെത്തിയതും ഞാൻ അച്ഛമ്മയോടു പറഞ്ഞു. ഏട്ടൻ വന്നോണ്ടിരിക്കയാണ് അച്ചമ്മേ! അച്ഛനെത്തിയോ….?!

വന്നിട്ടുണ്ട്! മോളെ കാത്തിരിക്കയാണ്…

അച്ഛാ… സോഫയിൽ ഇരുന്നുകൊണ്ട് ടീവി കാണുന്ന അച്ഛനെ ഞാൻ ഹഗ്ഗ് ചെയ്തു. അച്ഛന്റെ മുഖം മ്ലാനമായിരുന്നു.

എന്തെ അച്ഛാ…?!!

ഒന്നുല്ല മോളെ, നീ ഫ്രഷ് ആയിട്ട് വാ…

പറ അച്ഛാ…

ഒന്നൂല്ല….

അച്ഛനെന്നെ നോക്കാതെയാണ് പറഞ്ഞത്, ഞാൻ പിന്നെ നിർബന്ധിക്കാതെ ഞാനെന്റെ മുറിയിലേക്ക് കയറി ബെഡിൽ ഇരുന്നു കമ്മലും ടീഷർട്ടും ഊരിയിട്ടുകൊണ്ട് ഷവറിൽ ഒന്ന് കുളിക്കാനായി കയറി. കുളി കഴിഞ്ഞ ശേഷം, അച്ഛന്റെ അടുത്തേക്കിരുന്നപ്പോൾ അച്ഛനെന്റെ വിരിച്ചിട്ട മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

മോൾക്ക് തിരികെ ദുബൈ പോണമെന്നുണ്ടോ?!

ഉഹും…. ഇല്ല അച്ഛാ…പെട്ടാണെന്നതാ ഇങ്ങനെ ചോയ്ക്കാൻ?

അമ്മ പറഞ്ഞല്ലോ, നിന്റെ ക്‌ളാസ് കഴിഞ്ഞാൽ അങ്ങോട്ടേക്ക് പൊന്നോളമെന്നു നീ പറഞ്ഞിരുന്നത്…?!

Leave a Reply

Your email address will not be published. Required fields are marked *