രാമചന്ദ്രൻ സാറിന്റെ പാരല്ലേൽ കോളേജിൽ ചേർന്നു. വീട്ടിൽ നിന്നും നടന്നു പോകാനുള്ള ദൂരമേയുള്ളു കോളേജ്.
രാമചന്ദ്രൻ സാർ സാമ്പത്തികം ആയിട്ട് ഉയർന്ന ഒരു കുടുംബത്തിലെ ആൾ ആണ്. അന്ന് അയാൾക്ക് ഒരു 40 വയസു പ്രായം ഉണ്ടാകും. നല്ല ഉറച്ച ശരീരം ഉള്ള ഒരു മനുഷ്യൻ. വെള്ള ഷർട്ടും മുണ്ടും ആണും എപ്പോഴും കാണുമ്പോൾ ഉള്ള വേഷം.
ആ സമയത്താണ് ഞാൻ അവിടെ പഠിക്കാൻ വന്ന റോഷനുമായി പ്രണയത്തിൽ ആകുന്നത്. നല്ലതുപോലെ പേടിച്ചോണ്ടിരുന്ന ഞാൻ പിന്നെ പഠിത്തത്തിൽ ഒരുപാട് പിന്നിൽ ആയി. ആ സമയത്തൊക്കെ രാമചന്ദ്രൻ സാർ അയാളുടെ ഓഫീസിൽ വിളിച്ചു വരുത്തി ഒരുപാടു വഴക്ക് പറയുമായിരുന്നു.
എന്റെ കുടുംബത്തിന്റെ സാമ്പത്തികം മനസ്സിലാക്കി സാർ ഫീസ് വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. അതു അച്ഛന് ഒരുപാട് ആശ്വാസം ആയിരുന്നു. അടുത്ത് ഒരു എക്സാം വച്ചപ്പോൾ എല്ലാം വിഷയങ്ങൾക്കും തോറ്റു. തോറ്റതല്ല തോൽപ്പിച്ചതാ അതു ഞാൻ പിന്നീട് പറയാം.
അങ്ങനെ രാമചന്ദ്രൻ സാർ എന്നോട് നാളെ അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സിൽ കേറിയ മതീന്ന് പറഞ്ഞു.
പിറ്റേ ദിവസം പണിക്കു പോകാൻ നിന്ന അച്ഛനെ ഞാൻ ഒരുവിധം സോപ്പിട്ടു കോളേജിൽ കൊണ്ട് പോയി.
അന്ന് അവിടെ വച്ചു രാമചന്ദ്രൻ സാർ ഒരുപാട് വഴക്ക് പറഞ്ഞു.
സാർ അച്ഛനോട് – രവിക്ക് അറിയാലോ നിങ്ങളുടെ സാമ്പത്തികം അറിഞ്ഞിട്ട് ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് കാർത്തികയെ എന്റെ സ്വന്തം റിസ്കിൽ ഇവിടെ പഠിപ്പിക്കുന്നത്. മറ്റു കുട്ടികൾ ഒരു വർഷo പതിനായിരങ്ങൾ മുടക്കുമ്പോൾ കാർത്തിക ഒരു രൂപ ചിലവാക്കാതെ പഠിക്കുന്നു.
ഒരാളെങ്കിലും നിങ്ങളുടെ കുടുംബത്തിൽ നിന്നും രക്ഷപ്പെടുന്നെകിൽ രക്ഷപെടട്ടെ എന്നു വിചാരിച്ചാണ് ഞാൻ ഇതു ഇതിപ്പോൾ എനിക്ക് തന്നെ നാണക്കേടായി മാറിക്കൊണ്ടിരിക്കുന്നു. ഇതുവരെ ഈ സ്ഥാപനത്തിൽ പഠിച്ച ആരും തോറ്റിട്ടില്ല. കാർത്തിക വളരെ മോശമാണ് ഇപ്പോൾ പഠിത്തത്തിൽ. ഇങ്ങനെയാണെഗിൽ ഇവിടെ തുടരാൻ പറ്റില്ല.
കാർത്തികയെ ഇവിടെ പഠിപ്പിക്കണ്ട എന്നു തന്നെയാണ് മറ്റു ടീച്ചർമാരുടെയും തീരുമാനം. പ്രേതെകിച്ചു ഇംഗ്ലീഷ് ക്ലാസ്സ് എടുക്കുന്ന റെജി സാർ. അച്ഛൻ എന്റെ മുഖത്തു നോക്കി അച്ഛന്റെ ഏക പ്രതീക്ഷ ഞാൻ ആയിരുന്നു. ഞാൻ പഠിച്ചു ഒരു ജോലി വാങ്ങി അനിയത്തിമാരെ നോക്കും എന്നായിരുന്നു അച്ഛന്റെ മനസ്സിൽ. അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയപ്പോ ആ മുഖത്തു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു ഞാൻ തല താഴ്ത്തി നിന്നു.
അച്ഛൻ ആ ഓഫീസ് റൂമിൽ ഇരുന്നു ചങ്കു പൊട്ടി കരഞ്ഞു. എന്നിട്ട് രാമചന്ദ്രൻ സാറിന്റെ കാലിൽ പിടിച്ചു. എന്റെ മോളെ കൈ വിടരുതേ അവൾ ഇനി പഠിച്ചോളും സാർ അവസാനമായിട്ട് ഒരു അവസരം കൂടി കൊടുക്കണം എന്നു പറഞ്ഞു സാറിന്റെ കാലിൽവീണു പൊട്ടി കരഞ്ഞു. എനിക്കും അച്ഛന്റെ വിഷമം കണ്ടു പിടിച്ചു
നിൽക്കാൻ ആയില്ല ഞാനും കരഞ്ഞു. ഞാനും സാറിനോട് ഇനി ഞാൻ പഠിച്ചോളാം നല്ല മാർക്ക് വാങ്ങാം എനിക്ക് ഒരു അവസരം കൂടി തരണമെന്ന് അപേക്ഷിച്ചു.
അവസാനം രാമചന്ദ്രൻ സാർ ഒരു അവസരം കൂടി ഞാൻ തരാം ഒരു കാര്യം ചെയ്യു അച്ഛനെയും കൂട്ടി ഇംഗ്ലീഷ് റെജി സാറിനെ കണ്ടു കാര്യം പറഞ്ഞിട്ട് കാർത്തിക ക്ലാസ്സിൽ കയറിക്കോളൂ.
അത് കേട്ടപ്പോ അച്ഛന് സമാധാനമായി.
ഞാനും അച്ഛനും കൂടി റെജി സാറിനെ കാണാൻ സ്റ്റാഫ് റൂമിൽ പോയി. സാർ അവിടെ ഉണ്ടായിരുന്നു അച്ഛനെ കണ്ടപ്പോൾ സാർ അച്ഛനോട് ഇരിക്കാൻ പറഞ്ഞു. എന്നെ കണ്ടപ്പോൾ സാറിനു ഭയങ്കര ദേഷ്യം സാർ എന്റെ എക്സാം മാർക്ക് ഷീറ്റ് എടുത്തു വച്ചു അങ്ങോട്ട് തകർക്കാൻ തുടങ്ങി.ഒരു വക പഠിക്കില്ല പിന്നെ എന്തിനാ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇങ്ങോട്ടേക്കു കെട്ടിയെടുക്കുന്നെ. പഠിപ്പിക്കുന്ന സാറിനെ കണ്ടപോലും ഇവൾക്ക് ഒരു ബഹുമാനവും ഇല്ല കണ്ടില്ലേ കരിങ്കല്ല് പോലെ നിൽക്കുന്നെ. അവസാനം രാമചന്ദ്രൻ സാർ സ്റ്റാഫ് റൂമിൽ വന്നു റെജി സാറിനെ സമാധാനിപ്പിച്ചു.
