അതെ നീ കൊണ്ടുവന്നോലോ?
മെഡിക്കൽ ഷോപ്പിലുള്ള ആൾ പറഞ്ഞായിരുന്നു ഇതിൽ ഒരു ടാബ്ലറ്റ് ടെൻഷനും മറ്റുമൊക്കെ ഉള്ളതാണെന്ന്..
വിഷമെങ്കിൽ പറയേണ്ട..
ഇത്തക്കു എന്താണ് ഇത്ര ടെൻഷൻ …
ഞാൻ ഓരോ ദിവസവും എങ്ങനെയോ കടന്നു പോകുന്നതാണ് വിനു..
ഫാമിലിയിൽ അല്പം പ്രശ്നങ്ങളൊക്കെ ഉണ്ട്…
റസിയയുടെ കണ്ണുകൾ നിറഞ്ഞു…
ഞാൻ ചോദിച്ചത് വിഷമം ആയോ ഇത്താ..
വിഷമം ഒന്നും ഇല്ലടാ ആരോടാണെങ്കിലും പറയണ്ടേ..
സഹിച്ചു സഹിച്ചു മടുത്തു..
എന്റെ കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്..
അങ്ങനെയൊന്നും പറയല്ലേ ഇത്താ ഇതൊക്കെ താൽക്കാലികമല്ലേ എല്ലാം ശരിയാവും..
” കെട്ടിയവനുമായി അത്ര സുഖത്തിലല്ല എന്നു റസിയയുടെ പല സംസാരത്തിൽ നിന്നും വിനു മനസിലാക്കി ”
കോഫി കുടിക്കൂ വിനു എന്റെ ഓരോ കാര്യങ്ങൾ കേട്ടു നീ വിഷമിക്കണ്ട..
ലൈഫിൽ എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും ഇത്താ.. എന്നെകിലും ശരിയാകും എന്ന് കരുതി നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ ജീവിക്കുക..
അത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖം മാറിയത് ശ്രദ്ധിച്ചു..
എന്താടാ നിനക്ക് പറ്റിയെ..
ഒന്നുമില്ല..
അല്ല എന്തോ നീ ആലോചിച്ചു..
എന്തുണ്ടെങ്കിലും നീ പറ വിനു.
.
ഞാൻ എന്റെ ഓരോ വിഷമങ്ങൾ ചിന്തിച്ചു ഇത്തയെ പോലെ എപ്പോഴും ഇങ്ങനെ സങ്കടപ്പെടുകയും ഒന്നും ചെയ്യാറില്ല..
എപ്പോയൊന്നുമില്ലടാ. വല്ല ചിന്തയും വന്നാൽ ഞാൻ ആകെ അസ്വസ്ഥയാകും..
അപ്പോൾ മുനീർഇക്കയോട് പറഞ്ഞാൽ പോരെ..
അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല വിനു ..
പൈസയാണ് എല്ലാത്തിന്റെയും നിലനിൽപ്..അത് ഇല്ലെങ്കിൽ..
ഇതു കേട്ടപ്പോൾ ശരിയാണ് വിനുവിനും തോന്നിത്തുടങ്ങി..
അത് ശരിയാണ് ഇത്താ പണം ആണ് എല്ലാം നിയന്ത്രിക്കുന്നത്..
മാമന്റെ മകളുമായുള്ള കല്യാണം മുടങ്ങിയത് അവൻ റസിയോട് പറഞ്ഞു..
എന്തായിരുന്നു അവളുടെ പ്രശ്നം വിനു..
അവൾ അന്നു ഡിഗ്രിക്ക് പഠിക്കുന്നു
അപ്പോൾ ഞാൻ ദുബായിൽ എത്തിയിട്ടില്ലായിരുന്നു നാട്ടിൽ ചെറിയ ജോലി ചെയ്ത് പോവുകയായിരുന്നു..
മിക്ക ദിവസവും അവളെ കാണലും വിളിയും ഒക്കെ ഉണ്ടായിരുന്നു പെട്ടന് അവൾക്കു എന്നോട് അടുപ്പം കുറഞ്ഞു…
അവൾക്കു എന്ത് പറ്റി…
കൂടെ പഠിക്കുന്ന പയ്യനുമായി അവൾ അടുത്തു.
പിന്നെ വിനുവിന്റെ വീട്ടുകാർ അന്വേഷിച്ചില്ലേ?
അമ്മ മാമനെ വിളിച്ചു അനേഷിച്ചു അപ്പോഴാണ് അറിഞ്ഞത്അവൾ അവനുമായി എല്ലാം പ്ലാൻ ചെയ്തു എന്ന്..
എന്ത് പ്ലാൻ..
ഈ പയ്യന്റെ ചേട്ടനും ഭാര്യയും uk യിൽ ആണത്രേ..
മാരേജ് കഴിഞ്ഞു അവിടേക്കു പോകാമായിരുന്നു അവരുടെ പ്ലാൻ.. കല്യാണം വീട്ടുകാർ ചേർന്ന് നടത്തി കൊടുത്തു..
ഇപ്പോൾ അവർ എന്ത് ചെയുന്നു..uk യിൽ ആണോ?
പിന്നീട് അവന്റെ ചേട്ടന് അവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ വന്നു അവൾക്കു പോകാൻ പറ്റിയില്ല അവർക്ക് ഒരു കുഞ്ഞുണ്ട് എന്ന് കേട്ടു അവൻ നാട്ടിലെ ഒരു ലേബർട്ടറിയിൽ വർക്ക് ചെയുന്നു..
അവളുടെ നഷ്ട്ടം അല്ലാതെ എന്ത് പറയാൻ നീവിഷമിക്കുകയൊന്നും വേണ്ട ഡാ അതിനേക്കാൾ നല്ലത് കിട്ടും…
എനിക്കൊരു വിഷമവുമില്ല ഇത്താ ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്.
ഞാൻ അതൊക്കെ എന്നേ വിട്ടു.
.
ഇപ്പോൾ എനിക്കൊരു ജോലിയുണ്ട് അത്യാവശ്യം നല്ല ശമ്പളം ഉണ്ട് പിന്നെ സുന്ദരിയായ റസിയത്തെയും ഉണ്ട്.. എന്താ ശരിയല്ലേ..
പിന്നെ നീ മുത്തല്ലെടാ..വിനു..
നിന്നോട് സംസാരിക്കുമ്പോൾ തന്നെ എനിക്ക് മനസ്സാകെ ഫ്രീ ആകുന്നു ..
ഇത്താ സമയം വൈകുന്നു..
അയ്യോ ഇത്രയും വൈകിയോ?
കോഫിയും കുടിച്ച് പർച്ചേസ് ചെയ്തു അവർ റോഡിലേക്കു ഇറങ്ങി..
ഇത്താ ഇതു മോൾക്കുള്ളതാണ്..
എന്തിനാടാ ഇത്രയൊക്കെ വാങ്ങിച്ചത്..
സാരമില്ല.. അവൾ കഴിക്കട്ടെ..
നമുക്ക് ടാക്സി വിളിക്കാം വിനു.. നടക്കാൻ പറ്റില്ലഡാ പുറത്തു നല്ല മഞ് ഉണ്ട്.
വിളിക്കാം..
ഇക്കാ ഷോപ്പ് ക്ലോസ് ചെയ്തു വരാൻ ലേറ്റ് ആകുമോ?
മിക്ക ദിവസവും 10 മണി കഴിയും.
.
റൂമിൽ നിന്നും വിനു രാവിലെ എത്ര മണിക്ക് ഡ്യൂട്ടിക്ക് പോകും?
ഏകദേശം 9 മണിയാകും ഇറങ്ങും.
മൂന്ന് ദിവസം ഞാൻ ഇവിടെ കാണില്ല..
എന്ത് പറ്റി..വിനു..
