നോക്കുകുത്തി – 1 12

അതിനു പുറമെ മധ്യ ലഹരിയിൽ പലപ്പോഴും ദീപുവും അതിനു ഒരു വട്ടം കൂട്ട് നിക്കാൻ നോക്കി അന്നാണ് രാധ തന്റെ ജീവൻ ഒടുക്കൻ വേണ്ടി ഒരു ശ്രമം നടത്തിയത്.. അതിനു ശേഷം ആണ് ദീപു തന്റെ കൂട്ടുകാരനെ വിളിച്ചു ഒരു ജോലി തര പെടുത്തിയതും പോവുന്നതും…

അങ്ങനെ ദീപു അവിടെ എത്തി രാധയെ വിളിച്ചു… ആദ്യത്തെ കുറച്ചു ദിവസം വളരെ ബുദ്ധിമുട്ട് തന്നെ ആയിരുന്നു ദീപുവിനും രാധക്കും പിന്നെ പതിയെ പതിയെ അവർ അത് പൊരുത്ത പെട്ടു തുടങ്ങി.. ഇന്നത്തേക്ക് ദീപു പോയി 8 മാസവും 12 ദിവസം ആവുന്നു….

രാധ : കിച്ചു… Da കിച്ചു..

രാവിലെ തന്നെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്ന കിച്ചുവിനെ ആണ് രാധ അടുക്കളയിലേക്ക് വിളിക്കുന്നത്…

കിച്ചു : എന്താ അമ്മേ…

രാധ : നീ ഇങ്ങോട്ട് വന്നേ..

സ്വരം അല്പം കടുപ്പിച്ചാണ് രാധ വിളിച്ചത്..

കിച്ചു ചെന്ന്…

കിച്ചു : എന്താ…

രാധ : നീ ഈ ചായ കൊണ്ട് പോയി അച്ചാച്ചന് കൊടുത്തേ…

കിച്ചു : ഇതെന്താ അമ്മക്ക് കൊണ്ട് കൊടുക്കാൻ മേലെ.. എന്നും ഞാൻ തന്നെ കൊടുക്കണോ.. അല്ലാ ഞാൻ ജനിക്കുന്ന മുന്നേ ആരെ കൊണ്ട ഈ ചായ കൊടുത്തു കൊണ്ട് ഇരുന്നത് എന്നും രാവിലെ മനുഷ്യന് ഇതൊരു പണിയ

രാധ : നീ അധിക പ്രസംഗം പറയാതെ കൊണ്ട് കൊടുക്കാൻ നോക്ക്

കിച്ചു : തേങ്ങ താ

അത് വാങ്ങിച്ചതും കിച്ചുവിന് ഒരു ഫോൺ കാൾ വന്ന് കിച്ചു പെട്ടന്ന് അവിടെ ചായ വെച്ച് അടുക്കള വാതിലിൽ കൂടെ പിന്നിൽ പോയി…

ചായ അവിടെ നിന്നും ചൂടാരുന്നത് കണ്ടു

രാധ : ഈ ചെക്കൻ എന്ത് പണ്ടാരം ആന്നോ കാണിക്കുന്നേ അല്ലെങ്കിലേ അച്ഛൻ ഒരു മുരടൻ സ്വഭാവം ആണ് കൃത്യ സമയത്തു ചായ കിട്ടിയില്ലെങ്കിൽ അത് മതി…

അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുന്ന രാധ പിറു പിറുത്തു..

എന്നിട്ട് വിയർത്തു നിന്ന നെറ്റി ഒന്ന് തുടച്ചു ഇട്ടിരുന്ന നൈറ്റിൽ തുടച്ചു ആ ചായ ഗ്ലാസ്സ് എടുത്തു… ഇന്നേ വരെ അച്ഛന് രാധ ചായ കൊണ്ട് കൊടുത്തിട്ടില്ല അങ്ങനെ.. ഒന്നുകിൽ ഭക്ഷണം ആക്കി മേശ പുറത്തു വച്ചു ദീപുവിനെ കൊണ്ട് വിളിപ്പിക്കുവോ കിച്ചിവിനോട് പറയുകയോ ചെയ്യാറുള്ളു… ഇനിയും എത്ര കാലം ഇങ്ങനെ നോക്കാതെയും മിണ്ടാതെയും ഇരിക്കും എന്ന് ഓർത്തു അവൾ കൊണ്ട് കൊടുക്കാൻ തീരുമാനിച്ചു… എന്നിട്ട് ചായ ഗ്ലാസ്സ് എടുക്കുന്ന മുന്നേ കേറ്റി കുത്തിയ നൈറ്റി പിടിച്ചു താഴ്ത്തി ഇട്ടു പകുതി താഴ്ന്ന നൈറ്റി സിപ് മുഴുവൻ ആയി വലിച്ചു കയറ്റി അങ്ങോട്ട്‌ പോയി..

ഉമ്മറത്ത് പത്രം വായിച്ചു ഇരിക്കുന്ന അച്ഛനോട് ചെന്ന്..

രാധ : അച്ഛാ…..

പതിയെ ആണ് വിളിച്ചത്… വിളി കേട്ടതും അച്ഛൻ തിരിഞ്ഞു നോക്കി..

അച്ഛൻ : mm എന്താ

രാധ : ചായ…

അച്ഛൻ : അവിടെ വെച്ചേക്കു…

അത് കേട്ടതും രാധ അത് അവിടെ വെച്ച് അടുക്കളയിൽ പോയി.. ജോയിൽ ഏർപ്പെട്ടു…

അങ്ങനെ അന്നത്തെ ദിവസം രാത്രി ദീപു വിളിച്ചപ്പോ അത് രാധ പറയുകയും ചെയിതു..

ദീപു : ആഹാ എന്നിട്ടോ…

രാധ : എന്നിട്ട് എന്താ അവിടെ വച്ചോ എന്ന് പറഞ്ഞു മൂപര് പത്രം വായിച്ചു… ഇടക്ക് കിച്ചുവിനോട് നിങ്ങൾ വിളിച്ചോ അച്ഛന് എന്താ വിശേഷം പറയുന്നേ ഒക്കെ ചോദിക്കുന്നത് കേൾക്കാം അല്ലാ ഏട്ടാ മൂപര് നിങ്ങളുടെ ചെറുപ്പത്തിലും ഇത് പോലെ ഒക്കെ ആയിരുന്നോ…

ദീപു : അതൊന്നും അല്ലാ അമ്മ മരിച്ച പിന്നെ ആണ് ഇങ്ങനെ.. നിനക്ക് അറിയാലോ അമ്മ എനിക്ക് പത്തു ഇരുപതാര് വയസ്സ് ഉണ്ടായപ്പോ ആണ് മരിക്കുന്നത് അത് വരെ അച്ഛൻ അടി പൊളി ആയിരുന്നു… അച്ഛന് പണ്ട് ടൗണിൽ ഒരു കട ഇണ്ടായിരുന്നു മരിക്കുന്ന കുറച്ചു ദിവസം മുന്നേ തന്നെ അമ്മക്ക് എന്തോ വയ്യ എന്നൊക്കെ പറഞ്ഞു ഹോസ്പിറ്റലിൽ പോണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു കടയിൽ തിരക്ക് കാരണം അച്ഛൻ അത് നീട്ടി നീട്ടി വച്ചു എന്നാ എന്നെ കൂട്ടി ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞ അമ്മ ഒട്ടു കേൾക്കുകയും ഇല്ല.. അങ്ങനെ ഒരു ദിവസം കടയിൽ പോയി വരുമ്പോൾ റൂമിൽ അമ്മ കിടക്കുന്നു വിളിക്കുമ്പോൾ ആള് പോയി അന്ന് മുതൽ ആണ് ഇങ്ങനെ…

രാധ : അമ്മയും അച്ഛനും നല്ല സ്നേഹത്തില കഴിഞ്ഞത് എന്ന് മനസ്സിലാവാൻ ആ മുറിയിൽ ഒന്ന് കേറിയ മതി അമ്മയുടെ നൈറ്റി മുതൽ ആ കണ്ണട വരെ ഇപ്പോഴും അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്…

Updated: March 9, 2026 — 3:25 am

Leave a Reply

Your email address will not be published. Required fields are marked *