പാറുവും ഞാനും തമ്മിൽ – 12 23അടിപൊളി 

 

ഞാൻ: ഇതിൽ ഇപ്പൊ കംപ്ലയിന്റ് ചെയ്യാൻ എന്താ ഉള്ളത് വിനോദ്, താൻ എന്നെ help ചെയ്യുകയല്ലേ, പക്ഷെ തന്നെ വിശ്വസിക്കാമോ?

 

വിനോദ്: sir ഞാൻ വാങ്ങി വന്ന ശേഷം പൈസ തന്നാൽ മതി എന്റെ കയ്യിൽ പൈസ ഉണ്ട്‌.

 

ഞാൻ: അതൊന്നും വെണ്ട, താൻ ഒരു കാര്യം ചെയ്യ്, ഇന്നാ ഇത്‌ 15000 രൂപ ഉണ്ട്‌, താൻ 2 jd, 1 case ബിയർ വാങ്ങി വരുമോ?

 

വിനോദ്: ok sir,

 

ഞാൻ: ബാക്കി എത്രണേലും താൻ വെച്ചോ

 

വിനോദ് എന്റെ കയ്യിൽ പിടിച്ച് അയാളുടെ നെറ്റിയിൽ വെച്ചു, കണ്ണൊക്കെ നിറഞ്ഞു.

 

ഞാൻ: താൻ എന്തിനാ കരയുന്നെ???

 

വിനോദ്: sir എന്റെ കുഞ്ഞിന് സുഖമില്ല, ഹോസ്പിറ്റലിൽ 3500 രൂപ കൊടുക്കണം നാളെ രാവിലെ, sir ഈ തന്നാ പൈസയിൽ എല്ലാം തികയും.

 

ഞാൻ: താൻ ചുമ്മാ senti അടിക്കല്ലേ, എല്ലാം ok ആവും, ഞങ്ങൾ ഒക്കെ ഉണ്ട്‌ കേട്ടോ, വേഗം വാ, പിന്നെ ബിയർ budwiser magnum തന്നെ വേണം.

 

വിനോദ്: ok sir 10 മിനിറ്റ് ഞാൻ ദേ എത്തി.

 

അതും പറഞ്ഞ് അയാൾ പോയി. എനിക്ക് എന്തോ മാനസികമായി വല്ലാത്ത ഒരു വിഷമം തോന്നി, ഞാൻ ഉള്ളിൽ ചെന്ന് പാട്ട് നിർത്തി

 

ഞാൻ: guys, ഇപ്പൊ എന്നെ കാണാൻ വന്നയാൾക്ക് ഒരു problem, അയാളുടെ മകൾ ഹോസ്പിറ്റലിൽ ആണ്, എന്നെ photo bill പിന്നെ മറ്റ് തെളിവുകൾ ഒക്കെ കാണിച്ചു, ഞാൻ അയാൾക്ക്‌ നാളത്തേക്ക് വേണ്ടിയുള്ള പൈസ 3500 കൊടുത്തു, നിങ്ങൾക്ക് help ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ മേശയിൽ പൈസ വെക്കാം.

 

വിനോദ് വരാൻ നേരമായി, ആരും പൈസ വെച്ചിട്ടില്ല. എനിക്ക് ഈ കാര്യത്തിൽ ആരെയും നിർബന്ധിക്കാൻ പറ്റില്ല, അത് തെറ്റാണ് കാരണം എല്ലാർക്കും പ്രശ്നങ്ങൾ ഉണ്ടാവും.

 

Calling bell ഒച്ച കേട്ട് ഞാൻ പോയി കതക് തുറന്നു, വിനോദ്, ഒപ്പം വേറൊരാൾ,

 

വിനോദ്: sir ഇത്‌ എന്റെ അനിയൻ ആണ്, പേര് റാം.

 

ഞാൻ: hi റാം.

 

എല്ലാം കൂടി അവന് ഒറ്റയ്ക്ക് കൊണ്ടുവരാൻ പറ്റില്ലല്ലോ, അതാണ് റാമിനെ കൂടെ കൂട്ടിയത്

 

വിനോദ്: sir എനിക്ക് നാളത്തേക്ക് 3500 രൂപ മതി ഇതാ ബാക്കി 1500

 

ഞാൻ: അതും താൻ വെച്ചോടോ കുഴപ്പമില്ല

 

എന്തുമായിക്കോട്ടെ ഏതുമായിക്കോട്ടെ എന്നെ എന്റെ ടീമിലെ പിള്ളേർ ഞെട്ടിച്ചു……

 

ശ്രേയ: വിനോദ് ഭായ് അകത്ത് വരു,

 

അഞ്ചു: അതേ ഉള്ളിൽ വാ ഇപ്പോൾ തന്നെ പോകാം

 

ശരണ്യ: റാം, ഇയാളും വാ ഒരു കാര്യം ഉണ്ട്‌.

 

നിവേദിത: വിനോദ്, എന്താ മോൾക്ക്‌ പ്രശ്നം?

 

വിനോദ്: മോൾക്ക് കിഡ്നി problem ആണ്,

 

പിങ്കി: എത്ര ചെലവ് വരും വിനോദ് ഭായ്????

 

വിനോദ്: ഇപ്പൊത്തന്നെ 1 ലക്ഷം ആയി ഇനിയും 2,2.5 ലക്ഷം ചിലവ് വരും,

 

സ്റ്റീഫൻ: വിനോദ് ഭായ്, ഇവിടെ വന്നിരിക്കാമോ??? റാം ഭായ്, വന്നിരിക്കു

 

അവർ രണ്ടാളും പോയിരുന്നു, ഞാൻ ഒന്നുമറിയാത്ത പൊട്ടനെപോലെ നിന്നു.

 

അഞ്ചു: ഭായ്, നിങ്ങൾ വിഷമിക്കേണ്ട, ഞങ്ങളൊക്കെ ഉണ്ടെല്ലോ ഒപ്പം.

 

ശ്രേയ: അതേ, ഞാൻ ശ്രേയ, ഇത്‌ അഞ്ചു, അത് പിങ്കി, നിവേദിത, സ്റ്റീഫൻ, ശരണ്യ,

 

അങ്ങനെ അവൾ എല്ലാരേയും പരിചയപ്പെടുത്തി

 

അഞ്ചു: ഇപ്പോൾ ഈ സമയത്ത് ചോദിക്കുന്നത് ശെരിയല്ല പക്ഷെ നിങ്ങൾ ഞങ്ങളുടെ ഗസ്റ്റ് ആണ്, നിങ്ങൾ കുടിക്കുമോ????

 

വിനോദ്: കുടിക്കും പക്ഷെ ഇപ്പോൾ വെണ്ട. ഹോസ്പിറ്റലിൽ പോകണം

 

റാം: അതേ, അതുകൊണ്ട് വെണ്ട.

 

അഞ്ചു: ശെരി, ഭായിക്ക് ഗൂഗിൾ പേ ഉണ്ടോ???

 

വിനോദ്: ഉണ്ട്‌ മാഡം

 

അഞ്ചു: ആ gpay നമ്പർ ഒന്ന് പറയു.

 

വിനോദ് നമ്പർ പറഞ്ഞു, അഞ്ചു അതിൽ പൈസ അയച്ചു, അങ്ങനെ എല്ലാരും അവരാൽ ആവുന്ന പൈസ അയച്ചു.

 

വിനോദ്: മാഡം ഇത്‌ 49000 രൂപ ഉണ്ട്‌.

 

അയാളുടെ ഫോണിൽ വീണ്ടും വീണ്ടും വീണ്ടും മെസ്സേജുകൾ വന്നു, അങ്ങനെ മൊത്തത്തിൽ 3ലക്ഷം അയാളുടെ അക്കൗണ്ടിൽ വന്നു, ഞാൻ അയാൾക്ക്‌ 49000രൂപ അയച്ചു,

 

ഞാൻ: ഇപ്പോൾ 349000 രൂപ ഉണ്ട്‌ അക്കൗണ്ടിൽ, പിന്നെ 4500 കയ്യിലും ഇപ്പൊ ഇയാളുടെ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞില്ലേ???

Leave a Reply

Your email address will not be published. Required fields are marked *