മേലിൽ ആ വീട്ടിൽ കേറിയാൽ നിന്റെ വരി ഞാൻ ഉടക്കും. മനസ്സിലായോ?
കേറില്ല മാഡം കേറില്ല
എന്ന നീ ഒപ്പിട്ട് കൊടുത്തിട്ട് എസ്ഐ മാഡത്തെ കണ്ടിട്ട് പൊക്കോ.
ജ്യോതി റൂമിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി തന്റെ കസേരയിലേക്ക് നടന്നു.
**********************************************************
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയപാടെ ജ്യോതി പക്രുവിന്റെ അടുക്കലേക്ക് ചെന്ന് കയ്യിലുള്ള കവറിൽ നിന്ന് ചോറ് തട്ടം തുറന്ന് അതിലുണ്ടാരുന്ന ഫുഡ് വേസ്റ്റ് അവന്റെ പത്രത്തിലേക്കിട്ടൂ.തലയിൽ ഒന്ന് തടവി നേരെ സിറ്റൗട്ടിലേക്ക് കേറി.
അകത്തു ടീവിയിൽ അമ്മായിഅമ്മ കൃഷ്ണമോഹനം സീരിയൽ കാണുന്ന ശബ്ദം കേൾക്കാം. കതക് തുറന്ന് ഹാളിലേക് കേറി. നീ എന്താടി താമസിച്ചേ? ഞാൻ കടേലൊന്ന് കേറി. ആഹ് കണ്ണനെന്തിയെ?
അവനാ ടെറസിൽ എങ്ങാണ്ടുണ്ട്. നീ വിളിക്ക്. എന്നിട്ട് കുളിച്ചിട്ട് വാ. ഞാൻ ഇത് തീർന്നിട്ട് കഴിക്കാൻ എടുത്ത് വെക്കാം.
ആഹ് ജ്യോതി റൂമിലേക്ക് കയറി.
ഹാങ്കറിൽ യൂണിഫോം പാന്റ് അഴിച്ചു മടക്കി ഇട്ടു. അതിന്റെ മുകളിൽ ഷർട്ടും അഴിച്ചിട്ടു.
കട്ടിലിൽ കിടന്ന രാവിലെ ഊരിയിട്ട ചുവപ്പ് കളർ മാക്സി എടുത്ത് തലയിലൂടെ ഇട്ടു. മാക്സി നേരെയാക്കി ഹാളിലെ ടെറസിലേക്കുള്ള സ്റ്റേയറിന്റെ താഴെ നിന്ന് വിളിച്ചു. ഡാ കണ്ണാ ,………..കണ്ണാ
കണ്ണൻ ഫോണിൽ കൂട്ടുകാരിയോട് സംസാരിച്ചോണ്ടിരിക്കുവാരുന്നു. അമ്മേടെ വിളികേട്ട് അവൻ അലറി. .ദാ വരുന്ന്
വിളിക്കാം ഞാൻ. അമ്മ വിളിക്കുന്നു എന്താന്ന് നോക്കട്ടെ. ഫോൺ കട്ടാക്കി അവൻ ടെറസിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ട് താഴേക്ക് വന്ന്.
നീ മോളിൽ എന്തെടുക്കുവാരുന്നെടാ? സിഗററ്റ് വല്ലോം വലി തുടങ്ങിയോ. നിന്റെ മോന്ത അടിച്ചു ഞാൻ പൊട്ടിക്കും.
അല്ലാ ഫോൺ വിളിച്ചു ഇരുന്നതാ.
നിന്റെ കോപ്പ് ഞാൻ എറിഞ്ഞു പൊട്ടിക്കും.
ജ്യോതിയെ സത്യത്തിൽ കണ്ണന് ഭയമാണ്. കണ്ണന്റെ അച്ഛൻ മരിച്ചിട്ട് 4 വർഷം ആയി. അച്ഛനുള്ളപ്പോ അവൻ സന്തോഷവാനാരുന്നു. ജ്യോതിലക്ഷ്മി പോലിസ് മുറ തന്നെ വീട്ടിലും. കണിശക്കാരിയായ പോലീസുകാരി അമ്മ.
ഞാൻ കുളിച്ചിട്ട് വരാം. നീ അച്ഛമ്മേടെ കൂടെ ഇരിക്ക്.
ജ്യോതി റൂമിലേക്ക് കയറി കതകടച്ചു.
കണ്ണൻ അച്ഛമ്മേടെ അടുത്ത് സെറ്റിയിൽ പോയി ഇരുന്നു ഫോൺ എടുത്ത് യൂട്യൂബിൽ റീൽസ് കണ്ട് ഇരുന്നു.
അവളുടെ സ്വഭാവം നിനക്കറിയാല്ലോ. പോട്ടെ സാരമില്ല. അച്ഛമ്മ അവനെ നോക്കി പറഞ്ഞു.
അവൻ ഒന്നും പറഞ്ഞില്ല.
ജ്യോതി കുളിച്ചിറങ്ങും മുൻപ് സീരിയൽ തീർന്നു. അച്ഛമ്മ അടുക്കളയിലേക്ക് കയറി ഭക്ഷണം എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചു.
ജ്യോതിലക്ഷ്മി കുളിച്ചിറങ്ങി ഡ്രസ്സ് മാറി കഴിക്കാൻ വന്നിരുന്നു. അച്ഛമ്മയും കണ്ണനും ഇരുന്നു.
കണ്ണനാണ് ആദ്യം കഴിച്ചിട്ട് എണീറ്റത്. അവന്റെ പ്ലേറ്റ് എടുത്ത് വേസ്റ്റ് എല്ലാം വേസ്റ്റ് ബക്കറ്റിൽ ഇട്ട് പ്ലേറ്റ് കഴുകി അടുക്കളയിലെ റാക്കിൽ ചാരി അവൻ അവന്റെ റൂമിലേക്ക് നടന്നു.
ചെറുക്കൻ ഫോണിൽ ഏതാണ്ട് അവരാതം ഒക്കെ കാണുന്നുണ്ട്. അതാരിക്കും ടെറസിൽ പണി.
എന്താ അമ്മേ? ജ്യോതി തലപൊക്കി അമ്മായിയമ്മയെ നോക്കി.
ഫോണിൽ എപ്പോളും തോണ്ടി ഇരിക്കുമ്പോ തള്ളമാര് ശ്രദ്ധിക്കണം. അവന്റെ പ്രായം അതാ.
ഞാൻ നോക്കിക്കോളാം അമ്മ കഴിച്ചെങ്കിൽ എണീറ്റോ. ഞാൻ ക്ലീൻ ആക്കിക്കോളാം.
***********************************************************
അച്ഛമ്മയും കണ്ണനുംഒരു മുറിയിൽ ആണ് കിടക്കുന്നത്. രണ്ട് കട്ടിലിൽ.
അച്ഛമ്മ മുറിയിൽ എത്തുമ്പോൾ കണ്ണൻ കട്ടിലിൽ ചാരി ഫോണിൽ റീൽസ് കണ്ട് കിടക്കുവാരുന്നു.
അച്ഛമ്മ കൈലിയും ബ്ലൗസും ആണ് വീട്ടിൽ ഇടാറുള്ളത്. വയസ്സ് 70 അടുക്കുന്നു. ഭർത്താവ് നാണു പിള്ള പോസ്റ്റുമാൻ ആരുന്നു. കണ്ണന്റെ അച്ഛൻ രാജേന്ദ്രൻ പിള്ളയുടെ ചേട്ടൻ രഘുനാഥ പിള്ളയുടെ വീട്ടിൽ ആരുന്നു അവർ നിന്നിരുന്നത്. കണ്ണന്റെ അച്ഛൻ മരിച്ചപ്പോ പിന്നെ ഇവിടെയായി താമസം. ആളൊരു പരദൂഷണം തള്ളയാണ്. ബാക്കിയുള്ള മരുമക്കളെയെല്ലാം വെറുപ്പിച്ചു ഇട്ടേക്കുവാണ്. ജ്യോതിലക്ഷ്മിയെ വല്യ കാര്യമാ. പോലീസ്കാരി മരുമോൾടെ പവർ മറ്റ് മരുമക്കൾക്ക് ഇല്ലല്ലോ.
