പുതു ദാമ്പത്യം – 4 Likeഅടിപൊളി  

സാമ്പത്തികം ആയി ഗായത്രിയുടെ കുടുംബം അല്പം പിന്നിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഭർത്താവിൻ്റെ വീട്ടിൽ തനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലായിരുന്നു.

വീട്ടുകാർക്ക് ഒന്നുകിൽ നല്ല പണം അല്ലെങ്കിൽ നല്ല ജോലിയുള്ള ഒരു പെണ്ണിനെയായിരുന്നു അവരുടെ മകന് വേണ്ടി നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഗായത്രിയെ തന്നെ വിവാഹം കഴിക്കുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ നല്ല എതിർപ്പ് ആയിരുന്നു.

പിന്നെ ഒരേ കമ്മ്യൂണിറ്റി തന്നെ ആയതുകൊണ്ട് അവസാനം വീട്ടുകാർ സമ്മതിച്ച് കൊടുക്കുക ആയിരുന്നു. ..

വിവാഹം കഴിഞ്ഞ ആദ്യ നാൾ മുതൽ തന്നെ അമ്മായിമ്മ തൻ്റെ മകൻ്റെ കാര്യങ്ങൾ നോക്കുന്ന ഒരു വേലക്കാരിയെ പോലെ മാത്രം ആയിരുന്നു ഗായത്രിയെ കണ്ടിരുന്നത്.

അതുകൊണ്ട്

തന്നെ പ്രണയിച്ച് വിവാഹം കഴിച്ചിട്ടും അവരുടെ പ്രണയം വീട്ടുകാരുടെ മുൻപിൽ വെച്ച് അവർക്ക് പ്രകടമാകാൻ ബുദ്ധിമുട്ടി. അവരുടെ പ്രണയം എല്ലാം തങ്ങളുടെ കിടപ്പുമുറിക്ക് ഉള്ളിൽ ഒതുങ്ങി.

ഒന്ന് പുറത്തേക്ക് ഒരുമിച്ച് പോകാൻ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. പല തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നു.

വിനയന് അതൊന്നും തീരെ ഇഷ്ടമല്ലായിരുന്നു. താൻ പ്രണയിച്ച് വിവാഹം കഴിച്ച് കൊണ്ടുവന്ന പെണ്ണിനെ വീട്ടിൽ തന്നെ നിർത്തുന്നതിന് അയാൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.

എന്നാല് തൻ്റെ വീട്ടുകാരെ അയാള് എതിർത്ത് ഒന്നും പറയില്ലായിരുന്നു.

ഗായത്രി ആദ്യ നാൾ മുതലേ അവർക്ക് താമസം മാറാം എന്ന് നിർബന്ധം പറഞ്ഞിരുന്നു. എന്നാല് ഇപ്പൊൾ അങ്ങനെ ചെയ്താൽ തൻ്റെ വീട്ടുകാർക്ക് അത് ഇഷ്ടം ആവില്ല എന്നും തനിക്ക് വീട്ടുകാരെ ബോധ്യപ്പെടുത്താൻ നല്ല ഒരു കാരണം വേണ്ടേ എന്നും ചോദിച്ചു.

ഗായത്രിയോട് അയാള് പഠനം തുടരാൻ ആവശ്യപ്പെട്ടു. അവളും സമ്മതം മൂളി.

അങ്ങനെ അയാള് ഗായത്രിയെ പാതി വഴിയിൽ നിർത്തിയ പഠനം തുടർന്ന് പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ എങ്കിലും അമ്മായിയമ്മയിൽ നിന്ന് കുറച്ച് ആശ്വാസം അവൾക്ക് കിട്ടട്ടെ എന്ന് കരുതി ആയിരുന്നു അത്.

പഠനത്തിന് ശേഷം വൈകാതെ തന്നെ ഗായത്രി ഈ നഗരത്തിൽ ഒരു നല്ല ജോലി കരസ്ഥമാക്കി. ഓഫർ ലെറ്റർ വന്നപ്പോൾ ഗായത്രി ജോയിൻ ചെയ്യാൻ വേണ്ടി ആദ്യം നഗരത്തിൽ ഭർത്താവിൻ്റെ ഒപ്പം എത്തി.

അവരെ ഹോസ്റ്റലിൽ ആകി ഭർത്താവ് തിരികെ നാട്ടിലേക്ക് പോയി. പിന്നീട് ആഴ്ചയിൽ ഒരിക്കൽ അവർ അങ്ങോട്ടോ ഇങ്ങോട്ടോ പോകും.

അയാള് പതുക്കെ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി നഗരത്തിൽ തന്നെ ഭാര്യയുടെ ഒപ്പം സ്ഥിരം

താമസം ആയി. ഇവിടെ ആയാലും ഒരു നല്ല ജോലി കണ്ടെത്തി.

അങ്ങനെ അവരുടെ ദാമ്പത്യത്തിലെ നല്ല നാളുകൾ തുടങ്ങി.

വൈകാതെ തന്നെ അവർക്ക് രണ്ടു കുട്ടികളും ആയി. മൂന്നാമതും ഒരു കുട്ടി കൂടി വേണം എന്ന് ഗായത്രി പണ്ടേ ആഗ്രഹം ഉണ്ടായിരുന്നു.

എന്നാല് ജീവിത ചിലവുകൾ പറ്റി പറഞ്ഞു വിനയൻ അവളെ വിലക്കി. ഗായത്രി അധിക വരുമാനത്തിന് വേണ്ടി ചെറിയ രീതിയിൽ വീഡിയോകൾ ചെയ്ത് യൂട്യൂബിൽ ഇടാൻ തുടങ്ങിയിരുന്നു.

ഭർത്താവിനോട് ഇതിൽ നിന്ന് വരുമാനം ഉണ്ടായാൽ മൂന്നാമത്തെ കുട്ടി എന്ന് പറഞ്ഞുകൊണ്ട് ബെറ്റ് വെച്ചുകൊണ്ട് ആണ് അതൊക്കെ ചെയ്തത്.

തങ്ങൾ സന്തുഷ്ടമായ കുടുംബം ആണെന്ന് കാണിക്കും വിധം ഫാമിലി ബ്ലോഗ് പോലെ… പക്ഷേ അതിന് ഒന്നും ഗായത്രി പ്രതീക്ഷിച്ചതുപോലെ അധികം റീച്ച് കിട്ടിയിരുന്നില്ല.

എങ്കിലും ഇടക്ക് ഗായത്രി അങ്ങനെ ഓരോ വീഡിയോകൾ ചെയ്ത് പൊന്നു.

ആ വീഡിയോകൾ കണ്ടാൽ ഗായത്രിയെ ഒരു കുടുംബിനി ആയിട്ട് മാത്രമേ തോന്നു. എന്നാല് അവരുടെ കിടപ്പറയിൽ നടന്നിരുന്നത് മറ്റൊന്ന് ആയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ തൻ്റെ ദേഷ്യവും അമർഷവും എല്ലാം ഗായത്രി രാത്രി കിടപ്പറയിൽ എത്തിയാൽ തൻ്റെ ഭർത്താനിൻ്റെ അടുത്ത് തീർക്കുമായിരുന്നു.

കിടപ്പറയിൽ ഗായത്രി തന്നെ ആയിരുന്നു എല്ലാത്തിനും മുൻകൈ എടുത്തിരുന്നത് . അവർ പറയുന്നതുപോലെ എല്ലാം അയാള് ചെയ്തു കൊടുക്കും. അയാളും അത് നന്നായി ആസ്വദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *