“ഇവിടെയാണ് അമ്മേ ?…… മൊത്തത്തിൽ 80,000 രൂപ “
“അത് പിന്നെ വാവേ നീ ഡ്രൈവർ സതീശൻ്റെ കൂടെ പോയി കുറച്ച് പച്ചക്കറിയും , അപ്പക്ക് പുതുതായി എഴുതിയ മരുന്നും മേടിച്ചോണ്ട് വെറുവോ ?”
“അതിനെന്താ “ എന്ന് പറഞ്ഞ് ഞാൻ നേരെ സതീശൻ്റെ അടുത്തേക്ക് പോയി
ഞാനും സതീശനും പോയി എല്ലാം മേടിക്കുന്നതിനിടെ എനിക്ക് ഒരു സമാധാനം പോലെ തോന്നി . പേടിക്കണ്ടല്ലോ അമ്മയെ.
ഞാൻ അങ്ങനെ പച്ചക്കറിയും മരുന്നുമായി വീട്ടിലേക്ക് ചെന്നപ്പോൾ അന്നമ്മ ചേട്ടത്തി അപ്പുറത്തെ എസ്റ്റേറ്റിലേയ എന്തോ കുശലം പറയാനായി മുറ്റത്തു നിൽക്കുന്നു അമ്മയും സംവത്രിയമ്മയും ഉണ്ട് കൂടെ അഛൻ വരാന്തയിലിരുന്നു ഫോണിൽ എന്തോ സംസാരിക്കുന്നു
അന്നമ്മ “ ഷിജിയെ ജോന്നേട്ടൻ ഞാൻ മുൻപ് കണ്ടത്തിലും കഷ്ടം ആയാലോ ഇരിക്കുന്നേ “
അമ്മ “ ഡോക്ടര്മാര് മരുന്നുകൾ മാറ്റി തരുന്നുണ്ട് , കുറവായിരിക്കും “
അന്നമ്മ ചേട്ടത്തി ഞാൻ വന്നു ഇറങ്ങുന്ന കണ്ട് എന്നോടൊരു ചോദ്യം
“ എബിനെ നീ അങ്ങ് വലുതായി പൊയെല്ലോട , പഠിത്തം കഴിഞ്ഞിട്ട് ജോലി എന്തേലും ആയോടാ “
“ ഇല്ല അന്നമ്മ ചേട്ടത്തി ഇനി പതിയെ നോക്കി തുടങ്ങണം “
“ അത് ഒത്തിരി വൈകിക്കണ്ട , നല്ല ചെക്കന്മാർ നേരത്തെ ജോലി ഒക്കെ കിട്ടി പെണ്ണുകെട്ടണം “
ഇതൊക്കെ കേട്ട് അമ്മ ഒരു ചിരിയും , പച്ചക്കറിയും മരുന്നുമായി ഞാൻ ഉള്ളിൽ പോയി അപ്പയുടെ മരുന്നെടുത്ത് തിരിച്ച് ഞാൻ വരാന്തയിലേക്ക് പോയി
അപ്പൻ “ വാവേ നീ എങ്ങോടാ ഈ തിരക്ക് പിടിച്ച് പോണേ ഇവിടെ ഇരിക്ക് 2മിനിറ്റ് “
“നീ ഇങ്ങനെ അടച്ചു പോയി ഇരിക്കൽ ഇറങ്ങി നടക്കൂ എല്ലാരോടും മിണ്ടിക്കൊണ്ട് , പിന്നെ എന്നെ കുറിച്ച് ഓർത്തു വാവ വിഷമിക്കണ്ട എൻ്റെ ആരോഗ്യം ഒക്കെ ശരിയായിരിക്കും”
ഞാൻ ഇതെല്ലാം കേടു വീണ്ടും റൂമിലേക്ക് തന്നെ പോയി ഇരുന്നു നല്ല ചിന്തയായിരുന്നു. സമയം പോയത് അറിഞ്ഞതെ ഇല്ല. ഇത്തവണ ഞാൻ ഒന്നും മിണ്ടാതെ എല്ലാവരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് ഞാൻ റൂമിലേക്ക് പോയി.
റൂമിലെത്തി ഞാൻ പതിയെ ഫ്രഷ് ആയി കിടക്കാനായി ബെഡിൽ കിടന്നപ്പോഴാണ് അപ്രതീക്ഷിതമായി അമ്മ റൂമിലേക്ക് വന്നത്.
അമ്മ വന്നു എൻ്റെ അടുത്ത് ഇരുന്നിട്ട് ഒരു വിഷമത്തോടെ പറഞ്ഞു.
“ വാവേ ഈ വീട് ഭയാനക ശാന്തം ആണ് , മാത്യു
ഡോണയും ഇപ്പോളും വെളിയിൽ സ്‌നേഹയാണെങ്കിൽ ഇപ്പോളും ലാപ്ടോപ്പിന് മുന്നിൽ ജോലി തിരക്കിൽ അപ്പ ഇപ്പോളും രാഷ്ട്രീയക്കാരുടെയും അല്ലാത്തപ്പോ വയ്യാമ്മയും “
ഞാൻ ചെറുതായി ഒന്ന് മൂളി
“ നീ മാത്രമാണ് അമ്മേടെ അടുത്ത് ഒന്നു മിണ്ടുകയും ചിരിച്ച് കളിച്ച് സംസാരിക്കുകയൊക്കെ ചെയ്തോളൂ , നീയും കൂട ഇത്രേം നാല് ഡൽഹിയിൽ ആയിരുന്നപ്പോ ഭയങ്കര ഒറ്റപ്പെടൽ ആയിരുന്നു , ഇതിപ്പോ 2 ദിവസം ആയി എൻ്റെ അടുത്ത് നീയും മിണ്ടില്ല “
“അമ്മേ എനിക്കെന്താ പറയേണ്ടതെന്ന് അറിയില്ല “ ഞാൻ പറഞ്ഞു
“വാവേ വാവ എൻ്റെ അടുത്ത് ഒന്നും പറയണ്ട , എൻ്റെ മുന്നിൽ നാണം ഒന്നും വേണ്ട , എൻ്റെ അടുത്ത് ഒന്നും മറക്കുകയും വേണ്ട “
എനിക്ക് ഒന്നും പറയാൻ പറ്റാതെ മിണ്ടാതെ ഇരുന്നു
“നിൻ്റെ മനസ്സിനെ എന്തൊക്കെയോ പ്രശ്നം ഉണ്ടല്ലേ, പേടിക്കണ്ട വാവേ അമ്മ കൂടെ ഉണ്ട് “
എന്ന് പറഞ്ഞു കൊണ്ട് അമ്മ അങ്ങ് പോയി
അപ്പോളും എൻ്റെ മനസ്സിൽ ഈ അമ്മ എന്തിനാ എന്നും രാത്രി എൻ്റെ മുറിയിലേക്ക് വരുന്നേ , എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു .
ഞാൻ ഉറങ്ങാൻ നോക്കുമ്പോൾ ഇപ്പോളും ആ കാഴ്ച മാത്രമാണ് വരുന്നത്.
പിറ്റേന്ന് രാവിലെ ഞാൻ എനിക്കുമ്പോൾ കുറച്ചു വൈകിയിരുന്നു , രാത്രി late ആയാണ് ഉറങ്ങിയത്.
പതിവ് പോലെ രാവിലെ ഇറങ്ങി വന്നു ചായയും കുടിച്ച് അപ്പന് എങ്ങനെ ഉണ്ടെന്ന് നോക്കി അപ്പന് ദിവസം തോറും വയ്യാതെ കൂടി വരുന്നു .
അങ്ങനെ ഞാൻ ഹെഡ് ഫോൺ പാട്ട് കേടു പുറത്തോടെ നടക്കുമ്പോളാണ് സാവന്ത്രിയമ്മാ കഴുകിയ ബെഡ്ഷീറ്റ് വിരിച്ചു ഇടാനായി കഷ്ടപ്പെടുന്ന കണ്ട് ഞാൻ അങ്ങോട്ടേക്ക് പോയി
എന്നെ കൊച്ചിലെ മുതൽ നോക്കി വളർത്തിയതാണ് സാവന്ത്രിയമ്മാ.
