ഷൈമ ചേച്ചി – 1 22

കാണാൻ മാന്യനും നല്ല പെരുമാറ്റവും സംസാരവുമായതുകൊണ്ട് ഷൈമ ചേച്ചി മടിക്കാതെ ഫോൺ കൊടുത്തു. അവനതിൽ അവന്റെ മൊബൈൽ നമ്പർ അടിച്ച് ഡയൽ ചെയ്തു. റിങ്ങായ ശേഷം, ഫോൺ തിരിച്ചു നൽകി അവൻ പോയി.

******************

പിറ്റേ ദിവസം ഷൈമ ചേച്ചി ചന്ദ്രേട്ടനും മകളും പോയ ശേഷം ഫോണിലെ വിശേഷങ്ങളും നോക്കി ഇരിപ്പായിരുന്നു. ആ നേരത്ത് ഇന്നലെ സേവ് ചയ്തു വച്ച പവിത്രന്റെ നമ്പറിൽ നിന്നും കാൾ വന്നു. ഇവനെന്തിനാ ഇങ്ങോട്ടു വിളിക്കുന്നത്‌ എന്ന ചിന്തയോടെ അവർ കോളേടുത്തു. ചേച്ചി ഹലോ എന്ന് പറഞ്ഞു തീർന്നപ്പോഴേക്കും, അവൻ

“ഹലോ ഇതാരാ…..”

അവന്റെ ചോദ്യം കേട്ട്, ഇന്നലെ നമ്പറ് തരാൻ വേണ്ടി ഫോൺ വാങ്ങിച്ച് അവന്റെ ഫോണിലേക്കു കാൾ ചെയ്തത് മറന്നപോലുണ്ട്.ഇപ്പോൾ ആ മിസ്ഡ് കാൾ കണ്ട് തിരിച്ചു വിളിക്കുകയാണ്‌. ഓർമ പെടുത്താനായി ഷൈമ ചേച്ചി പറഞ്ഞു

“അത് ശരി, നീയല്ലേ ഇന്നലെ എന്റെ ഫോൺ വാങ്ങി അതിലേക്ക് കാൾ ചെയ്തത്”

അവൻ പെട്ടന്ന് ഓർമ വന്നതുപോലെ

“ഓ… ഇത് ചന്ദ്രേട്ടന്റെ വീട്ടിലെ ചേച്ചിയാണല്ലേ ”

അവന്റെ ഒരുമിച്ചുള്ള ചോദ്യത്തിന് അനുകൂലിച്ചുകൊണ്ട് അവർ പറഞ്ഞു

“ആ അത് തന്നെ, ചന്ദ്രേട്ടന്റെ വീട്ടിലെ ചേച്ചി തന്നെ ”

“സോറി ചേച്ചി, ഞാൻ മറന്നു പോയി സേവ് ചെയ്യാൻ, എന്താണ് ചേച്ചിയുടെ പേര് ”

“ഷൈമ ”

“അടിപൊളി പേരാണല്ലോ ചേച്ചിയുടെ”

“ആണോ…”

ഉം എന്നവൻ മൂളി അവരുടെ സംസാരം തുടർന്നു.ഷൈമചേച്ചിചോദിച്ചു

“എന്താ നിനക്കിന്ന് പണിയില്ലേ”

“ഇല്ല ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. പണിയില്ലാതെ വെറുതെയിരിക്കും. അതുകൊണ്ടല്ലേ പരിചയമില്ലാത്ത നമ്പറ് കണ്ടപ്പോൾ ഞാൻ വിളിച്ചത്, ആരെങ്കിലും എന്തെങ്കിലും നന്നാക്കാൻ വിളിച്ചതാണോ എന്നറിയാൻ”

വെറുതെയിരിക്കുന്ന പവിത്രനും, വീട്ടിൽ തനിച്ച് മുഷിഞ്ഞിരുന്ന ഷൈമ ചേച്ചിയും അന്ന് ഒരുപാട് സംസാരിച്ചു. വീട്ടിൽ തനിച്ചായത്തിന്റെ മടുപ്പ് മറന്ന നിമിഷങ്ങളായിരുന്നു ഷൈമ ചേച്ചിക്കത്

ദിവസങ്ങൾ കടന്നുപോയി. വെറുതെയിരിക്കുമ്പോഴുള്ള പവിത്രന്റെ വിളിയും സംസാരവും കൊണ്ടവർ നല്ല സൗഹൃദത്തിലായി. സൗഹൃദം മാത്രമല്ല അൽപസ്വല്പം പ്രണയവും തോന്നിത്തുടങ്ങി. ദിവസങ്ങൾ കടന്നു പോകുംതോറും. ഷൈമചേച്ചി എന്ന നാൽപതത്തിരണ്ടുകാരിയും പവിത്രനെന്ന ഇരുപത്തഞ്ചുകാരനും തമ്മിൽ നല്ല ആത്മ ബന്ധത്തിലായി

***************

തുടരും

Leave a Reply

Your email address will not be published. Required fields are marked *