കേറി. ബസ് നല്ല തിരക്കായിരുന്നു. എങ്ങനെ
ഒക്കെയോ അതിൽ പിടിച്ചു നിന്ന് ഇറങ്ങി.
ചെറിയ രീതിയിൽ മഴ യുടെ ലക്ഷണം ഒക്കെ
ഉണ്ട് ആകാശത്ത്, ഞാൻ വീട്ടിലേക്കു നടന്നു, മഴ
ഒക്കെ പെയ്യുന്നത് കൊണ്ട് തന്നെ റോഡ്
സൈഡിൽ ഒക്കെ വെള്ളം കെട്ടി
നിൽക്കുന്നുണ്ട്, എങ്ങനെ ഒക്കെയോ ചാടി
കടന്നു വീട്ടിൽ എത്തി. ഉമ്മറത്ത് ആരെയും
കണ്ടില്ല, വാതിൽ ചാരി ആയിരുന്നു ഇട്ടത്, അത്
അലെങ്കിലും അങ്ങനെ ആണ്, വാതിൽ തുറന്നു
അകത്ത് കേറി, അടുക്കളയിൽ ശബ്ദം
കേട്ടപ്പോ അമ്മമ്മ അവിടെ ഉണ്ടെന്ന്
മനസ്സിലായി, ബാഗ് സോഫയിൽ എറിഞ്ഞു
നേരെ അടുക്കളയിലേക് ചെന്നു. അവിടെ
അമ്മമ്മ എന്തോ ഉണ്ടാകുന്ന തിരക്കിൽ
ആയിരുന്നു.
” എന്താ അമ്മുമ്മ ഉണ്ടാക്കുന്നെ ”
” ആ… നീ എത്തിയോ,അത് കുറച്ച് പയം ഇവിടെ
കുറച്ച് കണ്ടപ്പോ പയംപൊരി ഉണ്ടാകാം കരുതി,
ഇന്ന് നേരത്തെ ആണോ”
” ഓഹോ…, ഇന്ന് സ്കൂൾ നേരത്തെ വിട്ടു, അത്
കൊണ്ട് നേരത്തെ പോന്നു ”
” അതെന്താ, നേരത്തെ വിട്ടേ ”
” അടുത്ത ദിവസം പേരെന്റ്സ് മീറ്റിംഗ് ആണ്,
അത് കൊണ്ട് ടീച്ചേർസ് ഒരു മീറ്റിംഗ്
വെച്ചിരിക്കുകയാണ് ”
” ആ… എന്നാ മോന് പോയി കുളിച്ചു സുന്ദരൻ
ആയി വാ, ഞാൻ അപ്പോഴേക്കും ഇതൊക്കെ
ഉണ്ടാക്കി ടേബിൾ കൊണ്ട് വെക്കാം ”
” ശെരി അമ്മുമ്മേ ”
കടയിൽ നിന്ന് ചായ കുടിച്ചത് ഞാൻ പറഞ്ഞില്ല,
അമ്മുമ്മ എവിടുന്നു എന്നിക് കഷ്ട്ട പെട്ടു
ചായയും പരഹാരവും ഉണ്ടാകുമ്പോ, ഞാൻ
എങ്ങനെയാണ് ചായ ഒക്കെ കുടിച്ചു പറയാ,
അത് കൊണ്ട് പറഞ്ഞില്ല. നേരെ റൂമിൽ ചെന്ന്
കുളിക്കാൻ കേറി.
സ്കൂളില് മീറ്റിംഗ് നടക്കുന്നു,
പത്താം തരത്തിൽ ക്ലാസ്സ് എടുക്കുന്ന എല്ലാ
ടീച്ചേർസും, പിന്നെ പിടിഎ മെംബേർസും മീറ്റിംഗ്
വന്നു ചേർന്നിരുന്നു.
പ്രമീള മിസ്സ് ( പ്രിൻസിപ്പൽ) : ഈ മീറ്റിങ്ങിൽ
പങ്കെടുക്കാൻ വന്ന ഓരോ പിടിഎ
മെമ്പേഴ്സിനെയും സ്നേഹ പൂർവ്വം ഈ
മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ
തിരക്കുകൾ ഒക്കെ മാറ്റി വെച്ച് കൊണ്ടാണ്
മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്നിരിക്കുന്നത് എന്ന്
അറിയാം, ഞാൻ കൂടുതൽ പറഞ്ഞ് സമയം
കളയുന്നില്ല നമ്മക്ക് ഈ മീറ്റിംഗ് പ്രധാന
വിഷയത്തിലേക്കു പോകാം
ഈ വർഷം sslc തരത്തിൽ ഒരു വലിയ വിജയം
തന്നെയാണ് ഉണ്ടാകുക എന്ന് കരുതുന്നത്. ഈ
ചുറ്റുവട്ടം ഉള്ള എല്ലാ സ്കൂളുകളെ കാൾ വലിയ
വിജയം ഈ വർഷം നേടിയെ മതിയാവു.
കഴിഞ്ഞ വർഷം 80% മാത്രം ആയിരുന്നു വിജയ
ശതമാനം പക്ഷെ ഈ വർഷം അത് 95- 100 %
ആക്കി മാറ്റിയെ മതിയാവു. അതിന്
എന്തൊക്കെ കാര്യങ്ങൾ സ്കൂളിന്റെ ഭാഗത്തും
നിന്ന് എന്ത് ചെയ്യണം എന്ന് ഈ മീറ്റിങ്ങിലൂടെ
തീരുമാനിച്ചു എടുക്കണം. പിടിഎയിൽ ഉള്ള
ഓരോ മെമ്പേഴ്സിനും അവരുടെ അഭിപ്രായം
പറയാം.
” കഴിഞ്ഞ വർഷം കുട്ടികളെ നിങ്ങൾ നിങ്ങളുടെ
വരച്ച വരയിൽ നിർത്താത് ആണ് വിജയ
ശതമാനം കുറയാന് കാരണം ” ഒരാൾ പറഞ്ഞു.
അയാളെ സപ്പോർട്ട് ചെയ്തു കൊണ്ട് വേറെ
ഒരാൾ പറഞ്ഞു
” പറഞ്ഞത് ശെരിയാണ്, അത് കൊണ്ട് ഈ
വർഷം എല്ലാ ടീച്ചേഴ്സും ക്ലാസ്സുകളിൽ സ്ട്രിക്റ്റ്
ആയെ മതിയാവു.
” പക്ഷെ അത് മൂലം ഒരു കുട്ടിക്കും
മാനസികമായി ഒരു പ്രേശ്നവും ഉണ്ടായി കൂടാ.”
വേറെ ഒരാൾ പറഞ്ഞു.
” അടി ഒക്കെ കൊടുക്കുന്നത് നല്ലതാണ്,
എന്നെങ്കിലേ ഇപ്പോഴത്തെ പിള്ളേരെ ഒക്കെ
