താമര പൊയ്കയും ആമ്പൽപൂക്കളും 17അടിപൊളി 

ന്നാ ചായ ഇത് കുടിച്ചു പോയി വേഗം കുളിച്ചു വാ അമ്മുമ്മ എനിക്ക് ചായ തന്നു കൊണ്ട് പറഞ്ഞു.. ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.. കുളിച്ചു കഴിഞ്ഞു ഹാളിൽ ഇരുന്നപ്പോ… ഹ.. കള്ളൻ കുളിച്ചു കഴിഞ്ഞോ എന്ന് ചോദിച്ചു കൊണ്ട് അടുക്കളയിൽ നിന്ന് എന്നെ നോക്കി.. എന്താ ഇങ്ങനെ എന്നെ കള്ളൻ കള്ളൻ എന്ന് വിളിക്കുന്നെ.. ഞാൻ സ്വയം ചോദിച്ചു.. അമ്മുമ്മ എനിക് ആഹാരംവിളമ്പി തന്നപ്പോളും ഇങ്ങനെ ഇടയ്ക്ക് വിളിച്ചു കൊണ്ടിരുന്നു കള്ള കള്ളാ എന്ന്..

 

എന്തിനാ അമ്മുമ്മേ ഇങ്ങനെ എന്നെ കള്ളാ ന്ന് വിളിക്കുന്നെ എന്ന് ചോദിച്ചപ്പോ.. കള്ളനെ പിന്നെ എന്താ വിളിക്കുക എന്ന് ചോദിച്ചു കൊണ്ട് അമ്മുമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു .. ഞാൻ എന്ത് മോഷ്ടിച്ചു.. അമ്മൂമ്മേടെ…? കട്ട് തിന്നുന്നവൻ കള്ളനാ.. അതിനു പണവും സ്വർണ്ണവും ഒന്നും മോഷ്ടിക്കേണ്ട എന്ന് പറഞ്ഞു അമ്മുമ്മ എനിക്കാൻ തുടങ്ങി എന്റെ അടുത്ത് നിന്ന്..

ആലോചിച്ചു നോക്ക് എന്താ ഇന്നലെ കള്ളത്തരം ചെയ്തത് എന്ന്.. കട്ട് തീറ്റിക്കാരൻ എന്ന് പറഞ്ഞു ഒന്ന് ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയ അമ്മുമ്മേ നോക്കി ഞാൻ അങ്ങനെ നിന്ന് പോയി…

 

 

കഥ തുടരും….

Leave a Reply

Your email address will not be published. Required fields are marked *