ഹാളിലേക്ക് എത്തി നോക്കിയ ജോജി മറ്റു രണ്ടു പൊലീസുകാരെ കണ്ടു. അതിൽ ഒന്ന് സഹജീവൻ ആണ്. ജോജിയുമായി പലതവണ സുലൈമാനിക്കയുടെ കടയിൽ വെച്ചും കവലയിൽ വെച്ചും വാക്കുകൾ കൊണ്ട് ഉരസിയിട്ടുള്ള കോൺസ്റ്റബിൾ സഹജീവൻ. സുരേഷ് വന്ന സമയം തന്നെ ആണ് അയാളും കേളകം പോലീസ് സ്റ്റേഷനിൽ എത്തിയത്. ഹെഡ്കോൺസ്റ്റബിൾ മാധവൻ ആയിരുന്നു മൂന്നാമത്തെ പോലീസുകാരൻ. വര്ഷങ്ങളായി ജോജിക്ക് പരിചയമുള്ള റിട്ടയർ ആകാൻ കുറച്ചു നാൾ മാത്രം ബാക്കി ഉള്ള ഹെഡ് മാധവേട്ടൻ.
