തില്ലാന – 3 3

വിയർത്തു കുളിച്ചിരുന്ന, അവളെ അവൻ തനിക്കു നേരെ തിരിച്ചു നിർത്തി…

അവനു മുഖം കൊടുക്കാതെ, അവൾ തല കുമ്പിട്ടു വിയർത്തു നിന്നു…

തന്നിൽ നിന്ന് , കുത്തിയൊഴുകുന്ന വിയർപ്പിനൊപ്പം , തന്റെ താഴിട്ടു പൂട്ടിയ രതിമദ ഗന്ധത്തിന്റെ ചൂടും ചൂരും അവനറിയുന്നു എന്ന തിരിച്ചറിവിൽ ജയ , നടനം മറന്ന നർത്തകിയേപ്പോലെ നിന്നു…

ലജ്ജ…

അപമാനം…

പക്ഷേ മുരളി തന്നെ അവളുടെ തുണയ്ക്കെത്തി…

 

“മ്മാ……. ഡിസിനെസ്സ്… ….???”

ഉത്കണ്ഠ മുറ്റിയ അവന്റെ ചോദ്യത്തിന് ജയ, ജീവനില്ലാതെ തല മന്ദം ചലിപ്പിച്ചു.

അവളെ ചേർത്തു പിടിച്ചു അവൻ ഹാളിലെ സോഫയിലെത്തിച്ചു…

അപ്പോഴേക്കും ജയ സമചിത്തത പകുതി താണ്ടിയെത്തിയിരുന്നു…

മുരളി ഫോണെടുത്തു , ഡയൽ ചെയ്യാനൊരുങ്ങിയതും അവൾ കയ്യെടുത്തു വിലക്കി…

“ വേ…ണ്ട… കൃഷ്ണാ… ഹോസ്പിറ്റലിൽ ഒന്നും പോകണ്ട… “

രോഗമെന്താണെന്നു ജയയ്ക്കു മാത്രമല്ലേ , അറിയൂ…

അതായിരുന്നു ആദ്യത്തേതും അവസാനത്തേതും…

പിന്നീട് സ്വകാര്യമായ് ബെഡ്ഡ് റൂമിൽ പോലും അങ്ങനെയൊരു സാഹസത്തിന് മുതിർന്നിട്ടില്ല…

അന്നേ ദിവസം മുരളിയുടെ മുൻപിൽ മുഖം കൊടുക്കാതെ അവൾ നടന്നു…

പിന്നെ, അവനൊന്നും കണ്ടില്ല എന്ന് വ്യക്തമായതിനു ശേഷമാണ് ജയ തലയുയർത്തിയത്…

 

“ നീ ഉറങ്ങിയോ…?.”

ശരണ്യയുടെ ചോദ്യം ജയയെ ചിന്തകളിൽ നിന്നു വലിച്ചിട്ടു……

അവൾ ഒന്നു തിരിഞ്ഞതല്ലാതെ മറുപടി പറഞ്ഞില്ല..

“നീ എന്താ ആലോചിക്കുന്നത്…?”

“ ഒന്നുമില്ല…’

ജയ മൊഴിഞ്ഞു..

ആ സംഭവം ശരണ്യയെ അറിയിക്കേണ്ട കാര്യമില്ലെന്ന് ജയയ്ക്ക് നല്ലതു പോലെ അറിയാമായിരുന്നു..

“ ഞാൻ പറഞ്ഞതൊക്കെ നീ വിട്ടേക്ക്… നിനക്കു ജയയാകുവാനേ പറ്റൂ എന്ന് എനിക്കറിയാം… പിന്നെ… “

ഒന്നു നിർത്തി ശരണ്യ തുടർന്നു…

“ ഞാനായിരുന്നുവെങ്കിൽ അയാളോട് ഒരു റിവഞ്ച് മൈന്റിലായേനേ… നിന്നേപ്പോലെ ഒരു സ്ത്രീയെ മനസ്സിലാക്കാനും മാനേജ് ചെയ്യാനും പറ്റാത്ത ചെറ്റ…….”

ജയ ചെരിഞ്ഞ് അത്ഭുതത്തോടെ അവളെ നോക്കി…

ശരണ്യ രവിയെ , അങ്ങനെ സംബോധന ചെയ്തതിൽ അവൾക്കെന്തോ സന്തോഷം തോന്നി…

“ പക്ഷേ നീയിങ്ങനെ തീരുന്നതിൽ എനിക്കു വിഷമമുണ്ട്. പിന്നെ അവിടുത്തെ കൾച്ചർ അല്ലല്ലോ… ഇവിടെ തറവാടും മഹിമയും തൂക്കിക്കൊടുത്തല്ലേ, എല്ലാം നിശ്ചയിക്കുന്നത്… ?”

ശരണ്യയുടെ വാക്കുകളിൽ എല്ലാമുണ്ടെന്ന് ജയയ്ക്ക് മനസ്സിലായിരുന്നു…

തറവാടും മഹിമയും ഒരു അളവുകോലല്ലായിരുന്നുവെങ്കിൽ മുരളീകൃഷ്ണനും താനും ഒന്നിക്കുമായിരുന്നു…

സ്വർഗ്ഗമായിരുന്നില്ല , എങ്കിലും ഇത്രത്തോളം നരകം അനുഭവിക്കേണ്ടി വരില്ലായിരുന്നു…

“ നിങ്ങൾ തമ്മിൽ ഒന്നുമില്ല….?.”

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം സഹികെട്ടന്ന പോലെ ശരണ്യ ചോദിച്ചു…

“ഇല്ല:…”

ഒരു നിമിഷം കഴിഞ്ഞായിരുന്നു ജയയുടെ മറുപടി…

ശരണ്യയുടെ മുഖത്ത് അവിശ്വസനീയത നിഴലിച്ചു.

ജയ തുടർന്നു..

“ ഞാൻ നിന്നോട് പറഞ്ഞില്ലേ… അയാളുടെ കാര്യങ്ങൾ… ആദ്യമൊക്കെ സംസാരങ്ങളും വോയ്സ് ക്ലിപ്പുകളുമായിരുന്നു.. ഞാനതിൽ ഒരു തെറ്റും കണ്ടില്ല, മാത്രമല്ല ഒരാളെ മനസ്സിൽ വെച്ചാണല്ലോ ഞാനയാളുടെ ഭാര്യയായത്‌….”.

“ആ… ബെസ്റ്റ്…….”

ശരണ്യ പുച്ഛരസത്താൽ ചിറി കോട്ടി…

ജയ, അതു ശ്രദ്ധിക്കാതെ തുടർന്നു…

“ പിന്നീട് വീഡിയോ ഒക്കെ കാണേണ്ടി വന്നപ്പോൾ… എന്നെ തൊട്ടു പോകരുത് എന്ന് എനിക്ക് പറയേണ്ടി വന്നു… “

ശരണ്യ, അവളെ മനസ്സിലാകാതെ നോക്കി…

“ഇപ്പോൾ നാലു വർഷമായി……..! “

നിശ്വാസത്തോടെ പറഞ്ഞിട്ട് ജയ ശരീരത്തിനു മീതെ പുതപ്പെടുത്തിട്ടു…….

 

🛌 🛌 🛌. 🛌 🛌

 

CHENNAI- velachery

 

വേളാച്ചേരി – ഗാന്ധി റോഡിലേക്കു കയറുമ്പോൾ തന്നെ, ആദ്യം കാണുന്ന ഇടതു വശത്തേക്കുള്ള റോഡിലേക്ക് കാർ തിരിക്കാൻ രവിപ്രസാദ് ടാക്സിക്കാരനോട് ആവശ്യപ്പെട്ടു.

കുറേയധികം ആഢംബര വില്ലകൾ കഴിഞ്ഞു , മിഡിൽ ക്ലാസ്സ് ഫാമിലികൾ ഇരു വശങ്ങളിലും താമസിക്കുന്നതെന്നു തോന്നുന്ന റോഡിലൂടെ കാർ നീങ്ങി…

“ മുരുക ജയം “ എന്ന് ഇംഗ്ലീഷിൽ വീട്ടുപേരെഴുതിയ, വീടിന്റെ ഗേയ്റ്റിനു മുൻപിൽ കാർ നിന്നു…

Updated: January 22, 2026 — 11:33 pm

Leave a Reply

Your email address will not be published. Required fields are marked *