സുധ ഒന്നു പതറി.. പിന്നെ വിക്കി വിക്കി പറഞ്ഞു ആ അത് അതു മോന്റെ അടുത്തുന്നു മാറികിടന്നില്ലേ അതിന്റെ സങ്കടംകൊണ്ട് കരഞ്ഞത് സാരമില്ല കുട്ടിയെ അച്ഛന്റെ സ്വഭാവം അറിയാല്ലോ
ന്റെ കുട്ടി അങ്ങേര് പോകുന്ന വരെ ക്ഷമിക്കു.. ഇപ്പോൾ സുധമ്മ പോയി അപ്പുറത്ത് കിടക്കാം.. ന്റെ കുട്ടി പ്രാർത്ഥിച്ചിട്ടു കിടന്നോളു…
മുഖത്ത് സൂര്യ പ്രകാശം തട്ടിയപ്പോ ഗോപു എണീറ്റ് പ്രഭാതകാര്യങ്ങൾ എല്ലാം കഴിഞ്ഞു. പുറത്തേക്കു വന്നു അമ്മമാർ അടുക്കളയിൽ ആണ് അച്ഛൻ പുറത്തു ആരോടൊക്കെ സംസാരിക്കുന്നു. ആരാന്നറിയാൻ പോയി നോക്ക് അമ്പലത്തിലെ പൊതുവാൾ ആണു..
സുധാകരൻ നായരെ അമ്പലത്തിൽ ഉത്സവം ആണ് നിങ്ങളെ പോലുള്ള നാട്ടിലെ പ്രമാണി മാരെ കണ്ടു വേണ്ടേ എല്ലാം തുടങ്ങാൻ..
എന്റെ പൊതുവാളേ സുഖിപ്പിച്ചത് മതി.. ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടേ അതു പറ..
സുധാകരൻ നായർ ഏതെങ്കിലും പ്രോഗ്രാം സ്പോൺസർ ചെയ്യാമോ..
എന്തൊക്കെയാ പൊതുവാളേ പ്രോഗ്രാം.
ഗാനമേള നാടകം കുട്ടികളുടെ പരിപാടി അങ്ങനെ കുറെ..
ഹ്മ്മ് ഞാൻ ഇപ്പോൾ ഒരു ഉറപ്പിയ തരും അതോണ്ട് തൃപ്തി പെടുക..
നായരുടെ ഇഷ്ടം പോലെ എന്തായാലും ആകട്ടെ
എടാ ഗോപു.. എടാ ഗോപു
എന്താ അച്ഛാ.. വിളിച്ചോ
ഹാ നീ അച്ഛന്റെ മേശ വലിപ്പിന്നു ആ ചെക്ക് ബുക്കെടുത്തോണ്ടുവാ..പെനേം വേണം
ഞാൻ റൂമിലേക്ക് ചെന്നു അപ്പൊ അവിടെ മേശ പുറത്തു ഒരു കുപ്പി ഇരിക്കുന്നു ബ്ലാക്ക് ലേബൽ വിസ്കി.കുറച്ചു ഉണ്ട് അതിൽ…
നീ എന്തെടുക്കുവാ ബുക്ക് കിട്ടിയോ.. ഞാൻ അങ്ങോട്ട് വരണോ ഇനി..
അച്ഛന്റെ പറച്ചിൽ കേട്ടതും അവൻ വേഗം മേശ വലിച്ചു തുറന്നു ബുക്കെടുത്തു അടിച്ചതു
ച്ചിലും മദ്യ കുപ്പി താഴെ വീണു പൊട്ടി.. മുറിയിൽ ആകെ രൂക്ഷ മണം.. ഇന്നലെ രാത്രി സുധമ്മയുടെ ശരീരത്തിൽ ഉണ്ടായ അതെ മണം..
അച്ഛൻ പെട്ടന്ന് അകത്തോട്ടു വന്നു ദേഷ്യത്തോടെ എന്നെ നോക്കിട്ട്. ചെക്ക് തട്ടിപ്പറിച്ചെടുത്തോണ്ട് പുറത്തോട്ട് പോയി. ഞാൻ അപ്പൊ തന്നെ മുങ്ങി..
ഊണിന്റെ സമയം ആയപ്പോ ആണ് ഞാൻ ഒന്നു പൊന്തിയത്.. അപ്പോളേക്കും അച്ഛൻ തണുത്തിരുന്നു.
എന്റെ സുധേട്ട എന്നാലും ഒരു ലക്ഷം ഒക്കെ സംഭാവന കൊടുത്തത് കുറച്ച് കൂടുതൽ അല്ലേ സുമ ചോദിച്ചു..
നിനക്കെന്തറിയാം നാട്ടിൽ എനിക്കുള്ള വില ആ ഒരു ലക്ഷത്തിന്റെ നൂറുരട്ടിയാണ്..
വേഗം കഴിക്കാൻ നോക്ക്. ഇപ്പൊ പോയാൽ സന്ധ്യക്ക് മുൻപേ എത്താം.
ഗോപു ചോദിച്ചു എങ്ങോട്ടാ..
അച്ഛൻ:നീ ഇവിടെ ഇരുന്നു പഠിച്ചാൽ മതി ചിറ്റപ്പന്റെ വീട്ടിൽ പോകുവാ ഞങ്ങൾ മൂന്നും.. കറങ്ങി നടക്കാതെ ഇവിടെ ഉണ്ടാകണം.
ഊണിനു ശേഷം അവർ യാത്ര തിരിച്ചു..മുറിയിൽ ഇരുന്നു ബോറടിച്ച ഗോപു പുറത്തേക്കു ഇറങ്ങി ഓരോന്നിലും താളം പിടിച്ചു നടക്കവേ അച്ഛന്റെ വാതിലിലും തട്ടി..
വാതിൽ പൂട്ടിയിട്ടില്ല. അവൻ പതിയെ അകത്തു കടന്നു.. അലമാരി ഒക്കെ ലോക്ക് ആണ്.. അവൻ ആ കട്ടിലിൽ കേറികിടന്നു..
കിങ് സൈസ് കട്ടിലാണ് നാലുപേർക്ക് സുഖമായി കിടക്കാം അവൻ ബെഡിൽ കിടന്നു ചുറ്റും കണ്ണോടിച്ചു.കട്ടിലിന്റെ എതിർവശത്താണ് അവന്റെ റൂമിൽ നിന്നുള്ള മരത്തിന്റെ ഷെൽഫിന്റെ പുറം ഭാഗം..
ഓഹോ അതുകൊണ്ടാണ് ഇവിടെന്നും ശബ്ദം അങ്ങോട്ട് കേൾക്കുന്നേ.. അവൻ പതിയെ ആ പലകയുടെ അടുത്തു ചെന്നു തടവി പെട്ടന്ന് അതിൽ നിന്ന് ഒരു ഭാഗം അടർന്നു വീണു.. ഏകദേശം ഒരു മൂന്ന് ഇഞ്ചു.. ഗ്യാപ്പിൽ ഒരു ഹോൾ ആയി അവിടെ…അവന്റെ ബുക്കെല്ലാം അടുക്കി വച്ചിരിക്കുന്ന കാണാം
നിന്ന നിൽപ്പിൽ അവൻ വിറക്കാൻ തുടങ്ങി. പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അവൻ പൊളിഞ്ഞ ആ കഷ്ണം എടുത്തു നേരെ അവന്റെ റൂമിൽ എത്തി. അവന്റ കാർഡ്ബോർഡ് പീസിൽ ആ മര കഷ്ണം ഒട്ടിച്ചു വച്ചു എന്നിട്ട് ബുക്‌സെല്ലാം എടുത്തു മാറ്റി ആ ഗ്യാപ് നോക്കി ഫിക്സ് ചെയ്തു..
പക്ഷേ ടൈറ്റ് അല്ലായിരുന്നു. അവൻ തിരിച്ചു അച്ഛന്റെ മുറിയിൽ വന്നു നോക്കി. പെർഫെക്ട് ആയി ആ ഗ്യാപ് അടഞ്ഞു.. അവനു ശ്വാസം നേരെ വീണു
അവൻ തിരിച്ചു ഹാളിൽ പോയി സെറ്റിയിൽ കിടന്നുറങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവരെത്തി.. ഗോപു എണീറ്റു ചെന്ന് അമ്മയുടെ കൈയ്യിലെ കവറിൽ തപ്പി നോക്കി
