“വേണ്ട മോനെ, എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങള് വിളിച്ചോളം”. അമ്മയാണ് പറഞ്ഞത്.
അവർ പോയ ശേഷം ഗേറ്റ് അടച്ചു ആദിയും വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തുമ്പോ മിനി ചേച്ചി പോയിരുന്നു.ഭാഗ്യം എന്തോ അവരെ ഓർത്തപ്പോ അവന് ഒരു ചമ്മൽ.
“അമ്മേ രാഹുലിൻ്റെ ചേച്ചി ഒന്നു കാലു തെന്നി വീണു. ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുക ആണ്”.
“അയ്യോ ആണോ ഞാൻ ഒന്ന്
മാധവിയെ വിളിക്കട്ടെ” എന്ന് പറഞ്ഞു അമ്മ ഫോൺ ചെയ്യാൻ പോയി.
ആദിത്യൻ ടിവി ഓൺ ആകി ന്യൂസ് വെച്ചു. അമ്മ തിരിച്ച് വന്നു പറഞു ഡോക്ടറെ കാണുന്നതെ ഉള്ളൂ എന്ന്.
“ആ എടാ പിന്നെ നിനക്ക് രണ്ട് ദിവസം കറക്കം വല്ലതും ഉണ്ടോ?” അമ്മ ചോദിച്ചു.
“ഇല്ലമ്മേ പിന്നെ രാഹുൽ ഹോസ്പിറ്റലിൽ അല്ലെ” ആദിത്യൻ പറഞ്ഞു.
“ആ ഉണ്ടെങ്കിലും പോകണ്ട, നബീസുമാക്ക് അവരുടെ അനിയൻ്റെ അടുത്ത് വരെ ഒന്നു പോകണം എന്ന്. സുഹറയും കുഞ്ഞും മാത്രം അല്ലേ വീട്ടിൽ നീ രാത്രി ഒന്ന് അവിടെ പോയി നിൽക്കണം”.
ഈ സുഹറ ആദിത്യന്റെ അയൽവാസി ആണ്. വിശദം ആയി പറഞ്ഞാല് സുഹറയുടെ ഹസ്ബൻഡ് റംസാൻ ഗൾഫിൽ ആണ്. റംസാൻ്റെ വാപ്പ അഹമ്മദ് ഹാജി ആണ് ആദിത്യന്റെ അച്ഛനെ വിസ ഒക്കെ ശരിയാക്കി ഗൾഫിൽ കൊണ്ട് പോയത്.
മൂപ്പര് മരണപ്പെട്ട ശേഷം പുള്ളിയുടെ ചില ബാധ്യത ഒക്കെ റംസാൻ ഏൽക്കണ്ടി വന്നു. റംസാൻ അപ്പോ ഡിഗ്രി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ ഒരു ആവശ്യം വന്നപ്പോ തന്നെ സഹായിച്ച അഹമ്മദ് ഹാജിയുടെ മകനെ ആദിത്യന്റെ അച്ചന് മറന്നില്ല.അവന് ഗൾഫിൽ നല്ല ഒരു ജോലി ശരിയാക്കി അങ്ങോട്ട് കൊണ്ട്
പോയി.പോരാതെ നബീസുമ്മക്ക് എന്തു ആവശ്യം ഉണ്ടെങ്കിലും സഹായിക്കണം എന്ന് ആദിത്യന്റെ അമ്മയോട് പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചിട്ടും ഉണ്ട്. എന്തായാലും ബാപ്പയുടെ കടം ഒക്കെ തീർത്ത് റംസാൻ കല്യാണം കഴിഞ്ഞു മൂന്ന് വർഷം ആയിട്ടെ ഉള്ളൂ.
അങ്ങനെ കെട്ടി വന്നത് ആണ് സുഹറ.അവരുടെ കുഞ്ഞിന് ഒരു വയസ് ആകുന്നു . ആദിത്യന് പോകാം എന്ന് സമ്മതിക്കാതെ വേറെ വഴി ഒന്നും ഇല്ല.
അമ്മയോട് വാശി പിടിച്ചാലും അച്ഛനെ വിളിച്ചു പറയും.അച്ഛനോട് എതിർപ്പ് പറയാൻ അവന് കഴിയാറില്ല. പിന്നെ സുഹറ ഇത്ത അവനും ആയി നല്ല കമ്പനി ആണ്.
അത് കൊണ്ട് അവന്
വല്യ മടുപ്പ് തോന്നിയില്ല. “പോകാം അമ്മേ” എന്ന് അവൻ സമ്മതിച്ചു.
വൈകിട്ട് ആദി കുളിച്ച് കാപ്പി കുടിച്ചു ഇരിക്കുമ്പോ ആണ് രാഹുലിൻ്റെ കോൾ വന്നത്.
“എടാ ഞാൻ വിളിക്കാന് ഇരിക്കുക ആയിരുന്നു ഡോക്ടർ എന്ത് പറഞ്ഞു?”.
“നീ പറഞ്ഞത് പോലെ തന്നെ,പ്ലാസ്റ്റർ ഇട്ടു ഒരാഴ്ച റെസ്റ്റ് എടുക്കാന് പറഞ്ഞു”.
“ആ ഒക്കെ ഡാ എന്നാൽ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
രേവതി ചേച്ചിയെ ഓർത്തപ്പോൾ ആദിത്യന് ചെറിയ ഒരു കുളിർ തോന്നി.
അപ്പോഴേക്ക് അമ്മ വന്നു പറഞ്ഞു, “നബീസുമ്മേടെ മരുമകൻ കൂട്ടാൻ ഉടനെ വരും നിന്നോട് നേരത്തെ അങ്ങോട്ട് ചെല്ലാൻ”.
ആദിത്യന് പെട്ടന്നു തന്നെ ഇറങ്ങി, ഒരു പത്ത് മിനിട്ട് നടക്കാൻ ഉണ്ട് അങ്ങോട്ട്. ഗേറ്റ് തുറന്ന് അവന് അകത്തു കേറിയപ്പോ മുറ്റത്ത് കാർ ഉണ്ട്,നബീസുമ്മേടെ അനിയൻ്റെ മോൻ്റെ വണ്ടി ആവും.ഉഗ്രൻ വീട് ആണ് റംസാൻ പണിയിച്ചത്.
അവൻ്റെ ബാപ്പ എല്ലാവർക്കും ഒരു സഹായി ആയിരുന്നു. അത് കൊണ്ട് കുടുംബത്തിന് വേണ്ടി കാര്യം ആയി സമ്പാദിക്കാൻ മറന്നു പോയി.മരണ ശേഷം ആദിത്യന്റെ അച്ഛനെ പോലെ ചുരുക്കം ചിലർ മാത്രം ആണ് ഹാജിയരുടെ സഹായങ്ങള് ഓർത്ത് ആ കുടുംബത്തെ സഹായിച്ചത്.
ഇത്ര ഓക്കെ ആണ് മനുഷ്യൻ്റെ കാര്യം. എല്ലാവർക്കും അവനവൻ്റെ കാര്യം. ഇതൊക്കെ ഓർത്തു അവൻ അകത്തേക്ക് കയറി. അവിടെ അവനെ കാത്ത് ഉമ്മയും സുഹറയും ഉമ്മയുടെ അനിയൻ്റെ മോനും ഉണ്ട്. അവർ ഇറങ്ങാൻ നിൽക്കുക ആണ്.
“ആദി മോനെ ഉമ്മ വിളിച്ചു,മോന് വരാൻ നിൽക്കുക ആയിരുന്നു ഞങ്ങള്. ഇവളെയും മോളെയും ഒറ്റക്ക് ആകി പോകാൻ വിഷമം ആണ്. പക്ഷെ പോകാതെ പറ്റില്ലല്ലോ ഉമ്മയുടെ അനിയന് ഒരു സർജറി കഴിഞ്ഞു ഇരിക്കുക ആണ്. ഒന്നു പോയി കാണണ്ടേ.അതാ മോനെ ബുദ്ധിമുട്ടിച്ചത്”.
