“മ്മ്… മനസിലായി. ശരിയാണ്. അഭിനയിക്കണ്ട. നമുക്ക് ജീവിക്കാം. ദൂരെ എവിടേലും, നമ്മളെ അറിയുന്ന ആരും ഇല്ലാത്തിടത്തു പോയി ജീവിക്കാം. ”
രൂപ കുറച്ചു നേരം അവന്റെ കണ്ണുകളിൽ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“മ്മ്.. പോകാം. ”
അവൻ പെട്ടന്ന് വണ്ടി നിർത്തി. കുറച്ചു കൂടി അവളോടടുത്തിരുന്നു.
“I love you roopa ”
“I’ll try to love you ranjith ”
രൂപയും അതേ ടോണിൽ മറുപടി പറഞ്ഞു.
“Can I kiss you?”
അവൻ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് ചോദിച്ചു.
പെട്ടന്നവൾ പൊട്ടിച്ചിരിച്ചു.
“Seriously? ഇതു വരെ എന്നോട് അനുവാദം ചോദിച്ചിട്ടാണോ ഏട്ടൻ എല്ലാം ചെയ്തത്?”
രഞ്ജിത്ത് അവളെ ചേർത്തു പിടിച്ചു ചുണ്ടുകളിൽ ചുണ്ടമർത്തി.
രൂപ ആദ്യമായി സ്നേഹത്താലുള്ള ചുംബനമറിഞ്ഞു.
