ബോഡിഗാർഡ് -1

ബോഡിഗാർഡ് 1

Bodyguard Part 1 | Author : Mrskin


ഈ കഥ തികച്ചും സങ്കൽപ്പികം മാത്രമാണ്. ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

എന്റെ പേര് സാം. സാമൂവൽ. ഡിഗ്രി കഴിഞ്ഞു ജോലിയൊന്നും ആകാതെ ഇരിക്കുന്നു. പണ്ട് മുതലേ ആർമിയിൽ ചേരണം എന്നായിരുന്നു ലക്ഷ്യം. അതിനായി നന്നായി പരിശ്രെമിക്കുകയും ചെയ്യുമായിരുന്നു. നല്ല ഉയരമുണ്ട്. ട്രെയിനിങ് വഴി ശരീരവും നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബോഡിബിൽഡർ ടൈപ്പ് അല്ലെങ്കിലും ഒരു സെലിബ്രിറ്റി ലെവൽ മസ്‌ക്കുലർ ബോഡി ആണ്. അതുപോലെ കാണാനും സുമുഖൻ.

അച്ഛൻ അലക്സ്‌. അമ്മ സൂസി. രണ്ടു പെങ്ങന്മാർ ഉണ്ട്. മൂത്തവൾ അന്ന. രണ്ടാമത്തവർ ആലിസ്. അന്ന ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്. പഠിക്കാൻ മിടുക്കി, യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ ഒക്കെയുണ്ട്. ഇളയവൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു.

ആർമിയിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് ട്രെയിനിങ് സമയത്താണ് അച്ഛൻ മരിക്കുന്നത്. കുടുംബം നോക്കിയിരുന്നത് അച്ഛനായിരുന്നതിനാൽ അച്ഛന്റെ മരണശേഷം നല്ല കഷ്ടപ്പാടിൽ ആയിരുന്നു. റിക്രൂട്ട്മെന്റ് മുടങ്ങി പട്ടാളത്തിലും കേറാൻ പറ്റിയില്ലെന്ന് മാത്രമല്ല അമ്മയെയും രണ്ടു പെങ്ങന്മാരെയും അച്ഛനില്ലാത്തതിന്റെ കുറവും അറിയിക്കാതെ നോക്കുകയും വേണം. അതിനിടയിൽ ഒരാക്സിഡന്റിൽ അമ്മയും ഞങ്ങളെ വിട്ടു പോയി. പക്ഷെ ഞാൻ തളർന്നില്ല.

ഡിഗ്രി പാസ്സ് ആയെങ്കിലും വല്യ മാർക്ക്‌ ഇല്ലാത്തത് കൊണ്ടും എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ടും കാര്യമായ ജോലി ഒന്നും കിട്ടിയില്ല. അറ്റകുറ്റ പണികളും പിന്നെ സുഹൃത്തുക്കളുടെ സഹായത്തിലും പെങ്ങന്മാരെ പഠിപ്പിച്ചു. ആലീസിന് ഡിഗ്രിക്ക് അഡ്മിഷൻ വരെ ഒപ്പിച്ചു.

അതുകഴിഞ്ഞു പെങ്ങന്മാരെ അമ്മയുടെ ചേച്ചി സുഷമയുടെ കൂടെ നിർത്തി ഞാൻ ബാംഗ്ലൂരിലേക്ക് ജോലി തേടി പോയി. അവിടെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് പറ്റിയ ഒരു ജോലി ശ്രെദ്ധയിൽ പെട്ടത്. അങ്ങനെ അവിടുത്തെ ഒരു ഫേമസ് പബ്ബിൽ bouncer ആയി കേറിപ്പറ്റി. അവിടെ വെച്ചാണ് എന്റെ ജീവിതം ആകെ മാറിമറിയുന്നത്.

ഒരു ദിവസം പബ്ബിൽ ഒരു അടിപിടി നടന്നു. രണ്ടു ഗാങ് തമ്മിലുള്ള വഴക്ക് ആയതിനാൽ ആരും ഇടപെടുന്നുണ്ടായിരുന്നില്ല. എന്നാൽ എന്റെ ബോസ്സ് നിർദേശം തന്നതും ഒറ്റ ഒരാളെ ബാക്കി വെക്കാതെ രണ്ടു ഗ്രൂപ്പിലെ ആളുകളെയും ഞാൻ അടിച്ചു നിലംപരിശാക്കി. കാരണം ബോസ്സ് പറയുന്ന പോലെ അനുസരിക്കുന്നവർക്ക് പുള്ളി ഒരു വലിയ ബോണസ് പേയ്‌മെന്റ് കൊടുക്കും. എനിക്കിപ്പോൾ ആവിശ്യം പണമായിരുന്നു. അതുകൊണ്ട് ആരെയും വകവെക്കാതെ ഞാൻ അവരെ തല്ലി.

എല്ലാം തീർന്ന് അന്നത്തെ ഡ്യൂട്ടിക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എന്നെ കാത്ത് ഒരാൾ നിൽപുണ്ടായിരുന്നു. വിക്ടർ എന്നായിരുന്നു അയാളുടെ പേര്. എന്റെ ഫൈറ്റ് അയാളെ നല്ലപോലെ ഇമ്പ്രെസ്സ് ചെയ്യിച്ചു. അയാൾ സെക്യൂരിറ്റി ഏജൻസി നടത്തുകയാണ്. സെലിബ്രിറ്റികൾ ആയുള്ള vip കൾക്ക് പേർസണൽ പ്രൊട്ടക്ഷൻ കൊടുക്കുന്ന ഒരു ഏജൻസി ആയിരുന്നു അത്. അയാൾ എനിക്ക് നേരെ ഓരോഫർ നീട്ടി. എനിക്ക് നിരസിക്കാൻ കഴിയാത്ത തരത്തിലുള്ള ഓരോഫർ. Bouncer ആയി ഞാൻ ഒരു വർഷത്തിൽ ഉണ്ടാക്കുന്ന പണം എനിക്ക് ഒരു വർക്കിന്‌ കിട്ടും!!!

അങ്ങനെ മുന്നും പിന്നും നോക്കാതെ ഞാൻ വിക്റട്ടറിന്റെ കൂടെ ചേർന്നു. ജോയിൻ ചെയ്തു രണ്ടു ദിവസത്തിനകം ആദ്യവർക്ക് വന്നു. ക്ലയന്റിന്റെ അടുത്തേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ കാറിൽ വെച്ച് വിക്ടർ എന്നോട് ജോലിയെ പറ്റി പറഞ്ഞു.

വിക്ടർ : “സാം, നീ ഇതുവരെ ചെയ്ത ജോലി പോലെ അല്ല ഈ ജോലി ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഞാൻ ശ്രെദ്ധിച്ചു.

വിക്ടർ : “റിസ്ക് കൂടുതൽ ആണ്… എന്നാൽ അതുപോലെ പണവും കിട്ടും ”

ഞാൻ പുഞ്ചിരിച്ചു.

“സെലിബ്രിറ്റീസ് ആകും മിക്കവാറും നമ്മുടെ clients. അവർക്ക് ഒരുതരത്തിലുമുള്ള ആപത്തും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതല ആണ്. മാത്രമല്ല scandalous ആയ പല സാഹചര്യങ്ങളിലും അവരെ നീ കണ്ടേക്കാം. Under any circumstances സാം ഒന്നിലും ഇടപെടാൻ പോകരുത്. അവരുടെ പ്രൊട്ടക്ഷൻ ആകണം നിന്റെ priority.”

“യെസ് വിക്ടർ ”

“ഇത് നിന്റെ ഫസ്റ്റ് വർക്ക്‌ ആണ്. അതുകൊണ്ട് എന്ത് ഹെല്പ് വേണമെങ്കിലും നിനക്കെന്നെ വിളിക്കാം. പിന്നെ എഗ്രിമെന്റിൽ പറഞ്ഞിരുന്നത് ഓർമയുണ്ടല്ലോ… Client നു ഏതെങ്കിലും തരത്തിൽ ആപത്തോ അസൗകര്യമോ നിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ നിന്റെ പേയ്‌മെന്റ് കട്ട്‌ ചെയ്യുക മാത്രല്ല നിന്നെ permanent ആയി പിരിച്ചു വിടുകയും ചെയ്യും. കമ്പനി ആ കാര്യത്തിൽ സ്ട്രിക്ട് ആണ്. സൊ ബി കെയർഫുൾ.”

അവസാനം പറഞ്ഞത് എന്നെ കുറച്ചു ആസ്വസ്ഥൻ ആക്കി. വിക്ടർ എന്റെ കയ്യിലേക്ക് ഒരു ഫയൽ തന്നു.

“ഇതാണ് നിന്റെ ഫസ്റ്റ് client. ഡീറ്റെയിൽസ് ഫയലിൽ ഉണ്ട്.”

ഞാൻ ഫയൽ മറിച്ചു. ഡീറ്റൈൽസിൽ ഉണ്ടായിരുന്ന ഫോട്ടോ കണ്ടപ്പോൾ എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. പെട്ടന്ന് എനിക്ക് ആളെ പിടികിട്ടിയതും ഞാൻ ഞെട്ടിപ്പോയി.

“വിക്ടർ ഇത്…!!”

“അതേ സാം. നീ ഉദ്ദേശിച്ച ആൾ തന്നെ. Actress സോഫി ജോർജ്..!!”

ഞാൻ അത്ഭുതപെട്ടു.

“നിന്റെ ഫസ്റ്റ് client തന്നെ കുറച്ചു ഹൈ പ്രൊഫൈൽ ആണ്. ബാക്കി ഡീറ്റെയിൽസ് എല്ലാം ഫയലിലുണ്ട്. ”

തെന്നിന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആണ് സോഫി. തുടക്കം മലയാളത്തിൽ ആയിരുന്നെങ്കിലും അവിടെ ഒരു താരമാകാൻ കഴിഞ്ഞില്ല. എന്നാൽ തമിഴിലേക്ക് ചുവട് വെച്ചതിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാട്ടിൽ ശാലീന സുന്ദരി ആയിരുന്നവൾ അവിടെ എത്തിയപ്പോഴേക്കും ബികിനി, ഐറ്റം ഡാൻസ് ഉൾപ്പടെ ബോൾഡ് characters മടികൂടാതെ ചെയ്യാൻ തുടങ്ങി. കൂടാതെ അത്യാവശ്യം അഭിനയവും അറിയാം. ഇപ്പോൾ കന്നഡ സിനിമയിൽ ശ്രെദ്ധ ചെലുത്തുന്നു.

ഫയൽ നോക്കിയപ്പോൾ മനസ്സിലായി, സോഫിയും പ്രൊഡ്യൂസർ ഡേവിഡ് മാത്യൂസും 7-8 മാസത്തോളം പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2 മാസം മുൻപ് അവർ പിരിഞ്ഞു. അതിനു കാരണം കൊടുത്തിട്ടില്ല. ബ്രേക്കപ്പിന് ശേഷം മാത്യൂസിന്റെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ആണ് പ്രൈവറ്റ് സെക്യൂരിറ്റി ഏർപ്പെടുത്തിയത്.

ഒരു മാസം ആണ് എന്റെ ജോലിസമയം. അതുകഴിഞ്ഞാൽ അടുത്ത ആൾ വരും. ആ ഒരുമാസം സോഫിക്ക് ഒരു കുഴപ്പവും ഉണ്ടാവാതെ നോക്കണം.

അങ്ങനെ ഞങ്ങൾ സോഫി താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. ലിഫ്റ്റ് കേറി മുകളിൽ സോഫിയുടെ റൂമിന്റെ മുൻപിൽ എത്തി. കതക് തുറന്നത് ഒരു വേലക്കാരി സ്ത്രീ ആയിരുന്നു. അകത്തു കയറിയപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നുണ്ട്. ഞങ്ങളെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.