മുല്ല – 2

തുണ്ട് കഥകള്‍  – മുല്ല – 2

അന്ന് വീട്ടിലെത്തിയിട്ടും മോസിക്ക് അമ്പരപ്പ് മാറിയില്ല… എന്താണ് ബെല്ല അങ്ങിനെ പെരുമാറിയത്?…

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവളുടെ ഭാഗത്ത് നിന്നും അങ്ങിനൊരു പെരുമാറ്റം മോസി തീരെ പ്രതീക്ഷിച്ചില്ല… ആ സമയത്ത് അവളുടെ അമ്മ വന്നത് നന്നായി… ഉൂണു കഴിച്ചിട്ട് അവളോട് യാത്ര പോലും പറയാതെ താനിങ്ങ് പോന്നത് അവൾക്ക് വിഷമമുണ്ടാക്കിക്കാണും… എന്നാലും… തനിക്കോർക്കാൻ കൂടി കഴിയുന്നില്ല…
പിറ്റേന്ന് ക്ലാസ്സിലേക്ക് തേക്കിൻകാട് മൈതാനി ചുറ്റി പോകുന്ന സൈക്കിൾ ചവിട്ടി പോകുന്ന മോസിയുടെ പുറകെ ബെല്ല വച്ചു പിടിക്കുന്നുണ്ടായിരുന്നു… അവളെ മൈൻഡ് ചെയ്യാതെ സൈക്കിൾ പാർക്ക് ചെയ്ത മോസി ക്ലാസ്സിലേക്കുള്ള വരാന്തയിലൂടെ വേഗം നടന്നു… പെട്ടെന്ന് അവളെ തടഞ്ഞ് കൊണ്ട് ബെല്ല അവളുടെ മുൻപിൽ വട്ടം നിന്നു…
“ സോറി മോസി… പറ്റിപ്പോയി… ഇനി ഉണ്ടാവില്ല… എന്നോട് പിണങ്ങല്ലേ… ” മുഖം താഴ്ത്തി നിന്നു കൊണ്ട് ബെല്ല പറഞ്ഞു… മോസി അവളുടെ മുഖത്ത് ശ്രദ്ധിച്ചപ്പോൾ കൺതടങ്ങളുടെ താഴെയായി കറുത്ത പാട് കണ്ടു…
ഇന്നലെ മോസി പോയതിനു ശേഷം ബെല്ലയ്ക്ക് തീരെ സ്വസ്ഥത ഉണ്ടായിരുന്നില്ല… അവളുടെ മനസ്സിൽ തോന്നിയത് അവൾ ചെയ്തു എന്നേ ഉള്ളൂ… അത് മോസിയെ ഏറെ വേദനിപ്പിച്ചെന്നത് ബെല്ലയ്ക്ക് സഹിക്കാനായില്ല… രാത്രി മുഴുവൻ അവൾ കരഞ്ഞു… അടുത്ത ദിവസം മോസിയുടെ കാലു പിടിച്ചിട്ടാണെങ്കിലും ആ പ്രശ്നം തീർക്കണമെന്ന് ചിന്തിച്ചാണ് അവൾ ക്ലാസ്സിലേക്ക് വന്നത്…
“ ഉം… നീ വാ… ” ബെല്ലയുടെ കയ്യിൽ പിടിച്ച് അവൾ ക്ലാസ്സിലേക്ക് പോയി… മോസിയുടെ കരസ്പർശനം അവളിൽ പുളകങ്ങളുണ്ടാക്കി… അതിനേക്കാൾ മോസിക്ക് തന്നോടുള്ള ദേഷ്യം പോയതിലുള്ള ആശ്വാസമായിരുന്നു ബെല്ലയ്ക്ക്…
രണ്ടാമത്തെ പിരീഡ് കഴിഞ്ഞുള്ള ഇന്റർവലിൽ ഗ്രൌണ്ടിന്റെ അരികിലുളള വാകമരത്തിന്റെ ചോട്ടിലേക്ക് മോസി ബെല്ലയേയും കൂട്ടിപ്പോയി…

“ നീ ന്നലെ ഉറങ്ങീലേ… “ മരത്തിനു ചുറ്റും ചതുരത്തിൽ കെട്ടിയിരിക്കുന്ന തറയിൽ ഇരുന്ന് ബെല്ലയുടെ വലതുകൈപ്പടം തന്റെ കൈക്കുള്ളിലാക്കി മോസി ചോദിച്ചു… ബെല്ലയ്ക്ക് അതു വളരെ ആശ്വാസം നൽകി…
“ ഇല്ല… എന്നാന്ന് അറിയില്ല… നീ പോയേപ്പിന്നെ ഒരേനക്കേട്… എന്തൊക്കെയോ ഓർത്ത് അങ്ങിനെ കിടന്നു… കുറേ കരഞ്ഞു… “ അപ്പോഴും മോസിയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ബെല്ലയ്ക്ക് ഉണ്ടായിരുന്നില്ല…
“ ന്തേ ബെല്ലാ നീയിങ്ങനെ?… അങ്ങനേന്നും പാടില്ലാന്ന്… നമ്മൾ പെൺകുട്ടികളല്ലേ… “ ബെല്ലയുടെ കൈകളിൽ അവളെ സാന്ത്വനിപ്പിക്കാനെന്നവണ്ണം തഴുകിക്കൊണ്ട് മോസി പറഞ്ഞു…
“ അറിയാഞ്ഞിട്ടല്ല മോസി… എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്… നീയില്ലാതെ… “ പറഞ്ഞത് മുഴുമിപ്പിക്കാതെ ബെല്ല ചുണ്ടുകൾ കടിച്ചമർത്തി വിതുമ്പുമ്പോൾ മോസിയുടെ മനസ്സിൽ പെരുമ്പറകൾ മുഴങ്ങുകയായിരുന്നു… എന്താപ്പോ ഇതിനൊരു സൊലൂഷൻ…
“ ന്റിഷ്ടാ നിന്നെ എനിക്കും ഇഷ്ടാണ്… “ അതു പറഞ്ഞപ്പോൾ ബെല്ലയുടെ മുഖം തന്റെ നേരെ പ്രകാശത്തോടെ നോക്കുന്നത് മോസി കണ്ടു… ബെല്ലയ്ക്ക് ആനാവശ്യമായ പ്രതീക്ഷകൾ നൽകരുതല്ലോ… അവൾ പെട്ടെന്ന് തന്നെ അടുത്ത വാചകത്തിലേക്ക് കടന്നു…
“ ഇഷ്ടംന്ന് ച്ചാൽ… ഒരു നല്ല കൂട്ടുകാരിയോടു തോന്നുന്നത് പോലെ… പുടികിട്ട്യാ…“ ബെല്ലയുടെ മുഖത്തേക്ക് നോക്കിയ മോസിക്ക് അവളുടെ മുഖത്തെ പ്രാകാശം കുറയുന്നതു പോലെ തോന്നി…
“ ഉം… മനസ്സിലായി… എന്നാലും നീ റോസിയുടെ പോലെ എന്നെ വിട്ടു പോയില്ലല്ലോ… താങ്ക്സ്… “ അതു പറഞ്ഞിട്ട് നിറപുഞ്ചിരിയോടെ ബെല്ല മോസിയുടെ കരമെടുത്ത് റ്റ്ചുംബിച്ചു… മോസിക്ക് പെട്ടെന്ന് കൈ വലിക്കണമെന്ന് തോന്നിയെങ്കിലും ചെയ്തില്ല… ബെല്ല കുറച്ച് സന്തോഷത്തിൽ നിൽക്കേണ്… താനായിട്ട് അവളെ വേദനിപ്പിക്കരുത്… ഇപ്പറേണ റോസിയോടും ഇവൾ ഇതുപോലെ കാണിച്ചിട്ടായിരിക്കും ഇവളെ വിട്ടു പോയത്… ലോകത്തിങ്ങനെ പലതും നടക്കുന്നത് അറിയാമെങ്കിലും… ഇതൊന്നും തനിക്കങ്ങോട്ട് ദഹിക്കുന്നില്ലെന്ന് മോസിക്കു തോന്നി… എന്താപ്പോ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്…
“ മതി മതി… നിന്നെ പ്രേമിക്കാനൊന്നും എന്നോട് പറഞ്ഞേക്കരുത്… മടലെടുത്ത് വീക്കും ഞാൻ… “ അതു പറഞ്ഞു കൊണ്ട് മോസി തന്റെ കൈ നൈസായി വലിച്ചെടുത്തു… ഇവളിതെന്തൊക്കെയാ കാണിക്കുന്നേ എന്റെ റബ്ബേ… കാത്തോളണേ…
മോസിയുടെ അരികിൽ നിന്ന് ഉല്ലാസവതിയായി എണീറ്റ ബെല്ല താഴെക്കിടന്ന ഒരു കമ്പെടുത്ത് അവളുടെ മടിയിലേക്കെടുത്ത് ഇട്ടു…
“ മടലെടുത്ത് വീക്കിയാൽ ഞാനങ്ങ് സഹിക്കും… “ എന്നു പറഞ്ഞിട്ട് തുള്ളിച്ചാടി ക്ലാസ്സിനു നേർക്ക് ഓടിപ്പോയി…
ഈ ക്ടാവ് എന്തു കണ്ടിട്ടാണോ ഈ തുള്ളിച്ചാടിപ്പോകുന്നേ… മടലെടുത്ത് വീക്കിയാലും കുഴപ്പമില്ല… തന്നെ പ്രേമിക്കും എന്നാണോ അവളുദ്ദേശിച്ചത്?… അങ്ങനാവോ?… ഏയ്… ആയിരിക്കില്ല… പടച്ചോനേ… ഇവളെയെന്തു ചെയ്യും… ഓരോന്നാലോചിച്ചു കൊണ്ട് മോസി എഴുന്നേറ്റ് പാവാടയിലെ പൊടിയൊക്കെ തട്ടിക്കളഞ്ഞ് ക്ലാസ്സിലേക്ക് പോയി…
ദിവസങ്ങൾ കഴിഞ്ഞു… ആഴ്ചകൾ കൊഴിഞ്ഞുവീണു…
ബെല്ലയും മോസിയും ഇണപിരിയാത്ത കൂട്ടുകാരികളായി… അവരുടെ സൌഹൃദം കണ്ട് ക്ലാസ്സിലുള്ളവർക്കൊക്കെ അവരോട് അസൂയ തോന്നി… മോസി എവിടെയുണ്ടോ അവിടെ ബെല്ലയുണ്ടാവും… തിരിച്ചും അങ്ങിനെ തന്നെ ആയിരുന്നു…
സെക്കന്റ് ലാംഗ്വേജ് മോസി ഹിന്ദിയാണ് എടുത്തത്… അപ്പോൾ പിന്നെ ബെല്ലെയ്ക്ക് വേറൊരു ചോയ്സിന്റെ ആവശ്യമില്ലായിരുന്നു… ഹിന്ദിയെക്കാൾ മലയാളം പഠിക്കാനായിരുന്നു ബെല്ലയ്ക്ക് താൽപര്യം… പക്ഷേ മോസിയെന്ന പ്രിയ കൂട്ടുകാരിയെ കുറച്ചു സമയത്തേക്കെങ്കിലും പിരിയാൻ അവൾ അശക്തയായിരുന്നു… ബെല്ല മോസിയെ ഇടക്കൊക്കെ കെട്ടിപ്പിടിക്കുകയും കവിളിലും നെറ്റിയിലുമൊക്കെ മൃദു ചുംബനങ്ങൾ നൽകുന്നതുമൊക്കെ അവൾ സമ്മതിച്ചു കൊടുത്തിരുന്നു… അതിനപ്പുറത്തേക്കുള്ള അതിരുകൾ ഭേദിക്കാൻ മോസി സമ്മതിച്ചിരുന്നില്ല…
ഹിന്ദി ക്ലാസ്സിൽ വരുന്ന കൊമേഴ്സിലെ സെയ്ഫ് തന്നെ ഇടക്കിടെ നോക്കുന്നത് മോസിയുടെ കണ്ണിൽപ്പെട്ടിരുന്നു… കാണാൻ നല്ല മൊഞ്ചുള്ള ഒരു പയ്യൻ… അവന്റെ ചിരി അവളെ വല്ലാതെ റ്റ്ആകർഷിച്ചു… പക്ഷേ അവനോട് ഒരു മമത തനിക്കുണ്ടെന്ന് ബെല്ലയറിഞ്ഞാലുള്ള കാര്യം ആലോചിച്ചപ്പോൾ മോസി അവനെ അവഗണിക്കുകയാണ് ചെയ്തത്… എന്നാലും പോകെപ്പോകെ അവനോടുള്ള ഒരിഷ്ടം അവളുടെ ഖൽബിനുള്ളിൽ തളിരിട്ടു… ഇടക്കിടെ ക്ലാസ്സിനു പുറത്ത് വച്ചുള്ള നോട്ടങ്ങളും ചിരികളും അവർ കൈമാറി… ബെല്ലയറിയാതെ…
ഒന്നാം സെമസ്റ്റർ കഴിഞ്ഞു… പരീക്ഷയുടെ ആലസ്യത്തിൽ നിന്ന് വിടുതൽ നേടി കുട്ടികൾ വീണ്ടും ക്ലാസ്സിലേക്ക്… ബെല്ലയും മോസിയും സയൻസ് ബാച്ചിലെ നല്ല കുട്ടികളാണ്… നന്നായി പഠിക്കുന്ന അവരെ ടീച്ചേഴ്സിനെല്ലാം വളരെ കാര്യമാണ്…
കോമേഴ്സിലെ സെയ്ഫ് ബസ്സിറങ്ങി കോളേജിലേക്ക് വരുന്ന വഴിക്കാണ് സയൻസ് ക്ലാസ്സിലെ അർച്ചനയെ കണ്ടത്…
“ അർച്ചനേ… മുഹ്സിനെയെ കണ്ടോ?… “ സെയ്ഫ് ചോദിച്ചു…
“ ആരെയാ… മുല്ലകളേണോ?… “ ആ കുട്ടി സെയ്ഫിനോട് തമാശയ്ക്കെന്ന പോലെ ചോദിച്ചു… കാണാൻ നല്ല ഭംഗിയുള്ള സെയ്ഫിനെ കണ്ടപ്പോൾ ആ പതിനാറുകാരിയുടെ മുഖം ഒന്ന് തുടുത്തു…
“ മുല്ലകളോ?… ങേ… അതാരാ?… “ സെയ്ഫ് കാര്യം മനസ്സിലാവാതെ ചോദിച്ചു…
“ ആ…. മുല്ലകൾ… മുഹ്സിനയും ബെല്ലയും… അവർ രണ്ടു പേരും ഒരുമിച്ചാണ് എപ്പോഴും നടപ്പ്… ക്ലാസ്സിൽ ഇപ്പോൾ അവരെ അങ്ങിനെയാണ് വിളിക്കുന്നത്…
മുഹ്സിനയുടെ ‘മു’- ബെല്ലയുടെ ‘ല്ല’…“ അതു പറഞ്ഞിട്ടുളള അർച്ചനയുടെ കിലുകിലെയുള്ള ചിരി കേട്ട് സെയ്ഫും ചിരിച്ചു…
“ അതു ശരിയാ… ഞാനും കണ്ടിട്ടുണ്ട്… രണ്ടുപേരും ഒരുമിച്ചാ എപ്പോഴും… “ എന്തോ ഓർത്തിട്ടെന്ന പോലെ സെയ്ഫ് അവളുടെ ഒപ്പം നടന്നു കൊണ്ട് പറഞ്ഞു…
“ അല്ല… ഇയാളെന്തിനാ ഇപ്പോ മുഹ്സിനയെ അന്വേഷിച്ചെ?… “ ഇത്രയും പറഞ്ഞപ്പോഴാണ് താൻ പരിചയമില്ലാത്ത ഒരാളോട് എന്തിനാ ഇതൊക്കെ പറഞ്ഞേന്ന് അർച്ചന ആലോചിച്ചത്…
“ അതുപിന്നെ… അവരുടെ ഒപ്പം ഹിന്ദി ക്ലാസ്സിൽ ഉള്ളതാ ഞാനും… ഒരു സംശയം ചോദിക്കാനായിരുന്നു… “ സെയ്ഫ് വിക്കി വിക്കി പറഞ്ഞു….
“ ഉം… ക്ലാസ്സിൽ ചെല്ലട്ടെ… ഞാൻ പറയാം അവളോട്…. ഇയാൾടെ പേരെന്താ?…“ സ്കൂളിന്റെ ഗേറ്റ് കടന്നുകൊണ്ട് അവൾ ചോദിച്ചു…
“ സെയ്ഫ്… മോസിക്കെന്നെ അറിയാം… ” അർച്ചനയുടെ ചോദ്യം ചെയ്യുന്നതു പോലെയുള്ള രീതി അവനിഷ്ടപ്പെട്ടില്ല..
“ ഉം… ശരി… ” അതു പറഞ്ഞിട്ട് അവൾ ക്ലാസ്സിലേക്ക് നടന്നു… സെയ്ഫ് അവന്റെ ക്ലാസ്സിലേക്കും…
ക്ലാസ്സിലെത്തിയ അർച്ചന സെക്കന്റ് ബെഞ്ചിലിരിക്കുന്ന മോസിയേയും ബെല്ലയേയും കണ്ടു…
“ ഹായ്… മുല്ലാസ്… മോസീ നിന്നെ സെയ്ഫ് ന്നൊരു പയ്യൻ അന്വേഷിച്ചു… ഉം ഉം… “ മോസിയെ നോക്കി ഒന്നു ആക്കിച്ചിരിച്ചിട്ട് അർച്ചന പുറകിലെ അവളുടെ ബെഞ്ചിലേക്ക് പോയി…
അർച്ചന പോയിക്കഴിഞ്ഞപ്പോൾ ബെല്ലയുടെ മുഖത്തേക്ക് നോക്കിയ മോസി വല്ലാതെയായി… അവൾക്കെന്തൊക്കെയോ മനസ്സിലായിരിക്കുന്നു എന്ന് മോസിക്ക് മനസ്സിലായി… അന്ന് ക്ലാസ്സ് തുടങ്ങി ഇന്റർവെൽ വരെ ബെല്ല മുഖം വീർപ്പിച്ചിരുന്നു…
ഇന്റർവെലിൽ ബെല്ല മോസിയേയും പിടിച്ചു വലിച്ച് വാകമരച്ചുവട്ടിലേക്ക് പോയി… അവരുടെ സൌഹൃദത്തിനെപ്പറ്റി ഏറെ കഥകൾ മനസ്സിലാക്കിയിരുന്നത് ആ വാകമരമായിരുന്നു…
“ നീയും റോസിന്റെ പോലെ തന്നെ… എല്ലാരും അങ്ങിനെത്തന്നെ… “ മോസിയെ വലിച്ച് വാകമരച്ചോട്ടിലിൽ ഇരുത്തിക്കൊണ്ട് ബെല്ല പതം പറഞ്ഞു കരഞ്ഞു…
“ അതിന് അവനെന്തിനാ എന്നെ ചോയ്ച്ചേന്ന് നിനക്കറിയോ?… മ്ടെ ഹിന്ദി ക്ലാസ്സിലുള്ളതാ സെയ്ഫ്… വല്ല ബുക്ക് ചോദിക്കാൻ വന്നതാണെങ്കിലോ?… “ ബെല്ലയോട് ആദ്യമായി കള്ളം പറയുന്നതിൽ അവൾക്ക് സങ്കടം തോന്നി…
എന്നാലും അതു കേട്ടപ്പോൾ ബെല്ലയുടെ മുഖം തെളിയുന്നത് കണ്ടപ്പോൾ അവൾക്ക് കുറ്റബോധം തോന്നിയില്ല…
“ ഓ… ഞാനത് ഓർത്തില്ല… എന്നാൽ പോയി ചോയിച്ചേച്ചും വരാം… “ അവൾ മുഖം തുടച്ചു കൊണ്ട് പോകാൻ തിരിഞ്ഞപ്പോൾ മോസി അവളുടെ കയ്യിൽ പിടിച്ച് താഴേക്കിരുത്തി…
“ അതിന് ന്ന് വൈകിട്ടല്ലേ ഹിന്ദി ക്ലാസ്സ്… അപ്പൊ ചോദിക്കാം… “ മോസി നിർബന്ധിച്ചപ്പോൾ ബെല്ല മനസില്ലാ മനസ്സോടെ അവളുടെ ഒപ്പമിരുന്നു…
വൈകിട്ടത്തെ ഹിന്ദി ക്ലാസ്സിൽ വച്ച് ബെല്ല സെയ്ഫിനോട് കാര്യത്തെക്കുറിച്ച് പറഞ്ഞെങ്കിലും മോസിയുടെ കൃത്യമായ ഇടപെടൽ കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലാതെ മാറിപ്പോയി… ഒരു സംശയം ചോദിക്കാനാണ് വന്നതെന്ന് പറഞ്ഞ് സെയ്ഫ് ഒഴിവായി…
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… ബെല്ലയ്ക്ക് മോസിയോടും… സെയ്ഫിന് മോസിയോടും… സിദ്ധാർത്ഥിന് ബെല്ലയോടുമുള്ള പ്രണയം വളർന്നു കൊണ്ടിരുന്നു… പഠനത്തിന്റെ നാൾവഴികളും പിന്നിലേക്ക് പോയ്പ്പോയ്ക്കൊണ്ടിരുന്നു…
അങ്ങിനെ സ്കൂളിന്റെ ആനിവേഴ്സറി ദിനം വന്നെത്തി… പല പല ഐറ്റംസ് സ്റ്റേജിൽ വന്നുപോയി… സയൻസ് ബാച്ചിലെ കുട്ടികളുടെ മൈം അവതരിപ്പിക്കുന്നതിനുള്ള സമയമായി…
“ അടുത്തതായി മൈം അവതിപ്പിക്കുന്നത് സയൻസ് ബാച്ച് – മുഹ്സിന ആന്റ് ബെല്ല… “ അനൌൺസ്മെന്റ് പറഞ്ഞ മ്യൂസിക് ടീച്ചർ സ്റ്റെല്ല സ്റ്റേജിന്റെ കർട്ടൻ ഉയർത്താൻ ആംഗ്യം കാണിച്ചു…
“ മുഹ്സിന… ബെല്ല… മുഹ്സിന… ബെല്ല… “ സയൻസ് ബാച്ചിലെ കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു…
സ്റ്റേജിൽ വെള്ളയും കറുപ്പും വസ്ത്രങ്ങൾ ധരിച്ച്… മുഖത്ത് ചായംതേച്ച് മോസിയും ബെല്ലയും സ്റ്റേജിന്റെ രണ്ട് വശത്തായി നിൽക്കുന്നു… ബാക്ഗ്രൌണ്ടിൽ വയലിൻ സംഗീതം ഉയരുമ്പോൾ അവർ രണ്ടു വശത്തു നിന്നും സ്റ്റേജിന്റെ മധ്യത്തിലേക്ക് പതിയെ നടന്നു വന്നു…
അപ്പോൾ ഓഡിറ്റോറിയത്തിന്റെ സയൻസ് ബാച്ചിന്റെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ട ചില ആർപ്പു വിളികൾ കേട്ടു…
“മുഹ്സിന… ബെല്ല… മുല്ല… മുല്ല… “ അർച്ചനയാണ് ആ വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്… ബാക്കിയുള്ള കുട്ടികൾ അതേറ്റു പിടിച്ചു…
“ മുല്ല… മുല്ല… “ സയൻസ് ബാച്ചിൽ നിന്ന് ഉയർന്ന ശബ്ദം ഓഡിറ്റോറിയത്തിലെ പല കോണുകളിൽ നിന്ന് ഏറ്റുപിടിക്കുന്നത് സ്റ്റേജിൽ നിന്ന മോസിയുടേയും ബെല്ലയുടെയും ചുണ്ടുകളിൽ മന്ദഹാസം വിരിയിച്ചു…
“ കുട്ടികൾ നിശബ്ദരായിരിക്കുക… ഇത് മൈമാണ്… കയ്യടികളും കൂക്കിവിളികളും പരിപാടിക്ക് ശേഷം മാത്രം മതി… “ സ്റ്റെല്ല മിസ്സിന്റെ കടുത്ത ശബ്ദം കുട്ടികളിൽ നിശബ്ദത കൊണ്ടു വന്നു…
വളരെ മനോഹരമായ ഒരു തീമായിരുന്നു മൈമിനു വേണ്ടി മോസിയും ബെല്ലയും തിരഞ്ഞെടുത്തത്… ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന മൊബൈലിന്റെ തെറ്റായ ഉപയോഗം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ആ യുവ തരുണീമണികൾ അവരിപ്പിച്ചു… പ്രോഗ്രാം കഴിഞ്ഞ് കർട്ടൻ താഴ്ത്തുമ്പോൾ സദസ്സിൽ നിന്നുയർന്ന വൻ കരഘോഷവും… “ മുല്ല… മുല്ല… “ എന്നാർപ്പു വിളികളും കേട്ട് ഇരുവരും കോരിത്തരിച്ചു…
“ കേട്ടോടി മോസി… മുല്ല മുല്ല… എന്ന് അവർ വിളിക്കുന്നത് കേട്ടോ… നമ്മൾ രണ്ടും ഒന്നാണെന്നല്ലേ അവർ പറയുന്നത്… “ ഡ്രസ്സിംഗ് റൂമിലെത്തി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോൾ ബെല്ല മോസിയോട് നാണത്തോടെ പറഞ്ഞു…
“ തേങ്ങാക്കൊല… നീ ഡ്രസ്സങ്ങാ മാറ്യേ… മ്മ്ടെ ബാച്ചിന്റെ നാടകോണ് അടുത്തത്… അതു കാണാം വാ… “ മോസിക്ക് ബെല്ലയുടെ വാക്കുകൾ അത്ര ദഹിച്ചില്ല…
ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ബെല്ല മുന്നേ പോയി… സെയ്ഫ് അവിടെയെവിടെ എങ്കിലും ഉണ്ടോന്ന് നോക്കാൻ ബെല്ലയുടെ പുറകേ പതിയെയാണ് അവൾ പോയത്… അപ്പോഴാണ് സിദ്ധാർത്ഥിന്റെ കണ്ണുകൾ ബെല്ലയിലേക്ക് നട്ടിരിക്കുന്നത് മോസി കാണുന്നത്…
മോസി ഓടി ബെല്ലയുടെ അരികിലെത്തി…
“ ബെല്ല… ഞാനൊന്ന് ബാത്രൂമിൽ പോയിട്ട് വരാം… നീ നാടകം കണ്ടോ… “
“ മോസി ഞാനും വരാം… ” ബെല്ല അങ്ങിനെ പറഞ്ഞെങ്കിലും മോസി പെട്ടെന്ന് വരാമെന്ന് പറഞ്ഞ് അവളെ ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞയച്ച് ബാത്രൂമിലേക്കുള്ള വഴിയിലേക്ക് നടന്നു…
പോകുംവഴി തന്നെ അനുഗമിക്കാൻ സിദ്ധാർത്ഥിനെ അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… സിദ്ധുവിന് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല… അവൻ ബെല്ല പോകുന്നത് നോക്കി നിൽക്കേരുന്നു… മോസി രണ്ടാമതും അവനെ വിളിച്ചപ്പോൾ അവൻ മടിച്ചു മടിച്ച് അവളുടെ അടുത്തേക്കു ചെന്നു… കൂട്ടുകാർ ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് പലവട്ടം അവൻ നോക്കി ഇല്ല എന്നുറപ്പു വരുത്തി…
“ എന്താ മോസി… ” ബാത്രൂമിലേക്കുള്ള ഇടനാഴിയിലേക്കെത്തിയപ്പോൾ സിദ്ധു ചോദിച്ചു…
“ കുറേ നാളായല്ലോ ചെക്കാ നീ അവളുടെ പുറകേ മണത്ത് നടക്കണ്… ന്താ നിന്റെ ഉദ്ദേശം?… ” അവന്റെടുത്തേക്ക് നീങ്ങി നിന്ന് മോസി ചോദിച്ചു…
അവളുടെ തന്റേടം ഒട്ടൊന്ന് സിദ്ധുവിനെ പകപ്പിച്ചെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അവൻ പറഞ്ഞു…
“ എനിക്കവളെ ഇഷ്ടാ… അതാ പുറകേ നടക്കുന്നേ… ന്തേ… ”
“ അങ്ങനെ പുറകേ നടന്നിട്ട് ന്താ കാര്യം… നിനക്ക് നേരിട്ട് ചോയ്ച്ചൂടെ അവളോട്?… ” അവനോട് അടുത്ത് നിന്ന് മോസി ചോദിച്ചു…
“ ചോദിക്കണമെന്നുണ്ട്… പക്ഷേ എന്നെ കണ്ടാൽ അവൾക്ക് എന്തോ ചതുർത്ഥി കാണുന്ന പോലെയാ… അതാ ഞാനിത്ര നാളായിട്ടും… ” അവൻ വാക്കുകൾ മുഴുവനാക്കാതെ നിന്ന് പരുങ്ങി…
“ നിന്റെ സ്നേഹം സത്യണോ?… ”
“ അതേ… മോസിയാണേ സത്യം… ”
“ എന്നാൽ നിന്നെ ഞാൻ സഹായിക്കാം… ഞാൻ പറയുന്നതു പോലെ ചെയ്താൽ നിനക്കവളെ കിട്ടും… ”
“ മോസി എന്തു പറഞ്ഞാലും ഞാൻ ചെയ്യാം… എനിക്കവളെ അത്രയ്ക്ക് ഇഷ്ടമാണ്… ” സിദ്ധുവിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെന്ന് അവൾക്ക് തോന്നി…
മോസി ചുറ്റും ഒന്നു നോക്കിയിട്ട് അവന്റെ കാതിലേക്ക് അവൻ ചെയ്യേണ്ട കാര്യങ്ങൾ രഹസ്യമായി ഓതി… അവളുടെ വാക്കുകൾ ഓരോന്നും അവന്റെ മുഖത്ത് വിസ്മയം തീർത്തുകൊണ്ടിരുന്നു…
“ ഇതാണോ ഞാൻ ചെയ്യേണ്ടത്… ന്റെ ദൈവമേ… മോസി നീ കാര്യമായിട്ട് പറഞ്ഞതാണോ?… ” സിദ്ധു പകപ്പോടെ പറഞ്ഞു…
“ ഞാൻ പറയുന്നതു പോലെ ചെയ്താൽ നിനക്ക് അവളെ കിട്ടും… അല്ലെങ്കിൽ അറിയാലോ എത്ര പേരാ അവളുടെ പുറകേന്ന്… ഇതിനുള്ള സാഹചര്യം ഞാനുണ്ടാക്കിക്കോളാം… ” അതു പറഞ്ഞ് മോസി ഓഡിറ്റോറിയത്തിനു നേരെ നടന്നകന്നു… സിദ്ധു ഇടിവെട്ടേറ്റവനെ പോലെ ആ ഇടനാഴിയിൽ നിന്നു…
ആനിവേഴ്സറി ഒക്കെ കഴിഞ്ഞ് കുട്ടികൾ രണ്ടാമത്തെ സെമസ്റ്ററിന്റെ പരീക്ഷയുടെ തയ്യാറെടുപ്പുകളിലേക്കു കടക്കുന്നു… സയൻസ് ബാച്ചിലെ മോസിയും ബെല്ലയും ഇപ്പോൾ ആ കോളേജിലെ തന്നെ സ്റ്റാറുകളാണ്… കലാകായികങ്ങളിലും പഠിപ്പിലും ഒരുപോലെ തിളങ്ങുന്ന ആ സുന്ദരിക്കുട്ടികളോട് കൂട്ടുകൂടാൻ ആ സ്കൂളിലെ ആൺ-പെൺ ഭേദമന്യേ കൊതിച്ചു…
“ ഫിസിക്സിന്റെ അസൈൻമെന്റിന് നമ്മള് മാത്രം വിചാരിച്ചാ ഒക്കില്ലട്ടോ ബെല്ലാ…” ഉച്ചസമയത്തെ ബ്രേക്കിന് അസൈൻമെന്റ് വർക്ക് ചെയ്തുകൊണ്ടിരുന്ന മോസി ബെല്ലയോട് പറഞ്ഞു…
“ പിന്നെ ആര് വിചാരിച്ചാൽ നടക്കുന്നാ നീ പറേന്നേ… ” ബെല്ലയ്ക്ക് മോസിയുടെ നിർദ്ദേശം അങ്ങോട്ട് ദഹിച്ചില്ല… അവർക്കിടയിലേക്ക് ഒരാളുടേയും ഇടപെടൽ അവൾ ആഗ്രഹിച്ചിരുന്നില്ല…
“ മ്മ്ടെ സിദ്ധാർത്ഥ് ല്ലേ… അവനേയും കൂട്ടാം… അവനാകുമ്പോൾ കാര്യം പെട്ടെന്ന് നടക്കും…“ ബെല്ലയുടെ താടിയിൽ പിടിച്ച് ഓമനിച്ചു കൊണ്ട് അവൾ പറഞ്ഞു…
“ നീ വല്യ സോപ്പൊന്നും ഇടണ്ട… അവന്റെ നോട്ടമൊന്നും എനിക്കത്ര ഇഷ്ടമല്ല… പിന്നെ നീ പറയുന്നതു കൊണ്ട് കൂട്ടാം… “ ബെല്ല മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…
അതു കേട്ടപ്പോൾ മോസിയുടെ മുഖം തെളിഞ്ഞു… കാര്യങ്ങളൊക്കെ താൻ വിചാരിച്ച പോലെ ഒത്തുവരുന്നുണ്ട്… ഉം… നോക്കാം… ഒത്താൽ ഒത്തു… തന്റെ ഭാഗത്ത് നിന്നൊന്ന് ശ്രമിച്ചില്ലെന്ന് വേണ്ടല്ലോ… ന്റെ ബദിരീങ്ങളെ കാത്തോളണേ… ന്റെ കൂടെ ഉണ്ടാവണേ…
മോസി പറഞ്ഞതനുസരിച്ച് സിദ്ധു അസൈൻമെന്റ് ചെയ്യാൻ അവരുടെ ഒപ്പം കൂടി… അവന്റെ സഹായം ബെല്ലയ്ക്ക് അവനോടുള്ള നീരസം കുറച്ചു… അവന്റെ ഭാഗത്ത് നിന്ന് അനിഷ്ടമായ ഒരു പെരുമാറ്റമോ വാക്കുകളോ ഉണ്ടായില്ല എന്നത് ബെല്ലയ്ക്ക് സിദ്ധുവിനോടുള്ള മതിപ്പു കൂട്ടി… എന്നാലും അവനോട് ഒന്ന് പുഞ്ചിരിക്കുകയോ സൌഹൃദ സംഭാഷണം നടത്തുകയോ അവൾ ചെയ്തില്ല…
പൂരത്തിന്റെ നാളുകൾ വരവായി… പൂരങ്ങളുടെ പൂരം… കേരളത്തിന്റെ തൃശ്ശൂർ പൂരം… അതിനോടനുബന്ധിച്ച് അന്നുച്ചയ്ക്ക് മൂന്നര ആയപ്പോഴേക്കും ക്ലാസ്സ് വിട്ടു… പക്ഷേ മുല്ലകളും സിദ്ധുവും പോയില്ല… അവർ അസൈൻമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു…
“ മുല്ലാസ് ഇറങ്ങുന്നില്ലേ… “ ക്ലാസ്സിൽ അവർ മൂന്നുപേരും കൂടി ഇരിക്കുന്നത് കണ്ട അർച്ചന ചോദിച്ചു… ക്ലാസ്സിൽ നടക്കുന്ന എല്ലാ കാര്യങ്ങളും താൻ അറിഞ്ഞിരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു…
“ ഞങ്ങള് ഈ അസൈൻമെന്റ് തീർത്തിട്ടേ ഉള്ളൂ… നീ പൊയ്ക്കോ… “ മോസി അവളെ ഓടിച്ചു വിട്ടു… എന്തൊക്കെ അറിയണം അവൾക്ക് ഹും… മോസിക്ക് ദേഷ്യം വന്നു…
ഇങ്ങിനെയൊരു സന്ദർഭം ഒപ്പിച്ചെടുക്കാൻ പെട്ട പാട് എനിക്കല്ലേ അറിയൂ… ഇനി വരാൻ പോകുന്ന കാര്യങ്ങളോർത്ത് അവളുടെ ചങ്കിടിപ്പു കൂടി… സിദ്ധു പറഞ്ഞ പോലെ ഒക്കെ ചെയ്താൽ മതിയായിരുന്നു… അർച്ചന പുറത്തേക്ക് പോയതിന്റെ പിറകേ മോസി ബാത്രൂമിൽ പോയിട്ട് വരാമെന്നു പറഞ്ഞ് ക്ലാസ്സിനു പുറത്തിറങ്ങി… പോകുന്ന വഴിക്ക് ക്ലാസ്സ് റൂമിന്റെ ഡോർ ചാരിയിട്ടാണ് അവൾ പോയത്… രണ്ടടി നടന്നിട്ട് തിരിച്ചു വന്ന അവൾ വാതിലിനു പുറത്ത് നിന്ന്… അകത്ത് നടക്കാൻ പോകുന്ന കാര്യങ്ങൾക്കായി ചെവിയോർത്തു…
ബെല്ലയുടെ ബെഞ്ചിൽ അവളോട് അടുത്തിരുന്ന് സംശയത്തിന് മറുപടി പറയുകയായിരുന്നു സിദ്ധു…
“ ബെല്ലാ… നിന്നോട് കുറച്ചു നാളായി ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു… “ ബെല്ലയുടെ ഇടതു വശത്തായിരുന്ന സിദ്ധു ഒന്നുകൂടി അവളോട് അടുത്തിരുന്ന് അവളുടെ വലതു കരത്തിൽ അമർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു…
“ കയ്യിൽ പിടിച്ചു കൊണ്ടുള്ള സംസാരം വേണ്ട സിദ്ധു… കയ്യെടുക്ക്… “ ബെല്ല ആക്രോശിച്ചു…
പിന്നെ സിദ്ധു അവളോടൊന്നും പറഞ്ഞില്ല… ഇനി മോസി പറഞ്ഞ വഴിയേ ഉള്ളൂ… അവൻ ബെല്ലയെ തള്ളി ബെഞ്ചിലേക്കിട്ടു… മലർന്നു വീണ അവളുടെ മുകളിലേക്ക് സിദ്ധുവും ചാടിവീണു… അവൾക്ക് ഒച്ചയെടുക്കാൻ കഴിയുന്നതിനു മുൻപേ തന്നെ ബെല്ലയുടെ ചുണ്ടിലേക്ക് അവൻ ചുണ്ട് ചേർത്തു… അവൾ മുഖം വെട്ടിച്ച് മാറ്റാൻ നോക്കിയെങ്കിലും സിദ്ധു ബലമായി അവളെ ചുംബിച്ചു… ഇടതു കൈ കൊണ്ട് അവളുടെ ഇരു കൈകളും തടവിലാക്കിയ സിദ്ധു വലതുകൈ കൊണ്ട് അവളുടെ മുഖം നേരെയാക്കി ചുംബനം തുടർന്നു…
“ ഐ ലവ് യൂ ബെല്ല… ഐ വാണ്ട് യൂ… “ മുഖം ഒന്നെടുത്തിട്ട് നിർനിമ്മേഷനായി സിദ്ധു പറഞ്ഞു…
ബെല്ലയുടെ മുഖത്ത് വർണ്ണിക്കാനാവാത്ത ഭാവങ്ങൾ വിരിയവേ അവൻ വീണ്ടും അവളെ ചുംബിച്ചു… അവളുടെ വിടർന്ന അധരങ്ങളെ തന്റെ ചുണ്ടുകളാൽ വിടർത്തി ചപ്പി വലിച്ചു… അവന്റെ നാവിന്റെ സഞ്ചാരം അകത്തേക്ക് പോയപ്പോൾ ബെല്ലയുടെ എതിർപ്പുകൾ കുറഞ്ഞു വന്നു… അവൾ പതിയെ തനിക്ക് വശംവദയാകുന്നു എന്നുള്ള തിരിച്ചറിവ് സിദ്ധുവിനെ സന്തോഷത്തിൽ ആറാടിച്ചു… അവൻ അവളുടെ മുഖത്താകമാനം ചുംബനത്തിൽ പൊതിഞ്ഞു… അവളുടെ നാവുമായി ഇഴപിരിഞ്ഞ് സിദ്ധുവിന്റെ നാവ് ഉമിനീർ കൈമാറി… ബെല്ല ഇതുവരെ അനുഭവിക്കാത്ത സുഖത്തിന്റെ പടവുകൾ കയറാൻ തുടങ്ങിയപ്പോഴാണ് സിദ്ധു അവളെ വിട്ടെഴുന്നേറ്റത്…
“ മോസി ഇപ്പൊ വരും… എന്നോട് ദേഷ്യം തോന്നല്ലേ ബെല്ല… എനിക്കത്രയ്കക്കും ഇഷ്ടാ നിന്നെ… റിയലി ഐ വാണ്ട് യൂ… ടിൽ ദ എൻഡ് ഓഫ് മൈ ലൈഫ്… “ വികാരധീനനായി പുറത്തു വന്ന ഒരു കാമുകന്റെ വാക്കുകൾ അവളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്… അവളും എണീറ്റിരുന്ന് മുഖമൊക്കെ തുടച്ചു… മോസി ഇപ്പോൾ കേറി വരുമോ എന്നൊരു ഭയം അവൾക്കുണ്ടായി…
“ എനിക്ക് ഒത്തിരി ഇഷ്ടാ നിന്നെ… നീ എന്നെ അവഗണിക്കുന്നതു പോലെ തോന്നിയപ്പോ… എനിക്ക് സഹിച്ചില്ല… എന്നോട് ക്ഷമിക്കണേ ബെല്ല…
“ അവനവളുടെ കയ്യെടുത്ത് ചുംബിച്ചു… അപ്പോൾ അവൾ എതിർത്തില്ല… ക്ലാസ് റൂമിനടുത്തേക്കുള്ള പദചലനം കേട്ടപ്പോൾ അവൾ അകന്നിരുന്നു… വാതിൽ തുറന്ന് മോസി അകത്തേക്ക് വന്നു…
“ എന്തായി… അസൈൻമെന്റ് കഴിഞ്ഞോ?… “ മോസി സിദ്ധുവിനെ നോക്കി പുരികമുയർത്തി എന്തായെന്ന് ചോദിച്ചു… തന്റെ വലതുകൈ സൈഡിലേക്ക് കൊണ്ടുവന്ന് Thumpsup സിഗ്നൽ കാണിച്ചപ്പോഴാണ് മോസിക്ക് ശ്വാസം നേരെ വീണത്… ഇത് തന്റെ പദ്ധതിയാണ്… പണി പാളിയിരുന്നെങ്കിൽ… ഓ… ഒരു നല്ല കാര്യത്തിനല്ലേ എന്നതാണൊരു സമാധാനം…
“ കഴിഞ്ഞു മോസി… നമുക്ക് പോകാം… “ അവരെ നോക്കാതെ ബെല്ല പറഞ്ഞു… മൂവരും ഉടൻ തന്നെ ബുക്കൊക്കെ എടുത്ത് പുറത്ത് ഇറങ്ങി… സൈക്കിളെടുത്ത് പുറത്തേക്ക് പോകുമ്പോൾ ബെല്ല പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് മോസി കണ്ടു… സിദ്ധു നോക്കിനിൽക്കുന്നതിനെപ്പറ്റി പഴയതുപോലെ അവൾ മോശമായി ഒന്നും പറയാത്തത് മോസിയെ അത്ഭുതപ്പെടുത്തി…
അന്നത്തെ സംഭവത്തോടെ ബെല്ലയുടെ ജീവിതം ആകെ മാറി മറിഞ്ഞു… ഇത്രയും നാൾ തനിക്ക് പെണ്ണിനോടു മാത്രം തോന്നിയിരുന്ന ആ ഒരു ‘ ഇത് ‘ , അതിനേക്കാൾ നന്നായി ഒരു ആണിനു നൽകാൻ കഴിയുമെന്ന് ബെല്ലയ്ക്ക് തോന്നി… അവളുടെ ഉള്ളിൽ സിദ്ധുവിനോട് ഒരു സോഫ്റ്റ് കോർണർ തോന്നി… ‘എനിക്ക് നിന്നെ ഇഷ്ടമാണ് ’ എന്ന അവന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു…
പിറ്റേ ദിവസം സിദ്ധുവിന്റെ നോട്ടം ബെല്ലയുടെ നേരെ തിരിഞ്ഞപ്പോൾ അതിനൊരു മറുനോട്ടം പോകുന്നത് കണ്ട മോസിയുടെ മനം നിറഞ്ഞു…
രണ്ടാമത്തെ സെമസ്റ്ററിന്റെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു…
അന്ന് ആ സ്കൂളിന്റെ വാകമരത്തിന്റെ കീഴിൽ… അന്നത്തെ ഹിന്ദി ക്വസ്റ്റ്യൻ പേപ്പറിന്റെ ഉത്തരങ്ങൾ വിശകലനം ചെയ്യുന്നതിനായി രണ്ട് പെൺകുട്ടികളും… അവർക്ക് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് ആൺകുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു… അപ്പോൾ അതുവഴി വന്ന സ്റ്റെല്ല മിസ്സ് അവരെ നോക്കി ചോദിച്ചു…
“ മുല്ലകൾ വീട്ടിൽ പോകുന്നില്ല… ” അതുകേട്ട് ആ തരുണീമണികൾ പുഞ്ചിരിച്ചു…
“ ഇന്നത്തെ ഹിന്ദി പരീക്ഷയുടെ പേപ്പർ നോക്കേണ് മിസ്സേ… ഇപ്പൊത്തന്നെ പോകും… ” മോസിയാണ് അതു പറഞ്ഞത്… സ്റ്റെല്ല മിസ്സ് അതുവഴി സ്റ്റാഫ് റൂമിലേക്ക് പോയി…
അപ്പോൾ മോസിയുടെ കൈകളിലെ സെയ്ഫിന്റെ പിടിമുറുകി…
“ അപ്പൊ ഇനി എന്നാ കാണുന്നേ?… ” വിരഹത്തോടെ ബെല്ല സിദ്ധുവിനോട് ചോദിച്ചു…
“ നിങ്ങൾ ഇടയ്ക്ക് ന്റെ വീട്ടിലേക്കു പോര്ന്ന്… മ്ക്ക് അവിടാ റേക്കോർഡ് എഴുത്തെന്നും അസൈൻമെന്റൊന്നൊക്കെ പറഞ്ഞ് കൂടാം… പോരേ… ” മോസി അതു പറഞ്ഞ് പൊട്ടിച്ചിരിച്ചു… ബാക്കിയുള്ളവരും ആ ചിരിയിൽ പങ്കുചേർന്നു…
ബെല്ലയും മോസിയും സൈക്കിളെടുത്ത് പോകുമ്പോൾ സിദ്ധുവിന് ബെല്ലയെ ഒന്ന് വിളിക്കണമെന്ന് തോന്നി… അവന്റെയൊപ്പം നിന്നിരുന്ന സെയ്ഫിന് അതു മനസ്സിലായി… സെയ്ഫ് അവനെ തടഞ്ഞുകൊണ്ട് ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു… അതുകേട്ട് സിദ്ധുവിന്റെ മുഖവും പ്രകാശനമായി… അവർ രണ്ടുപേരും ഉറക്കെ വിളിച്ചു…
“ മുല്ലാ… മുല്ലാ… ”
മോസിയും ബെല്ലയും ഒരേസമയം പുറകിലേക്ക് നോക്കി തങ്ങളുടെ കാമുകൻമാരെ സൈറ്റടിച്ചു കാണിച്ചു… അവരുടെ സൌഹൃദത്തിന്റെ മുല്ലപ്പൂ സുഗന്ധം ആ വീഥികളിലാകെ പരന്നൊഴുകി…

*********** ശുഭം ************

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.