ശ്രീ വിദ്യയുടെ പ്രണയം

ശ്രീ വിദ്യയുടെ പ്രണയം

Sree Vidyayude Pranayam | Author : Tom

 


 

ടാക്സിവാല, സൂസൻ തുടരുമോ എന്ന് പലരും ചോദിച്ചിരുന്നു.. അത് ബാക്കി ഭാഗങ്ങൾ ഉണ്ടാകും..കൊറച്ചു വൈകും.. കൊറേ ഏറെ നാൾ ഗ്യാപ് ആയതു കൊണ്ട് എവിടെ നിർത്തി എങ്ങനെ തുടങ്ങണം എന്നാ കൺഫ്യൂഷൻ ൾ ആണ്.. അതിന്റെ എല്ലാ ഭാഗവും വായിച്ചു കഴിഞ്ഞ് അതിന്റെ ബാക്കി ഭാഗം തുടങ്ങുന്നത് ആണ്.. ആ ഗ്യാപ് നു ഇടയിൽ ഒരു ചെറിയ കഥ അവതരിപ്പിക്കുന്നു… ഇഷ്ട്ടമായാൽ ❤️ തരണേ 🤣🤣🙄

 

“മോളെ മോള് ജോലിക്ക് പോയ സമയം നോക്കി അയാൾ വീണ്ടും വന്നിരുന്നു…ആ ബിജോയ്‌ സാറ്…. കുഞ്ഞുങ്ങൾക്ക് എന്തൊക്കെയോ മിഠായികളും ഒക്കെയായി.. ഞാൻ കുറെ പറഞ്ഞതാ അ യാളോട് ഇറങ്ങിപ്പോകാൻ പക്ഷേ അയാൾ കേട്ടില്ല കുഞ്ഞുങ്ങളെ കാണണം അവർക്ക് അയാൾ കൊണ്ടുവന്ന സമ്മാനമൊക്കെ കൊടുക്കണം എന്ന് ഒരൊറ്റ വാശി…. ഞാൻ ഈ വാതിൽ അ ടച്ചു കൂറ്റിയിട്ടു എന്നിട്ടും കുറെ നേരം ഇവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു…പിന്നെ എപ്പോഴാ പോയത് എന്ന് അറിയില്ല….”” ലക്ഷ്മിയമ്മ പറഞ്ഞു ….

ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് തല പെരുത്ത് കയറുന്നുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്.. അവൾ കൈകൊണ്ട് തല അമർത്തിപ്പിടിച്ച് കസേരയിലേക്ക് ഇരുന്നു…

അപ്പോഴേക്കും കൊഞ്ചലും ആയി നാലു വയസ്സുകാരികളായ ആ ഇരട്ട കുഞ്ഞുങ്ങൾ തന്നെ അപ്പുറത്തും ഇപ്പുറത്തും വന്ന് അമ്മേ എന്ന് വിളിച്ച് ചീണുങ്ങുണ്ടായിരുന്നു….

അവരെ കണ്ടതും തന്റെ വേദനയെല്ലാം മറന്ന് അവരെ രണ്ടുപേരെയും മാറോട് അടുക്കി പിടിച്ചു ശ്രീവിദ്യ..

“മോൾക്ക് ഞാൻ ചായ എടുക്കാം” എന്നു പറഞ്ഞ് ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി.

അവരെ രണ്ടുപേരെയും കുറെ നേരം ചേർത്തുപിടിച്ച് അങ്ങനെ കിടന്നു വിദ്യ….

ഇത് ആ അമ്മയ്ക്കും മക്കൾക്കും പതിവുള്ളതാണ് ഓഫീസിൽനിന്ന് വന്നു കഴിഞ്ഞാൽ ഒരല്പം നേരം മൂന്ന് ശരീരങ്ങളും ഒറ്റ ആത്മാവുമായി ഇങ്ങനെ കൂടിച്ചേർന്ന് കിടക്കുക….

അമ്മയുടെ ചൂട് പറ്റിയതുകൊണ്ടാണെന്ന് തോന്നുന്നു അവർ രണ്ടുപേരും മെല്ലെ മയക്കത്തിലേക്ക് വഴുതി വീണിരുന്നു അപ്പോഴേക്കും ലക്ഷ്മി അമ്മ ചായയുമായി എത്തി…

“രണ്ടുപേരും ഉറങ്ങിയോ ഇന്ന് ഉച്ചയ്ക്ക് കുറെ ശ്രമിച്ചതാ രണ്ടുപേരെയും ഉറക്കാൻ….രണ്ടുപേരും കൂട്ടാക്കിയില്ല.. കളി ആയിരുന്നു…. അതാ ഈ സമയത്ത് കിടന്നുറങ്ങിയേ!!!!” എന്ന് പറഞ്ഞു ലക്ഷ്മി അമ്മ ..

ഉണർത്തേണ്ട എന്ന് അവരോട് കണ്ണ് കൊണ്ട് കാട്ടി രണ്ടുപേരെയും എടുത്ത് മുറിയിൽ കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി…

ലക്ഷ്മി അമ്മയോട് പൊയ്ക്കോളാൻ പ റഞ്ഞു അവരുടെ അടുത്ത് ചെന്നിരുന്നു വിദ്യ…

ഇങ്ങനെ രണ്ടു കുഞ്ഞു മുഖത്തേക്ക് നോക്കിയിരിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്….

ഈ ഭൂമിയിൽ ഇപ്പോൾ തനിക്ക് സ്വന്തം എന്ന് പറയാൻ ഈ രണ്ട് മാലാഖക്കുഞ്ഞുങ്ങൾ മാത്രമേയുള്ളൂ… അവരെയും സ്വന്തമാക്കാൻ അവകാശം പറഞ്ഞു വേറെ ആളുകൾ ഉണ്ടെന്നത് ഓർത്തു ദേഷ്യവും സങ്കടവും ഒരുപോലെ മനസ്സിൽ കിടന്നു തിളച്ചു അവൾക്ക്…

ഓർമ്മകൾ ഒരു അഞ്ചുവർഷം പുറകിലേക്ക് പോയി… പിജി അവസാനവർഷം ആയപ്പോഴാണ് അടുത്തുള്ള ഒരു ട്യൂട്ടോറിയൽ കോളേജിലേക്ക് ക്ലാസ് എടുക്കാൻ തന്നെ ക്ഷണിക്കുന്നത്….

പാർട് ടൈം ജോലിയായി ചെയ്താൽ മതി എന്ന് പറഞ്ഞപ്പോൾ വരാം എന്ന് ഏറ്റു…. കാരണം കോളേജിൽ അടയ്ക്കാനുള്ള ഫീസെങ്കിലും കിട്ടുമല്ലോ എന്നോർത്ത്…

ചെറുപ്പത്തിലെ അച്ഛൻ മരിച്ചതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെയും അനിയത്തിയെയും പഠിപ്പിക്കുന്നതും വളർത്തുന്നതും ഒക്കെ…

തനിക്ക് ഈ ജോലി കിട്ടിയാൽ അമ്മയെ അങ്ങനെയെങ്കിലും സഹായിക്കാം എന്ന് കരുതി വിദ്യ ജീവിക്കുന്നത്…..

അവിടെ നിന്നാണ് ബിജോയ് സാറിനെ പരിചയപ്പെടുന്നത് തന്നെക്കാൾ സീനിയർ ആയിരുന്നു പിജി ഒക്കെ കഴിഞ്ഞതാണ് ഇപ്പോൾ പിഎസ്‌സി ഒക്കെ എഴുതി നിൽക്കുന്നു ഗവൺമെന്റ് ജോലിയാണ് ആളുടെ സ്വപ്നം…

ആകാശത്തിന് കീഴിലുള്ള എന്തിനെ പറ്റിയും സംസാരിക്കാൻ കഴിവുള്ളവൻ… വാചകക്കസർത്ത് കൊണ്ട് ആരെയും മയക്കും..

കുട്ടികൾ എല്ലാവരും അയാളുടെ ആരാധകരായിരുന്നു കുട്ടികൾ മാത്രമല്ല ടീച്ചേഴ്സിന് ഇടയിൽ പോലും അയാൾക്ക് ആരാധകർ ഉണ്ടായിരുന്നു….

അയാളെ ശ്രീവിദ്യ ഇഷ്ടപ്പെട്ട് പോയതിൽ തെറ്റ് പറയാൻ പറ്റില്ലായിരുന്നു… ഒരുപാട് ഉയരത്തിൽ എത്തണമെന്ന് അതിയായ മോഹമുള്ള ഒരാൾ…

എല്ലാവരോടും കാണിക്കുന്ന അടുപ്പത്തിലും ഉപരിയായി തന്നോട് അയാൾക്ക് ഒരു പ്രത്യേകതയുണ്ടെന്ന് ശ്രീവിദ്യക്ക് പലപ്പോഴും തോന്നിയിരുന്നു അത് ശരിവെക്കും പോലെയായിരുന്നു അയാളുടെ പിന്നീടുള്ള പെരുമാറ്റങ്ങളും….

ഒരിക്കൽ ട്യൂട്ടോറിയൽ കുട്ടികളെല്ലാവരും നേരത്തെ പോയ ദിവസം അയാൾ തന്നെയാണ് അയാൾക്ക് അവളെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞത്… തിരിച്ച് ഇഷ്ടമാണ് എന്ന് തന്നെയായിരുന്നു ശ്രീവിദ്യയുടെയും മറുപടി….

അവിടെയുള്ള ആരും അറിയാതെ അവരുടെ പ്രണയം പടർന്നു പന്തലിച്ചു…

പലപ്പോഴും തന്റെ ആഗ്രഹങ്ങൾ ശ്രീവിദ്യയുമായി ബിജോയ് പങ്കുവെച്ചിരുന്നു.. കുറേ പണം നേടണം എങ്കിലേ ആളുകൾക്ക് തങ്ങളോട് ഒരു മതിപ്പ് ഉണ്ടാവുകയുള്ളൂ എന്ന് കൂടെക്കൂടെ അയാൾ പറയുമായിരുന്നു…..

ശ്രീവിദ്യ അതിനെതിരായിരുന്നു പണം ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രം മതിയോ ആളുകൾക്ക് നല്ല സ്വഭാവവും മറ്റുള്ള ജീവികളുടെ സഹാനുകമ്പയും കൂടി വേണ്ടേ…

എന്ന് അവൾ ചോദിക്കുമ്പോൾ പണത്തിനു മീതെ ഇതിനൊന്നും പ്രാധാന്യമില്ല എന്ന് അയാൾ തിരിച്ചടിച്ചിരുന്നു….

അന്ന് അത്ര കാര്യമാക്കി എടുത്തില്ലായിരുന്നു ശ്രീവിദ്യ…. അല്ലെങ്കിൽ അയാളോടുള്ള അന്ധമായ പ്രണയം അതൊന്നും അവളിൽ യാതൊരു മാറ്റവും സൃഷ്ടിച്ചില്ല…

ഒരിക്കൽ മഴ കനത്തത് കാരണം കുട്ടികൾ എല്ലാവരും നേരത്തെ പോയ സമയം ശ്രീവിദ്യ പോകാനായി ഇറങ്ങി അപ്പോഴാണ് കുട ഇല്ലന്നുള്ള അമിളി അവൾക്കു മനസിലായത്..

കൊറേ നേരം മഴ തോരൻ ആയി അവൾ കാത്തു നിന്നു.. പക്ഷെ മഴ കൂടുന്നത് അല്ലാതെ കുറയുന്നില്ല…

പെട്ടനായിരുന്നു ബിജോയ് അങ്ങോട്ട് വന്നത് മറ്റെല്ലാവരും പോയി കഴിഞ്ഞിരുന്നു മറ്റുള്ള ടീച്ചർമാര് അടക്കം…

ബിജോയുടെ കൈയിൽ കുട ഉണ്ടായിരുന്നു അത് കണ്ടപ്പോൾ അവൾക്കു മനസിന്‌ സമാധാനം വന്നത് പോലെ…

അവൻ അവളെ തിരക്കി തന്നെ ആയിരുന്നു നടന്നതും…

ശ്രീ വിദ്യയുടെ അടുത്ത് എത്തിയ ബിജോയ്‌ അവളെ കൈ പിടിച്ചു കുട നിവർത്തി…

മഴ പിന്നെയും ആർത്തലച്ചു പെയ്തു കൊണ്ടിരിക്കുകയായിരുന്നു. തുള്ളിക്ക് ഒരു കുടം പേമാരിഎന്നാ പോലെ. ആ കോരിച്ചൊരിയുന്ന മഴയത്ത് അവര് ആ ഒരു കുടക്കീഴിൽ ഒരുമിച്ചു നടന്നു…

ചെറിയ കുടയയിരുന്നത് കൊണ്ട് പലപ്പോഴും ചേർന്ന് തന്നെ ആണ് അവര് നടന്നത്…അറിഞ്ഞോ അറിയാതെയോ അവളുടെ തുടകളുടെ വശങ്ങൾ അവന്റെ ദേഹത്ത് ഉരയുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *