അക്കരെ – 1

ഔർ കമ്പനി….””

എന്റെ നേരെ നീട്ടിയ കൈകളിൽ ഞാൻ എന്റെ കൈ ചേർത്ത ഒരു ഷേക്ക്‌ ഹാൻഡും കൊടുത്ത് ഞാൻ എന്റെ കേബിനിലേക്ക് പോയി…..

“”എന്തായി “”

കാബിനിലേക്ക് കേറാൻപോയതും അശ്വിൻ പിടിച്ചു നിർത്തി ചോദിച്ചു….

“”എന്താവാൻ… കേറി… കണ്ടു…… സംസാരിച്ചു….. ജോലിക്ക് കേറാൻ പറഞ്ഞു….. ദാറ്റ്‌സ് ആൾ “”

ഞാൻ അത് പറഞ്ഞപ്പോൾ ആൾ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു…

“”സംസാരത്തിൽ ഒന്നും തോന്നീല്ല…””

വീണ്ടും അവൻ അവന്റെ സംശയം ചോദിച്ചു…

“”ഇല്ലല്ലോ “”

ഞാൻ പറഞ്ഞപ്പോ തന്നെ വീണ്ടും ചോദിച്ചു…

“”സംസാരത്തിൽ അഹങ്കാരം ഉള്ളതായിട്ടോ… പുച്ഛം ഉള്ളതായിട്ടോ തോന്നിയ…..””

“”ഇല്ലെടോ “”

അപ്പൊ തന്നെ അവൻ തിരിഞ്ഞു നടന്നു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു

“”അങ്ങനെ വരാൻ വഴിയില്ലല്ലോ “”

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കാബിനിലേക്ക് ഇരുന്നു…

_______________________________________________________________________

കേറിവന്ന ആളെ കണ്ടപ്പോൾ എന്റെ ഓർമ കുറച്ചു പുറകിലേക്ക് പോയി….
അതെ മുഖം ഒരു വ്യത്യാസവും ഇല്ല…..

ഇത് എന്റെ ആൽബി ആണോ എന്ന് സംശയ്ച്ചു പോയി…

അവൻ എന്നെ ശ്രെദ്ധിക്കുന്ന കണ്ട് ഞാൻ അവനോട് ഇരിക്കാൻ പറഞ്ഞിട്ട് അവന്റെ സെര്ടിഫിക്കറ്സ് എടുത്തു നോക്കി….

പേര് ജോൺ പാറേക്കൽ…………

വയസ് 24………..

സ്ഥാലം കോട്ടയം………..

അച്ഛൻ പീറ്റർ പാറേക്കൽ…….

Mba റാങ്ക് ഹോൽഡർ കൂടി ആണ്……..

കൊള്ളാം കാണാൻ സുന്ദരൻ….. എന്റെ ആൽബിയെ പോലെയല്ലേ സുന്ദരൻ ആവാതെ വഴിയില്ലല്ലോ…..

അവന്റെ മുഖത്തേക്ക്…. സൂക്ഷിച്ചുനോക്കി…

അതെ കണ്ണ്…. അതെ മൂക്ക് ……അധികം കാട്ടിയില്ലാത്ത മീശ….എല്ലാം കൊണ്ടും ആൽബി തന്നെ……

അവൻ ശ്രദ്ധിക്കുന്നത് കണ്ട് നോട്ടം മാറ്റി അവനോട് ജോലിക്ക് കേറാൻ പറഞ്ഞു…… അവൻ പോയപ്പോ ഒരു നിരാശ അനുഭവിക്കാതിരുന്നില്ല………

ചെയറിലേക്ക് ചെറിയിരുന്നുകൊണ്ട്…… പഴേകാര്യങ്ങൾ ആലോചിച്ചുകൊണ്ട് കണ്ണുകൾ അടച്ചു……..

തുടരും……

__________________________________________________________

പരീക്ഷണം ആണ് എങ്ങനെ ആയി തീരും എന്നറിയില്ല….

ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കണേ……….

കമന്റും കൂടിയായാൽ ഞാൻ കൃതാർത്താനായി…….

അടുത്ത പാർട്ടും ആയി വേഗം വരാം………

സ്നേഹപൂർവ്വം

Neo❤️
അമേരിക്ക…….
സ്വാതന്ത്രരുടെ നാട്……

മൂന്നു ദിവസമായി ഇവിടെ വന്നിട്ട്… നാട്ടിൽ mba പൂർത്തിയാക്കി ഒരു കൂട്ടുകാരന്റെ ചേട്ടന്റെ സഹായത്തോടുകൂടി ഇവിടെ ഒരു വലിയ കമ്പനിയിൽ ജോലികിട്ടി……. താമസസ്ഥലം കമ്പനി വക ആയിരുന്നത്കൊണ്ട് അതിൽ വലിയ കുഴപ്പം ഇല്ല.
പിന്നെ ഫുഡ്‌ അത് സ്വയം ഉണ്ടാക്കാൻ അറിയാവുന്നത് കൊണ്ട് കുഴപ്പം ഇല്ല.. ഇന്ന് ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസം ആണ്… എന്തായി തീരും എന്ന് ദൈവത്തിനറിയാം…… ഇന്റർവ്യൂ എല്ലാം ഓൺലൈൻ ആയിരുന്നത് കൊണ്ട് വലിയ പേടി ഇല്ല…

ഞാൻ ജോൺ പാറേക്കൽ…. പാറേക്കൽ കുടുംബത്തിന്റെ ഏക അവകാശി…… കേൾക്കാൻ സുഖമാണെങ്കിലും അത് അത്ര നല്ലകാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല…അനാഥനല്ലെങ്കിലും ഒരു അമ്മയുടെയോ അച്ഛന്റെയോ സ്നേഹം എനിക്ക് കിട്ടീട്ടില്ല… ചെറുപ്പത്തിലേ മരിച്ചു പോയ അമ്മ…..
അമ്മക് പുറകെ എന്നെ വളർത്തിയ അമ്മമ്മ
ചാച്ചൻ ഇവരും…… അച്ഛൻ അമ്മ പോയതിനു ശേഷം എന്നെ സ്നേഹിച്ചിട്ടില്ല… ഒന്ന് നോക്കീട്ടുപോലുമില്ല….
പിന്നെ എന്നെ സ്വന്തം അല്ലെങ്കിൽ കൂടി മകനെ പോലെ സ്നേഹിച്ച ഒരാളുണ്ടായിരുന്നു ആ വീട്ടിൽ….. എന്റെ ആയമ്മ…….. ഒരു പാവം സ്ത്രീ….
എന്നാൽ അവരെ കുറച്ചു നാളുകൾക്കു മുന്നേ മകനും മരുമകളും വന്നു വിളിച്ചോണ്ടപ്പോയി…..
അതോടെ ഞാൻ ഒറ്റക്ക്.. ആ വലിയ വീട്ടിൽ…..
അവിടെ നിൽക്കാനേ തോന്നീല്ല….
അച്ഛന്റെ വാക്ക് ധിക്കരിച്ച ഞാൻ അവിടന്ന് കടൽ കടന്നു…… ഇനി പാറേക്കൽ കുടുംബത്തിൽ ബാക്കി ഉള്ളത് ഞാനും അച്ഛനും മാത്രം….. ഈ ജീവിതം മുഴുവനും ഒരു ജോലി പോലും ചെയ്യാതെ ജീവിക്കാൻ ഉള്ളത് ഉണ്ടാക്കിവച്ചിട്ടുണ്ട്….. എന്നാലും എനിക്ക് സ്വന്തമായി അധ്വാനിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ട്ടം…. അതുകൊണ്ട് തന്നെ കിട്ടിയ തക്കത്തിൽ ഇങ്ങു പൊന്നു….. നാട്ടിൽ അച്ഛനും പിന്നെ ഒരു പ്രായമായ കാര്യസ്ഥാനും…..

റിസെപ്ഷനിൽ ചെന്ന് മാനേജരുടെ ക്യാബിൻ അന്വേഷിച്ചു…. ഒരു പെൺകുട്ടി…… നല്ല സുന്ദരി……
വെള്ള മുടിയും ഒക്കെ ആയിട്ട് ഒരു അമേരിക്കക്കാരി..

പെൺകുട്ടീടടുത് സംസാരിച്ചൂന്നിക്കുമ്പോൾ തോളിൽ ഒരു കൈ വന്നുവീണു…… തിരിഞ്ഞു നോക്കി ഒരു ഇന്ത്യൻ ലുക്ക്‌ ഉള്ള ചെറുപ്പക്കാരൻ…..

”ഇന്ത്യൻ?”

ആ ചെറുപ്പക്കാരൻ എന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു…..

“”യെസ് “”

ഞാൻ മറുപടി പറഞ്ഞ ഉടനെ അവന്റെ മുഖം തെളിഞ്ഞു….. തൊട്ടടുത്ത നിമിഷം അവൻ അടുത്ത ചോദ്യം…

“”ഫ്രം വിച്ച് സ്റ്റേറ്റ് “”

“”കേരള “”

മറുപടിപറഞ്ഞതും അവൻ എന്നെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് വിളിച്ചു……

“”മച്ചാനെ…. പൊളി…… ഇവിടെ ഒറ്റ മലയാളികളില്ലായിരുന്നു…. ഇപ്പഴെങ്കിലും ദൈവം എൻ്റെ പ്രാർഥന കേട്ടല്ലോ…. എൻ്റെ ശിവനെ….”””

എനിക്കും അതെ അവസ്ഥ തന്നെയായിരുന്നു…..
ഓഹ് ഭാഗ്യം മലയാളിയെ കിട്ടി…..

“”ഇവിടെ ഇന്ത്യൻസ് ഉണ്ട് ബ്രോ…… പക്ഷെ എല്ലാം ഹിന്ദിക്കാരാ….. പിന്നെ മലയാളിയിട്ട് ഞാനും….. പിന്നെ………!നമ്മുടെ ബോസ്സും……… ഇപ്പൊ ബ്രോയും….. എന്തായാലും നന്നായി…….””

അവൻ പറഞ്ഞതിന്.

“”എന്റേം പ്രാർത്ഥന അത് തന്നെയായിരുന്നു ബ്രോ…..
എന്തായാലും…… പകുതി പേടി പോയി കിട്ടി…… ഹോ!!””

ഞാൻ മറുപടികൊടുത്തുകൊണ്ട് മാനേജരുടെ ക്യാബിനിലേക് ഞാൻ അവനും നടന്നു……

“”ബ്രോയുടെ പേരെന്താ…… ഞാൻ അശ്വിൻ കുമാർ “”

അവൻ എന്റെ നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചു….

“”ഞാൻ ജോൺ പാറേക്കൽ..””

“”നല്ല വെയിറ്റ് ഉള്ള പേരാണല്ലോ ബ്രോ…..””

അവൻ പറഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു…..

“”അല്ല ബ്രോയുടെ പോസ്റ്റിങ്ങ്‌ ഏത് സെക്ഷനിലാ “”

അവൻ ചോദിച്ചതിന് ഞാൻ അപ്പൊ തന്നെ മറുപടി കൊടുത്തു……

“”മാർക്കറ്റിംഗ് മാനേജർ “”

അവൻ ഒന്ന് നിന്നുകൊണ്ട് എന്നെ നോക്കി…

“”സോറി സർ ഞാൻ കരുതി…..”””

അവൻ നിന്നു പരുങ്ങുന്നത് കണ്ടു ഞാൻ തന്നെ അവൻ ബാക്കി പറയുന്നതിന് മുന്നേ പറഞ്ഞു….

“”ബ്രോ സർ എന്ന് വിളിച്ചത് ഇരിക്കട്ടെ അത് ഈ ഓഫീസിൽ മാത്രം മതി….. അല്ലാത്തപ്പോ എന്നെ പേര് വിളിച്ചാൽ മതി…… എന്റെ ഇവിടുള്ള ഒരേഒരു കൂട്ടുകാരനാ ബ്രോ അപ്പൊ… അപ്പൊ എന്നെയും അങ്ങനെ കണ്ട മതി….. ഇപ്പൊ ഞാൻ ജോലിയിൽ പ്രേവേശിച്ചിട്ടില്ല….. ജോലിക്ക് കേറട്ടെ എന്നിട്ട് മതി സർ വിളി കേട്ടാ…””

അതിന് അവൻ തലയാട്ടുക മാത്രമാണ് ചെയ്തത്……

“””ഈ ബോസ് എങ്ങനാ പാവം ആണോ…. അതോ മുൻശുണ്ഠിക്കാരൻ ആണോ….””

അതിന് അവൻ

“”പാവം അല്ല…… മുൻശുണ്ഠികാരനാണോ എന്ന് തോതിച്ചാൽ അതും അല്ല…… മുൻശുണ്ഠികാരിയാ…””

Leave a Reply

Your email address will not be published. Required fields are marked *